updated on:2017-10-15 03:41 PM
‘യോ യോ ടെസ്റ്റി’ൽ തോറ്റു; യുവരാജ് സിങ്ങിന്റെ ക്രിക്കറ്റ് ഭാവിക്കുമേൽ ആശങ്ക

www.utharadesam.com 2017-10-15 03:41 PM,
മുംബൈ∙ കായികക്ഷമത പരിശോധിക്കുന്നതിനുള്ള‘യോ യോ ടെസ്റ്റി’ൽ പരാജയപ്പെട്ട വെറ്ററൻ താരം യുവരാജ് സിങ്ങിന്റെ ക്രിക്കറ്റ് ഭാവിക്കുമേൽ ആശങ്കയുടെ കരിനിഴൽ. കായികക്ഷമത തെളിയിക്കുന്നതിൽ പരാജയപ്പെട്ടതിനെ തുടർന്ന് ഓസ്ട്രേലിയയ്ക്കെതിരായ പരമ്പരയിൽനിന്നും യുവരാജ് പുറത്തായിരുന്നു. ഇതിനു പിന്നാലെയാണ് ‘യോ യോ ടെസ്റ്റി’ൽ യുവരാജ് വീണ്ടും പരാജയപ്പെട്ടത്. അതേസമയം, യുവരാജിനൊപ്പം ടെസ്റ്റിൽ പങ്കെടുത്ത ചേതേശ്വർ പൂജാര യോഗ്യത നേടുകയും ചെയ്തു.
ഫിറ്റ്‌നസ് ഇല്ലാത്ത കളിക്കാരെ പുറത്തിരുത്താനുള്ള ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയുടെയും പരിശീലകൻ രവി ശാസ്ത്രിയുടേയും ചീഫ് സെലക്ടർ എം.എസ്‌.കെ. പ്രസാദിന്റേയും തീരുമാനമാണ് യുവരാജിന്റെ ക്രിക്കറ്റ് ഭാവി തുലാസിലാക്കുന്നത്. മുൻകാല നേട്ടങ്ങളോ സംഭാവനകളോ മാത്രമല്ല, ശാരീരിക ക്ഷമതയും ടീം തിരഞ്ഞെടുപ്പിലെ മാനദണ്ഡമാണെന്ന കാര്യത്തിൽ ഒറ്റക്കെട്ടാണ് മൂവരും. ഇക്കാര്യത്തിൽ യാതൊരുവിധ വിട്ടുവീഴ്ചയ്ക്കും ഇവർ തയാറുമല്ല.
കായികക്ഷമത പരിശോധിക്കുന്നതിനായി ടീമുകൾ നടത്തിവരുന്ന ഏറ്റവും പുതിയ പരിശോധനാ രീതിയാണ് ‘യോ യോ ടെസ്റ്റ്’. നിശ്ചിത സമയത്തിനുള്ളിൽ രണ്ട് വരികളിലായി വച്ചിരിക്കുന്ന കോണുകൾക്കിടയിലൂടെ ഓടിയെത്തുന്നതാണ് പരിശോധനാ രീതി. ഓടിയെത്താനെടുത്ത സമയത്തിന്റെ അടിസ്ഥാനത്തിൽ താരങ്ങള്‍ക്കു പോയിന്റ് നല്‍കും. കുറഞ്ഞത് 19.5 പോയിന്റെങ്കിലും നേടണമെന്നാണ് ചട്ടം. ഓടിയെത്താൻ വൈകുന്നവർ പുറത്താകുമെന്ന് സാരം. വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പരയ്ക്കു ശേഷം യുവരാജിന് ടീമിലേക്ക് മടങ്ങിയെത്താൻ ഇനിയും സാധിച്ചിട്ടില്ല.
നേരത്തെ, ശ്രീലങ്കയ്ക്കെതിരായ ഏകദിന ട്വന്റി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ യുവരാജിന്റെയും സുരേഷ് റെയ്നയുടെയും വഴിതടഞ്ഞത് ഫിറ്റ്നസ് പരിശോധനയിലെ പരാജയമായിരുന്നു. ഇന്ത്യൻ ടീം തിരഞ്ഞെടുപ്പിന്റെ ഭാഗമായി ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ നടത്തുന്ന ‘യോ യോ എൻഡുറൻസ്’ പരിശോധനയിൽ 19.5 പോയിന്റായിരുന്നു യോഗ്യതാ മാർക്ക്. യുവരാജിനു നേടാനായത് 16 പോയിന്റുമാത്രം. സുരേഷ് റെയ്നയും യോഗ്യതാ മാർക്ക് കടന്നില്ല.
ടീം സെലക്ഷനിൽ ഫിറ്റ്നസ് പ്രധാന ഘടകമാക്കണമെന്ന ക്യാപ്റ്റൻ വിരാട് കോഹ്‍ലിയുടെയും പരിശീലകൻ രവിശാസ്ത്രിയുടെയും നിലപാട് ഇരുവർക്കും തിരിച്ചടിയാകുകയായിരുന്നു. 21 പോയിന്റു നേടിയ ക്യാപ്റ്റൻ വിരാട് കോഹ്‍ലിയായിരുന്നു ഫിറ്റ്നസ് പരിശോധനയിലും ഇന്ത്യൻ നിരയിലെ കേമൻ. ‘യോ യോ പരിശോധന’യിൽ ഭൂരിഭാഗം ഓസീസ് താരങ്ങളും 21 പോയിന്റ് നേടുമ്പോൾ ഇന്ത്യയിൽ കോഹ്‍ലിയും രവീന്ദ്ര ജഡേജയും മനീഷ് പാണ്ഡയും മാത്രമേ ഈ നിലവാരത്തിലെത്തുന്നുള്ളൂ.Recent News
  ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്‍: വീരമണി പ്രസി, റഫീഖ് സെക്ര.

