updated on:2018-02-11 04:13 PM
വനിതാ ക്രിക്കറ്റ്: ദക്ഷിണാഫ്രിക്കയ്ക്കു ജയം

www.utharadesam.com 2018-02-11 04:13 PM,
പോർച്ചെഫ്സ്ട്രൂം: ഇന്ത്യ–ദക്ഷിണാഫ്രിക്ക മൂന്നാം വനിതാ ഏകദിനത്തിൽ ദക്ഷിണാഫ്രിക്കയ്ക്കു ജയം. മൂന്നാം ഏകദിനത്തിൽ ഏഴു വിക്കറ്റുകൾക്കാണ് ദക്ഷിണാഫ്രിക്ക ജയിച്ചു കയറിയത്. ആദ്യം ബാറ്റു ചെയ്ത ഇന്ത്യ നിശ്ചിത ഓവറിൽ 240 റൺസിന് പുറത്തായിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ആതിഥേയർ നാലു പന്തുകൾ ബാക്കിനിൽക്കെ മൂന്നു വിക്കറ്റ് നഷ്ടത്തിൽ വിജയ റൺസ് കുറിക്കുകയായിരുന്നു. മൂന്നു മൽസരങ്ങളുള്ള പരമ്പര നേരത്തെ ഇന്ത്യ സ്വന്തമാക്കിയിരുന്നു.
ആദ്യ രണ്ടു ഏകദിനങ്ങളിലും മികച്ച ഫോമിൽ കളിച്ച സ്മൃതി മന്ഥന മൂന്നാം ഏകദിനത്തിൽ റണ്ണൊന്നുമെടുക്കാതെ പുറത്തായി. 79 റൺസ് നേടിയ ദീപ്തി ശർമയുടെ മികവിലാണ് 241 റണ്‍സെന്ന ഭേദപ്പെട്ട വിജയലക്ഷ്യം ഇന്ത്യ ദക്ഷിണാഫ്രിക്കയ്ക്കു മുന്നിൽവച്ചത്. ദക്ഷിണാഫ്രിക്കയ്ക്കു വേണ്ടി മിഗ്നൺ ഡുപ്രീസ്, ലോറ വോൾവാട്ട് എന്നിവർ അർധസെഞ്ചുറി നേടി. ആദ്യ രണ്ടു ഏകദിനങ്ങളിലും ഇന്ത്യയ്ക്കായിരുന്നു ജയം.



Recent News
  ശ്രീഹരി എസ്. നായര്‍ അണ്ടര്‍-23 കേരളാ ടീമില്‍

  വിജയ് ഹസാരെ ട്രോഫി; അസ്ഹറുദ്ദീന്‍ കേരളാ ടീമില്‍

  ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നടന്ന ആദ്യ ഏകദിനത്തില്‍ ഇന്ത്യയ്ക്ക് ജയം

  അഫിഗാനിസ്ഥാന്റെ പോരാട്ടം സെമിയില്‍ അവസാനിച്ചു

  ഐ.പി.എല്‍ താരലേലം; കെ.എല്‍ രാഹുലിന് 11 കോടി

  താരലേലം :ബെന്‍ സ്റ്റോക്‌സിനെ രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കി

  ചരിത്രം വഴിമാറി; ജയസൂര്യയുടെ റെക്കോര്‍ഡ് മറികടന്ന് തമീം ഇഖ്ബാല്‍

  ഐസിസി ക്രിക്കറ്റര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം കോലിക്ക്

  ഇന്ത്യന്‍ യുവനിരയ്ക്ക് പത്ത് വിക്കറ്റ് വിജയം

  അണ്ടർ 19 ലോകകപ്പ്: ഓസ്ട്രേലിയയ്ക്കെതിരെ ഇന്ത്യയ്ക്ക് ജയം

  ഐ.പി.എല്‍ ലേലം: അന്തിമ ലിസ്റ്റ് തയ്യാര്‍, ആകെ 1122 താരങ്ങള്‍

  സ്‌കീയിങില്‍ കന്നി അന്താരാഷ്ട്ര മെഡല്‍, അഭിമാനമായി ആഞ്ചല്‍

  ആഷസ് പരമ്പരയിലെ അഞ്ചാം ടെസ്റ്റില്‍ ഓസ്‌ട്രേലിയയ്ക്ക് മികച്ച ലീഡ്‌

  'ദ്രാവിഡിനെ പോലൊരു കോച്ചിനെ പാക്കിസ്ഥാന് വേണം'

  നാലാം ടെസ്റ്റില്‍ ഓസ്‌ട്രേലിയക്കെതിരേ ഇംഗ്ലണ്ടിനു ലീഡ്