updated on:2017-11-13 03:24 PM
ശ്രീലങ്കയ്ക്കെതിരായ സന്നാഹ മൽസരത്തിൽ സഞ്ജു സാംസണിന് സെഞ്ചുറി

www.utharadesam.com 2017-11-13 03:24 PM,
കൊൽക്കത്ത: രഞ്ജി ട്രോഫിയിലും ഇന്ത്യൻ ടീമിലുമായി പ്രമുഖരെല്ലാം തിരക്കിലായത് കൊണ്ട് കൂടിയാണ് മലയാളി താരം സഞ്ജു സാംസണെ തേടി ഭാഗ്യമെത്തിയത്. ശ്രീലങ്കയ്ക്കെതിരെ സന്നാഹ മത്സരം കളിക്കാനുള്ള ബോർഡ് പ്രസിഡണ്ട് ഇലവന്റെ നായകപദവി. കിട്ടിയ അവസരം സഞ്ജു രണ്ട് കൈയ്യും നീട്ടി സ്വീകരിച്ചു. ക്യാപ്റ്റനായി അസാധ്യ പ്രകടനമൊന്നും ഉണ്ടായില്ല. കളി സമനിലയിൽ തീർന്നു. പക്ഷേ ബാറ്റിംഗ്, നാലാം നമ്പറിൽ ക്രീസിലെത്തിയ സഞ്ജു തട്ടുപൊളിപ്പൻ ഒരു സെഞ്ചുറിയുമായി ശരിക്കും മിന്നിത്തിളങ്ങി. കരുത്തരായ ലങ്കൻ ബൗളർമാർക്കെതിരെ നാലാം നമ്പറിൽ ക്രീസിലെത്തി സഞ്ജു കളിച്ച നായകന്റെ ഇന്നിംഗ്സ് ദേശീയ സെലക്ടർമാരുടെ ശ്രദ്ധ പിടിച്ചുപറ്റാൻ പോന്നതാണ്. 143 പന്തിൽ 19 ഫോറും 1 സിക്സും സഹിതമായിരുന്നു സഞ്ജുവിന്റെ 128 റൺസ്. ധോണിക്ക് പകരക്കാരനെ തേടുമ്പോള്‍ സെലക്ടർമാർക്ക് ഇനി സഞ്ജുവിനെ അങ്ങനെ തീർത്തും അവഗണിക്കാൻ പറ്റില്ല. സഞ്ജു മാത്രമല്ല, ലങ്കയ്ക്കെതിരെ കളിക്കാൻ ഇറങ്ങിയ കേരള താരങ്ങളായ സന്ദീപ് വാര്യർ, രോഹൻ പ്രേം, ജലജ് സക്സേന എന്നിവരും തിളങ്ങി. സ്കോർ ലങ്ക 9ന് 411 ഡിക്ല. ബോർഡ് ഇലവൻ 5ന് 287.Recent News
  പെനാല്‍റ്റി പാഴാക്കി പെറു പരാജയം ഏറ്റുവാങ്ങി; ക്രൊയേഷ്യക്ക് രണ്ട് ഗോള്‍ ജയം

  ഹാട്രിക്കോടെ റൊണാള്‍ഡൊ തുടങ്ങി; സ്‌പെയിനിനെതിരായ മത്സരം സമനില

  മരിയ ഷറപ്പോവയുമായുള്ള മത്സരത്തില്‍ നിന്ന് സെറീന പിന്മാറി

  നൂറാം മത്സരത്തില്‍ ഛേത്രിക്ക് ഇരട്ട ഗോള്‍; കെനിയയെ തകര്‍ത്ത് ഇന്ത്യ

  ഫുട്‌ബോള്‍ അറീന സാക്ഷിയാകാന്‍ പോകുന്നത് ഛേത്രിയുടെ ചരിത്ര നിമിഷത്തിന്

  മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ആരാധകര്‍ക്ക് പ്രിയങ്കരനായ ജോണ്‍ ഒഷേ വിരമിച്ചു

  അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച് ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് താരം ഡിവില്ലിയേഴ്‌സ്

  രാജസ്ഥാനെ തോല്‍പ്പിച്ച് കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സ് ക്വാളിഫയറില്‍ ഇടം നേടി

  പഞ്ചാബിനെതിരെ മുംബൈക്ക് മൂന്നു റൺസ് ജയം

  രാജസ്ഥാന്‍ റോയല്‍സിനെതിരെ കിംഗ്‌സ് ഇലവന്‍ പഞ്ചാബിന് ജയം

  ഡല്‍ഹിക്കെതിരെ സണ്‍ റൈസേഴ്‌സിന് ഏഴു വിക്കറ്റ് വിജയം

  ഏഷ്യന്‍ ബോക്‌സര്‍ പുരസ്‌കാരം സ്വന്തമാക്കി ഇന്ത്യയുടെ നീരജ് ഗോയത്

  സണ്‍റൈസേഴ്‌സിന്13 റണ്‍സ് വിജയം

  മുംബൈ ഇന്ത്യന്‍സിന് വീണ്ടും തോല്‍വി

  കോമണ്‍വെല്‍ത്ത് ഗെയിംസ് ; റാപ്പിഡ് ഫയര്‍ പിസ്റ്റള്‍ ഇനത്തില്‍ ഇന്ത്യയ്ക്ക് സ്വര്‍ണം