  പാക്കിസ്താനെതിരെ ഇന്ത്യക്ക് 89 റണ്‍സ് ജയം

  ലോകകപ്പ് ക്രിക്കറ്റിന്റെ ആവേശം ചോര്‍ത്തി മഴ

  ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യക്ക് ജയം

  ലോകകപ്പ് ക്രിക്കറ്റിന് ഇന്ന് തുടക്കം

  അണ്ടര്‍-23 ഇന്റര്‍സോണ്‍ ക്രിക്കറ്റിന് കെ.സി.എ സ്റ്റേഡിയത്തില്‍ തുടക്കമായി

  പ്രൊ-ഇന്ത്യന്‍ കബഡി; തെലുങ്ക് ടൈറ്റാന്‍ ടീം ഒരുങ്ങുന്നത് കാസര്‍കോട്ട്

  അണ്ടര്‍-23 ക്രിക്കറ്റ് ടീമിനെ അഭിജിത് നയിക്കും

  നാടകാന്തം ചെന്നൈ വീണു; ഐ.പി.എല്‍ കിരീടം മുംബൈക്ക്

  ബാഡ്മിന്റണ്‍ താരം സാറാ സിറാജിനെ ചേംബര്‍ ഓഫ് കൊമേഴ്‌സ് അനുമോദിച്ചു

  അത്രെയാ ഉത്ഭവ തൃശൂരിനെ തകര്‍ത്ത് റെഡ് ഫ്‌ളവേര്‍സ് ബി കെ 55 കണ്ണൂര്‍ ജേതാക്കള്‍

  ഫൈനല്‍ ഇന്ന് രാത്രി 7 മണിക്ക് ആവേശമായി അഖിലേന്ത്യാ ട്വന്റി 20 ടൂര്‍ണമെന്റ്

  റെഡ് ഫ്‌ളവേര്‍സ് ടി-20 സാങ്കോസ് കപ്പ്; അത്രയാ ഉത്ഭവ് തൃശൂരും സ്‌പോര്‍ട്ടിംഗ് ചട്ടഞ്ചാലും സെമിഫൈനലില്‍

  റെഡ് ഫ്‌ളവേര്‍സ് ടി-20 സാങ്കോസ് കപ്പ് അഖിലേന്ത്യാ ഡേ നൈറ്റ് ക്രിക്കറ്റ് ടൂര്‍ണ്ണമെന്റിന് ഉജ്ജ്വല തുടക്കം

  ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ അഖിലേന്ത്യാ ക്രിക്കറ്റ് ടൂര്‍ണമെന്റ് ഏപ്രില്‍ 26 മുതല്‍