updated on:2017-10-12 02:46 PM
ആശിഷ് നെഹ്റ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിക്കുന്നു

www.utharadesam.com 2017-10-12 02:46 PM,
ദില്ലി: ഇന്ത്യയുടെ ഫാസ്റ്റ് ബൗളർ ആശിഷ് നെഹ്റ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിക്കുന്നു. ഫിറ്റ്നസ് അനുവദിക്കുകയാണെങ്കിൽ താൻ 40 വയസ്സ് വരെ എങ്കിലും കളിക്കുമെന്ന് നേരത്തെ ആശിഷ് നെഹ്റ പറഞ്ഞിരുന്നു. എന്നാൽ ഉടൻ തന്നെ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിക്കാനാണ് നെഹ്റയുടെ തീരുമാനം. റിപ്പോർട്ടുകൾ വിശ്വസിക്കാമെങ്കിൽ നവംബർ 1ന് ന്യൂസിലൻഡിനെതിരെ ഫിറോസ് ഷാ കോട്ലയിൽ നടക്കുന്ന ട്വന്റി 20 മത്സരത്തോടെ നെഹ്റ കളി നിർത്തും. ഹോം ഗ്രൗണ്ടിൽ ഒരു മത്സരം കളിച്ച് വിരമിക്കാനാണ് നെഹ്റയ്ക്ക് താൽപര്യം. ഏതാണ്ട് പത്തൊമ്പത് വർഷം നീണ്ട കരിയറിനാണ് ഇതോടെ അന്ത്യമാകുന്നത്. അന്താരാഷ്ട്ര ക്രിക്കറ്റിനൊപ്പം നെഹ്റ ഐ പി എല്ലില്‍ നിന്നും മതിയാക്കും എന്നാണ് അറിയുന്നത്. സൺറൈസേഴ്സ് ഹൈദരാബാദിന് വേണ്ടിയാണ് ആശിഷ് നെഹ്റ ഇപ്പോൾ ഐ പി എല്ലിൽ കളിക്കുന്നത്. 39 വയസ്സിലെത്തി നിൽക്കുന്ന ആശിഷ് നെഹ്റ ഇപ്പോള്‍ ഇന്ത്യയ്ക്ക് വേണ്ടി ട്വന്റി 20 യിൽ മാത്രമേ കളിക്കുന്നുള്ളൂ. ഓസ്ട്രേലിയയ്ക്കെതിരെ നാട്ടിൽ നടക്കുന്ന പരമ്പര കളിക്കുന്ന ഇന്ത്യൻ ടീമിൽ ൽ നെഹ്റയുമുണ്ട്. എന്നാൽ ആദ്യത്തെ രണ്ട് മത്സരങ്ങളിലും നെഹ്റയ്ക്ക് പ്ലെയിങ് ഇലവനിൽ അവസരം കിട്ടിയിരുന്നില്ല. ശനിയാഴ്ച ഹൈദരാബാദിലാണ് പരമ്പരയിലെ അവസാന മത്സരം. ആദ്യ മത്സരം റാഞ്ചിയിൽ ഇന്ത്യ ജയിച്ചപ്പോൾ ഗുവാഹത്തിയില്‍ നടന്ന രണ്ടാമത്തെ മത്സരം ഓസ്ട്രേലിയ ജയിച്ചു. ഇതോടെ ഹൈദരാബാദിലെ മത്സരം ഒരു ഫൈനലായി മാറിയിരിക്കുകയാണ്.



Recent News
  ലോകകപ്പ് ഫുട്‌ബോള്‍ കിരീടം: ആഹ്ലാദത്തില്‍ മുങ്ങിക്കുളിച്ച് ഫ്രാന്‍സ്

  കത്തിക്കയറാന്‍ ക്രൊയേഷ്യ, വിപ്ലവ വീര്യത്തോടെ ഫ്രഞ്ച് പട; കിരീട പോരാട്ടം ഇന്ന്

  കെ.എല്‍-14 ജേഴ്‌സിയുമായി അബ്ദുല്ലക്കുഞ്ഞി ലോകകപ്പ് ഫൈനല്‍ സ്റ്റേഡിയത്തില്‍

  ഇംഗ്ലണ്ടിനെ ഞെട്ടിച്ച് ക്രൊയേഷ്യ ഫൈനലില്‍

  ലോകകപ്പ്: ആദ്യ സെമി ഇന്ന്

  പെനാല്‍ട്ടിയില്‍ ആതിഥേയര്‍ വീണു; സെമിയില്‍ ക്രൊയേഷ്യ ഇംഗ്ലണ്ടിന്റെ എതിരാളികള്‍

  കണ്ണീരായി ബ്രസീലും; ബെല്‍ജിയം സെമിയില്‍

  വിദ്യാനഗര്‍ ബ്ലാസ്റ്റേഴ്‌സ് അക്കാദമിയിലെ മൂന്ന് കുട്ടികള്‍ മംഗളൂരു എഫ്.സി അണ്ടര്‍-13 ഐ ലീഗിലേക്ക്

  പെനാല്‍റ്റി ഷൂട്ടൗട്ടില്‍ കൊളംബിയയെ തകര്‍ത്ത് ഇംഗ്ലണ്ട് ക്വാര്‍ട്ടറില്‍

  പിറകില്‍ നിന്ന് കുതിച്ചെത്തി ബെല്‍ജിയം ജപ്പാനെ തകര്‍ത്തു (3-2)

  വീണ്ടും ഷൂട്ടൗട്ട്; ഡെന്‍മാര്‍ക്കിനെ തകര്‍ത്ത് ക്രൊയേഷ്യ ക്വാര്‍ട്ടറില്‍

  ഇന്ന് അര്‍ജന്റീനയും ഫ്രാന്‍സും നേര്‍ക്കുനേര്‍; പോര്‍ച്ചുഗല്‍ ഉറുഗ്വയ്‌ക്കെതിരെ

  ഇംഗ്ലണ്ടിനെ വീഴ്ത്തി ബെല്‍ജിയം ഗ്രൂപ്പ് ചാമ്പ്യന്‍മാര്‍

  ബ്രസീലിന് രണ്ട് ഗോള്‍ ജയം; സമനിലയോടെ സ്വിസ് പട പ്രീ ക്വാര്‍ട്ടറില്‍

  മെസ്സി ഗോളടിച്ച് നയിച്ചു; അര്‍ജന്റീന പ്രീക്വാര്‍ട്ടറില്‍