updated on:2018-01-27 03:44 PM
താരലേലം :ബെന്‍ സ്റ്റോക്‌സിനെ രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കി

www.utharadesam.com 2018-01-27 03:44 PM,
ബെംഗളൂരു: ഐ.പി.എല്‍ താരലേലം ബെംഗളൂരുവില്‍ വാശിയോടെ തുടരുന്നു. ബെന്‍ സ്റ്റോക്‌സിനെ രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കി. 12.5 കോടി രൂപയ്ക്കാണ് സ്റ്റോക്‌സിനെ റോയല്‍സ് സ്വന്തമാക്കിയത്.
ഓസീസ് താരം മിച്ചല്‍ സ്റ്റാര്‍ക്കിനും വന്‍ തുകയാണ് ലേലത്തില്‍ ലഭിച്ചത്. 9.4കോടി രൂപയ്ക്കാണ് സ്റ്റാര്‍ക്കിനെ കോല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് സ്വന്തമാക്കിയത്.
നേരത്തെ സൂപ്പര്‍താരം ശിഖര്‍ ധവാനെ ഹൈദരാബാദ് സണ്‍ റൈസേഴ്‌സ് സ്വന്തമാക്കിയിരുന്നു. 5.2 കോടി രൂപയ്ക്കാണ് ധവാന്‍ ഹൈദരാബാദിലെത്തിയത്.
അതേസമയം മറ്റൊരു സൂപ്പര്‍താരമായ ആര്‍ അശ്വിന്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിലെത്തി. 7.20 കോടി രൂപയ്ക്കാണ് പഞ്ചാബ് അശ്വിനെ സ്വന്തമാക്കിയത്.
കീറോണ്‍ പൊള്ളാര്‍ഡ്‌സിനെ മുംബൈ ഇന്ത്യന്‍സ് 5.40 കോടി രൂപയ്ക്ക് ആര്‍ഡിഎം വഴി നിലനിര്‍ത്തി. എന്നാല്‍ മുമ്പ് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളുരുവിന്റെ വെടിക്കെട്ട് താരമായിരുന്ന ക്രിസ് ഗെയിലിനെ ആരും വിളിച്ചില്ല. നാളെ ഗെയിലിനു വേണ്ടി ഒരു ലേലം കൂടി നടത്തും.




Related News
Recent News
  കാറഡുക്കയിലെ വീട്ടമ്മ ഏഷ്യന്‍ മാസ്റ്റേഴ്‌സ് അത്‌ലറ്റിക്ക് ചാമ്പ്യന്‍ഷിപ്പിന്

  സംസ്ഥാന പുരുഷവിഭാഗം സീനിയര്‍ കബഡി ചാമ്പ്യന്‍ഷിപ്പ് 22 മുതല്‍ കുറ്റിക്കോലില്‍

  ജില്ലാ ക്രിക്കറ്റ് അസോ. മുന്‍ പ്രസിഡണ്ടിനെ പുറത്താക്കിയ നടപടി; 21ന് കോടതി വാദം കേള്‍ക്കും

  ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍: ഹൈക്കോടതി സ്റ്റേ തഴയപ്പെട്ടവര്‍ക്ക് ആശ്വാസമായി

  ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍: പ്രസിഡണ്ട് തിരഞ്ഞെടുപ്പിനെതിരെയുള്ള ഹര്‍ജി തള്ളി

  'ടെസ്റ്റ്: ഇന്ത്യക്ക് ചരിത്രവിജയം

  ശക്തരായ പഞ്ചാബിനെതിരെ അസ്ഹറുദ്ദീന് സെഞ്ച്വറി

  സംസ്ഥാന സീനിയര്‍ സോഫ്റ്റ്‌ബോള്‍: കോഴിക്കോട് സെമിയില്‍

  അണ്ടര്‍-14 ജില്ലാ ക്രിക്കറ്റ് ടീമിനെ തുഷാര്‍ ബി.കെ നയിക്കും

  ഏഷ്യന്‍ ബോഡി ബില്‍ഡിംഗ് ചാമ്പ്യന്‍ഷിപ്പില്‍ ഷെരീഫ് കരിപ്പൊടിക്ക് നേട്ടം

  ആറാമത് ടിഫ ട്രോഫി ഫുട്‌ബോളില്‍ ചെന്നൈ എഫ്.സി ജേതാക്കള്‍

  പ്രണയം വെളിപ്പെടുത്തി മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍

  ഏഷ്യന്‍ ഗെയിംസ് ബാഡ്മിന്റണ്‍ പുരുഷ വിഭാഗം ; കിഡംബി ശ്രീകാന്ത് പുറത്ത്

  ലോകകപ്പ് ഫുട്‌ബോള്‍ കിരീടം: ആഹ്ലാദത്തില്‍ മുങ്ങിക്കുളിച്ച് ഫ്രാന്‍സ്

  കത്തിക്കയറാന്‍ ക്രൊയേഷ്യ, വിപ്ലവ വീര്യത്തോടെ ഫ്രഞ്ച് പട; കിരീട പോരാട്ടം ഇന്ന്