updated on:2018-01-11 08:02 AM
സ്‌കീയിങില്‍ കന്നി അന്താരാഷ്ട്ര മെഡല്‍, അഭിമാനമായി ആഞ്ചല്‍

www.utharadesam.com 2018-01-11 08:02 AM,
ചണ്ഡീഗഡ്: ഇന്ത്യയില്‍ അത്ര പ്രശസ്തമല്ലാത്ത കായിക ഇനമാണ് മഞ്ഞുപാളികളിലൂടെ അതിവേഗം കുതിച്ചുപായുന്ന സ്‌കീയിങ് മല്‍സരം. ശൈത്യ മേഖലകളില്‍ മാത്രം ആഘോഷിക്കപ്പെടുന്ന സ്‌കീയിങില്‍ ഇതാദ്യമായി ഇന്ത്യക്ക് അന്താരാഷ്ട്ര മെഡല്‍ ലഭിച്ചിരിക്കുന്നു. 21 കാരിയായ ആഞ്ചല്‍ താക്കൂറാണ് മെഡല്‍ നേട്ടത്തോടെ രാജ്യത്തിന്റെ അഭിമാനമായത്. അന്താരാഷ്ട്ര സ്‌കീയിങ് ഫെഡറേഷന്‍ സംഘടിപ്പിച്ച ആല്‍പൈന്‍ എഡെര്‍ 3200 കപ്പിലാണ് ആഞ്ചല്‍ രാജ്യത്തിനു വെങ്കലം സമ്മാനിച്ചത്. തുര്‍ക്കിയിലാണ് ഈ മല്‍സരം നടന്നത്. സ്ലാലോം റേസ് വിഭാഗത്തിലായിരുന്നു ആഞ്ചല്‍ മൂന്നാംസ്ഥാനത്തു ഫിനിഷ് ചെയ്തത്. മാസങ്ങള്‍ നീണ്ട പരിശീലനത്തിന്റെയും കഠിനാധ്വാനത്തിന്റെയും ഫലമാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്നതെന്ന് ആഞ്ചല്‍ പ്രതികരിച്ചു. മല്‍സരത്തിന്റെ തുടക്കത്തില്‍ തന്നെ നല്ലൊരു ലീഡ് നേടാന്‍ കഴിഞ്ഞു. ഇതാണ് മൂന്നാംസ്ഥാനത്തു ഫിനിഷ് ചെയ്യാന്‍ സഹായിച്ചതെന്നും താരം കൂട്ടിച്ചേര്‍ത്തു. സ്‌കീയിങില്‍ ഇന്ത്യക്ക് ഇത് ചരിത്രമുഹൂര്‍ത്തമാണെന്നാണ് ആഞ്ചലിന്റെ അച്ഛനായ രോഹന്‍ താക്കൂര്‍ അഭിപ്രായപ്പെട്ടത്. വിന്റര്‍ ഗെയിംസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ ജനറല്‍ സെക്രട്ടറി കൂടിയാണ് റോഷന്‍.



Recent News
  ഐസിസി ക്രിക്കറ്റര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം കോലിക്ക്

  ഇന്ത്യന്‍ യുവനിരയ്ക്ക് പത്ത് വിക്കറ്റ് വിജയം

  അണ്ടർ 19 ലോകകപ്പ്: ഓസ്ട്രേലിയയ്ക്കെതിരെ ഇന്ത്യയ്ക്ക് ജയം

  ഐ.പി.എല്‍ ലേലം: അന്തിമ ലിസ്റ്റ് തയ്യാര്‍, ആകെ 1122 താരങ്ങള്‍

  ആഷസ് പരമ്പരയിലെ അഞ്ചാം ടെസ്റ്റില്‍ ഓസ്‌ട്രേലിയയ്ക്ക് മികച്ച ലീഡ്‌

  'ദ്രാവിഡിനെ പോലൊരു കോച്ചിനെ പാക്കിസ്ഥാന് വേണം'

  നാലാം ടെസ്റ്റില്‍ ഓസ്‌ട്രേലിയക്കെതിരേ ഇംഗ്ലണ്ടിനു ലീഡ്

  ദക്ഷിണാഫ്രിക്കയില്‍ അശ്വിനും ജഡേജയുമില്ല; ഏകദിന ടീം പ്രഖ്യാപിച്ചു

  ദുബായ് സൂപ്പര്‍ സീരിസ് ഫൈനല്‍: സിന്ധു-യമാഗുച്ചി ഫൈനല്‍ ഇന്ന്

  ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോലി വിവാഹിതനായി

  ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ബലോൻ ദ് ഓർ പുരസ്കാരം

  കേരളത്തിന് അഭിമാനം; ബേസില്‍ തമ്പി ഇന്ത്യന്‍ ടീമില്‍

  ഇന്ത്യയ്‌ക്കെതിരായ പരമ്പര; കളിക്കാന്‍ വിസമ്മതിച്ച് ശ്രീലങ്ക

  വിരാട് കോലി മഹാനായ കളിക്കാരനെന്ന് കെവിന്‍ പീറ്റേഴ്‌സണ്‍

  ശ്രീലങ്കയ്ക്കെതിരായ ഏകദിന പരമ്പരയിൽ വിരാട് കോലിക്ക് വിശ്രമം ;രോഹിത് ശർമ ഇന്ത്യൻ ടീം ക്യാപ്റ്റൻ