updated on:2017-11-21 04:14 PM
സെഞ്ചുറി നേട്ടങ്ങളിൽ സച്ചിനെ പാതി പിന്നിട്ട് കോഹ്‍ലി

www.utharadesam.com 2017-11-21 04:14 PM,
കൊൽക്കത്ത∙ ക്രിക്കറ്റ് ദൈവമായ സച്ചിനിലേക്കുള്ള പകുതി ദൂരം താണ്ടി വിരാട് കോഹ്‍ലി. 664 രാജ്യാന്തര മൽസരങ്ങളിൽ‌ നിന്ന് നൂറു സെഞ്ചുറി തികച്ച സച്ചിനു പിന്നാലെ 318 മൽസരങ്ങളിൽ നിന്ന് 50 സെഞ്ചുറികളുമായി കോഹ്‍ലി കുതിച്ചെത്തുന്നു.

വേഗത്തിൽ 50 സെഞ്ചുറികൾ പിന്നിട്ട നേട്ടത്തിൽ ദക്ഷിണാഫ്രിക്കയുടെ ഹാഷിം അംലയുടെ റെക്കോർ‍ഡ‍ിനൊപ്പമെത്തിയ ഇന്ത്യൻ ക്യാപ്റ്റൻ രണ്ടാംസ്ഥാനത്തേക്കു പിൻതള്ളിയതും സച്ചിനെയാണ്. കോഹ്‍ലിയും അംലയും 348 ഇന്നിങ്സുകളിൽ നിന്ന് ‘സെഞ്ചുറികളിലെ അർധ സെഞ്ചുറി’ തികച്ചപ്പോൾ സച്ചിന് 376 ഇന്നിങ്സ് വേണ്ടിവന്നു.

ഇന്നലത്തെ സെഞ്ചുറിയോടെ ടെസ്റ്റിൽ കോഹ്ലിയുടെ ബാറ്റിങ് ശരാശരി അൻപതിനു മുകളിലെത്തി. ക്രിക്കറ്റിലെ മൂന്നു ഫോർമാറ്റുകളിൽ അൻപതിനു മുകളിൽ ബാറ്റിങ് ശരാശരിയുള്ള ഏക താരം. ടെസ്റ്റിൽ കൂടുതൽ സെഞ്ചുറി നേടുന്ന ഇന്ത്യൻ ക്യാപ്റ്റൻ, കലണ്ടർ വർഷത്തി‍ൽ കൂടുതൽ സെഞ്ചുറി നേടുന്ന ക്യാപ്റ്റൻ എന്നിവയിലും കോഹ്‍ലി മുൻപിലെത്തി.



Recent News
  ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്‍: വീരമണി പ്രസി, റഫീഖ് സെക്ര.

  പാക്കിസ്താനെതിരെ ഇന്ത്യക്ക് 89 റണ്‍സ് ജയം

  ലോകകപ്പ് ക്രിക്കറ്റിന്റെ ആവേശം ചോര്‍ത്തി മഴ

  ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യക്ക് ജയം

  ലോകകപ്പ് ക്രിക്കറ്റിന് ഇന്ന് തുടക്കം

  അണ്ടര്‍-23 ഇന്റര്‍സോണ്‍ ക്രിക്കറ്റിന് കെ.സി.എ സ്റ്റേഡിയത്തില്‍ തുടക്കമായി

  പ്രൊ-ഇന്ത്യന്‍ കബഡി; തെലുങ്ക് ടൈറ്റാന്‍ ടീം ഒരുങ്ങുന്നത് കാസര്‍കോട്ട്

  അണ്ടര്‍-23 ക്രിക്കറ്റ് ടീമിനെ അഭിജിത് നയിക്കും

  നാടകാന്തം ചെന്നൈ വീണു; ഐ.പി.എല്‍ കിരീടം മുംബൈക്ക്

  ബാഡ്മിന്റണ്‍ താരം സാറാ സിറാജിനെ ചേംബര്‍ ഓഫ് കൊമേഴ്‌സ് അനുമോദിച്ചു

  അത്രെയാ ഉത്ഭവ തൃശൂരിനെ തകര്‍ത്ത് റെഡ് ഫ്‌ളവേര്‍സ് ബി കെ 55 കണ്ണൂര്‍ ജേതാക്കള്‍

  ഫൈനല്‍ ഇന്ന് രാത്രി 7 മണിക്ക് ആവേശമായി അഖിലേന്ത്യാ ട്വന്റി 20 ടൂര്‍ണമെന്റ്

  റെഡ് ഫ്‌ളവേര്‍സ് ടി-20 സാങ്കോസ് കപ്പ്; അത്രയാ ഉത്ഭവ് തൃശൂരും സ്‌പോര്‍ട്ടിംഗ് ചട്ടഞ്ചാലും സെമിഫൈനലില്‍

  റെഡ് ഫ്‌ളവേര്‍സ് ടി-20 സാങ്കോസ് കപ്പ് അഖിലേന്ത്യാ ഡേ നൈറ്റ് ക്രിക്കറ്റ് ടൂര്‍ണ്ണമെന്റിന് ഉജ്ജ്വല തുടക്കം

  ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ അഖിലേന്ത്യാ ക്രിക്കറ്റ് ടൂര്‍ണമെന്റ് ഏപ്രില്‍ 26 മുതല്‍