like this site? Tell a friend |
updated on:2017-12-24 02:47 PM
ദക്ഷിണാഫ്രിക്കയില്‍ അശ്വിനും ജഡേജയുമില്ല; ഏകദിന ടീം പ്രഖ്യാപിച്ചു
![]() www.utharadesam.com 2017-12-24 02:47 PM, മുംബൈ: ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഫബ്രുവരിയില്‍ നടക്കുന്ന ആറു മത്സരങ്ങളുടെ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ശ്രീലങ്കയ്ക്കെതിരായ പരമ്പരയില്‍ വിശ്രമം അനുവദിച്ചിരുന്ന വിരാട് കോലി ടീമിനെ നയിക്കും. മധ്യനിര ബാറ്റ്സ്മാന് കേദാര്‍ ജാദവിനെയും പേസര്‍ ശാര്‍ദുള്‍ താക്കൂറിനെയും തിരിച്ചുവിളിച്ചിട്ടുണ്ട്. ഇന്ത്യന്‍ സ്പിന്നിന്റെ കുന്തമുനയായിരുന്ന ആര്. അശ്വിനും രവീന്ദ്ര ജഡേജയ്ക്കും ഏകദിന ടീമില്‍ ഇടമെന്ന് ഒരിക്കല്‍ക്കൂടി വ്യക്തമാക്കുന്തനാണ് ടീം തെരഞ്ഞെടുപ്പ്. യുവതാരങ്ങളായ കുല്‍ദീപ് യാദവ്, ചാഹല്‍, അക്സര്‍ പട്ടേല്‍ എന്നിവരാണ് ഇന്ത്യയുടെ സ്പിന്‍ സ്ക്വാഡിലുള്ളത്. അടുത്തിടെ നടന്ന പരമ്പരകളില്‍ ഇവര്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. മലയാളിയായ ശ്രേയസ് അയ്യര്‍ ടീമിലെ സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ പേസര്‍ ഉമേഷ് യാദവ് ഇടംപിടിച്ചില്ല. Recent News ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() |
LATEST NEWSGENERALREGIONALPRAVASIOBITUARYBUSINESSSPOT LIGHTNEWS TRACKKARNATAKANEWS STORYSOCIO-CULTURAL |