updated on:2017-11-26 03:11 PM
ധോണിയെക്കുറിച്ച് വെളിപ്പെടുത്തലുമായി സുരേഷ് റെയ്‌ന

www.utharadesam.com 2017-11-26 03:11 PM,
മുംബൈ: ഇന്ത്യയുടെ എക്കാലത്തേയും മികച്ച നായകരുടെ നിരയില്‍ മുന്‍പന്തിയിലാണ് മഹേന്ദ്ര സിംഗ് ധോണി. പല നിര്‍ണായകഘട്ടങ്ങളിലും ടീമിന് പ്രചോദനം നല്‍കുകയും പ്രതിസന്ധിഘട്ടങ്ങളില്‍ ധൈര്യപൂര്‍വ്വം തീരുമാനങ്ങളെടുക്കുകയും ചെയ്യുന്ന ധോണിയുടെ നേതൃപാടവത്തിന്റെ ആദ്യ ഉദാഹരണമായിരുന്നു പ്രഥമ ടി-20 ലോകകപ്പിലെ പാകിസ്ഥാനെതിരായ ഫൈനല്‍.
അവസാന ഓവറില്‍ മിസ്ബാ ഉള്‍ ഹഖ് ക്രീസില്‍ നില്‍ക്കെ ജോഗീന്ദര്‍ ശര്‍മ്മയെ പന്തേല്‍പ്പിക്കാനുള്ള തീരുമാനം എല്ലാവരെയും ഞെട്ടിച്ചിരുന്നു. എന്നാല്‍ തന്റെ തീരുമാനത്തിന്റെ അവസാനം ടീമിന് കപ്പ് നേടിക്കൊടുക്കുകയായിരുന്നു ആരാധകരുടെ മഹി. പിന്നീട് നിരവധി തവണ ധോണി തന്റെ നേതൃപാടവത്തില്‍ ടീമിന് മികച്ച വിജയങ്ങളും കിരീടങ്ങളും നേടിക്കൊടുത്തു. 2011 ഏകദിന ലോകകപ്പില്‍ പൊതുവെ ആറാമതായും ഏഴാമതായും ബാറ്റിംഗിനിറങ്ങുന്ന ധോണി ടോപ് ഓര്‍ഡറിലേക്ക് സ്വയം കയറി കളിച്ചതും അപ്രതീക്ഷിത തീരുമാനമായിരുന്നു. ലോകകപ്പ് പോലെ പ്രധാന ടൂര്‍ണ്ണമെന്റ് കളിക്കുമ്പോള്‍ പൊതുവെ നായകന്‍മാര്‍ക്ക് സമ്മര്‍ദ്ദം കൂടുതലായിരിക്കും. മൈതാനത്ത് വലിഞ്ഞ് മുറുകിയ മുഖമായി നില്‍ക്കുന്ന പോണ്ടിംഗും നഖം കടിച്ച് നില്‍ക്കാറുള്ള ഗാംഗുലിയുമെല്ലാം അത്തരം നായകര്‍ക്ക് ഉദാഹരണമാണ്.
എന്നാല്‍ ധോണിയെ വിരളമായി മാത്രമെ അത്തരത്തില്‍ ഗ്രൗണ്ടില്‍ കാണാറൊള്ളു. അതുകൊണ്ടു തന്നെയാണ് താരത്തിന് ക്യാപ്റ്റന്‍ കൂള്‍ എന്ന വിശേഷണവും കിട്ടിയത്. ധോണിയുടെ ക്യാപ്റ്റന്‍ കൂള്‍ സ്വഭാവത്തെക്കുറിച്ച് പറയുകയാണ് താരത്തിന്റെ കീഴില്‍ വളര്‍ന്നു വന്ന ഇന്ത്യന്‍ താരം സുരേഷ് റെയ്‌ന. ധോണി അത്ര കൂളൊന്നുമല്ലെന്ന് പറയുകയാണ് താരം. ടി.വി സ്‌ക്രീനില്‍ നിന്നും ചാനല്‍ ക്യാമറകളില്‍ നിന്നുമെല്ലാം തന്റെ വികാരത്തെ സമര്‍ത്ഥമായി ഒളിപ്പിക്കാന്‍ ധോണിക്കറിയാമെന്ന് റെയ്‌ന പറയുന്നു.
‘ അദ്ദേഹത്തിന്റെ കണ്ണുകളില്‍ നിങ്ങള്‍ക്ക് ഒരു വികാരവും കാണാന്‍ കഴിയില്ല. നിങ്ങള്‍ എന്തെങ്കിലുമൊന്ന് പ്രതികരിക്കൂ എന്നായിരിക്കും അത് കാണുമ്പോള്‍ നമ്മുടെ മനസില്‍.’
ധോണിയ്ക്ക് ദേഷ്യം വരാറുണ്ടെന്നും എന്നാല്‍ അത് ക്യാമറക്കണ്ണുകള്‍ക്ക് പകര്‍ത്താന്‍ കഴിയില്ലെന്നും റെയ്‌ന പറയുന്നു. ധോണിയുടെ നേതൃപാടവത്തെക്കുറിച്ചും റെയ്‌നയ്ക്ക് വ്യക്തമായ നിരീക്ഷണമുണ്ട്. സാഹചര്യത്തിനനുസരിച്ച് ഗെയിം പ്ലാന്‍ മാറ്റാന്‍ ധോണിയ്ക്ക് പ്രത്യേക കഴിവുണ്ടെന്ന് റെയ്‌ന പറഞ്ഞു. ‘ അദ്ദേഹം മികച്ച ഒരു നായകനാണ്. അടുത്തത് എന്താണ് സംഭവിക്കാന്‍ പോകുന്നതെന്നതിനെക്കുറിച്ച് അദ്ദേഹത്തിന് വ്യക്തമായ ധാരണയുണ്ട്. അദ്ദേഹം പ്ലാന്‍ എ, ബി, സി എന്നിങ്ങനെ മനസില്‍ തയ്യാറാക്കി വച്ചിട്ടുണ്ടായിരിക്കും.’
ധോണിയുടെ നായകത്വത്തിന് കീഴില്‍ നിരന്തരം അവസരം ലഭിച്ചിട്ടുള്ള താരമാണ് മികച്ച ഫീല്‍ഡര്‍ കൂടിയായ റെയ്‌ന. ഐ.പി.എല്ലില്‍ ധോണി നായകനായിരുന്ന ചെന്നൈ സൂപ്പര്‍ കിംഗ്‌സിലെ സ്ഥിരസാന്നിധ്യമായിരുന്നു റെയ്‌ന.Recent News
  ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്‍: വീരമണി പ്രസി, റഫീഖ് സെക്ര.

  പാക്കിസ്താനെതിരെ ഇന്ത്യക്ക് 89 റണ്‍സ് ജയം

  ലോകകപ്പ് ക്രിക്കറ്റിന്റെ ആവേശം ചോര്‍ത്തി മഴ

  ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യക്ക് ജയം

  ലോകകപ്പ് ക്രിക്കറ്റിന് ഇന്ന് തുടക്കം

  അണ്ടര്‍-23 ഇന്റര്‍സോണ്‍ ക്രിക്കറ്റിന് കെ.സി.എ സ്റ്റേഡിയത്തില്‍ തുടക്കമായി

  പ്രൊ-ഇന്ത്യന്‍ കബഡി; തെലുങ്ക് ടൈറ്റാന്‍ ടീം ഒരുങ്ങുന്നത് കാസര്‍കോട്ട്

  അണ്ടര്‍-23 ക്രിക്കറ്റ് ടീമിനെ അഭിജിത് നയിക്കും

  നാടകാന്തം ചെന്നൈ വീണു; ഐ.പി.എല്‍ കിരീടം മുംബൈക്ക്

  ബാഡ്മിന്റണ്‍ താരം സാറാ സിറാജിനെ ചേംബര്‍ ഓഫ് കൊമേഴ്‌സ് അനുമോദിച്ചു

  അത്രെയാ ഉത്ഭവ തൃശൂരിനെ തകര്‍ത്ത് റെഡ് ഫ്‌ളവേര്‍സ് ബി കെ 55 കണ്ണൂര്‍ ജേതാക്കള്‍

  ഫൈനല്‍ ഇന്ന് രാത്രി 7 മണിക്ക് ആവേശമായി അഖിലേന്ത്യാ ട്വന്റി 20 ടൂര്‍ണമെന്റ്

  റെഡ് ഫ്‌ളവേര്‍സ് ടി-20 സാങ്കോസ് കപ്പ്; അത്രയാ ഉത്ഭവ് തൃശൂരും സ്‌പോര്‍ട്ടിംഗ് ചട്ടഞ്ചാലും സെമിഫൈനലില്‍

  റെഡ് ഫ്‌ളവേര്‍സ് ടി-20 സാങ്കോസ് കപ്പ് അഖിലേന്ത്യാ ഡേ നൈറ്റ് ക്രിക്കറ്റ് ടൂര്‍ണ്ണമെന്റിന് ഉജ്ജ്വല തുടക്കം

  ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ അഖിലേന്ത്യാ ക്രിക്കറ്റ് ടൂര്‍ണമെന്റ് ഏപ്രില്‍ 26 മുതല്‍