updated on:2018-03-01 04:02 PM
ഒത്തുകളി: പാകിസ്താന്‍ ക്രിക്കറ്റ് താരം ഷഹസെയ്ബ് ഹസന് വിലക്ക്

www.utharadesam.com 2018-03-01 04:02 PM,
കറാച്ചി: വാതുവയ്പ്പുകാരുമായി ചേര്‍ന്ന് ഒത്തുകളിച്ചതിന് പാകിസ്താന്‍ ക്രിക്കറ്റ് താരം ഷഹസെയ്ബ് ഹസന് ഒരു വര്‍ഷത്തെ വിലക്കേര്‍പ്പെടുത്തി. 2017ലെ പാകിസ്താന്‍ സൂപ്പര്‍ ലീഗിനിടെയാണ് താരം വാതുവയ്പ്പില്‍ പങ്കാളിയായത്. വിലക്കിനൊപ്പം പത്തു ലക്ഷം രൂപ ഹസന് പിഴയായും ചുമത്തിയിട്ടുണ്ട്. ഹസനെ കൂടാതെ അഞ്ചു പാക് താരങ്ങള്‍ കൂടി വാതുവയ്പ്പിനെ തുടര്‍ന്നു കുടുങ്ങിയിരുന്നു. നസീര്‍ ജംഷാദ്, ഷര്‍ജീല്‍ ഖാന്‍, മുഹമ്മദ് ഇര്‍ഫാന്‍, മുഹമ്മദ് നവാസ്, ഖാലിദ് ലത്തീഫ് എന്നിവരാണ് പിടിക്കപ്പെട്ടത്. ഇതു യുവ ക്രിക്കറ്റര്‍മാര്‍ക്കുള്ള പാഠമാണെന്നും ഇത്തരം തെറ്റുകളില്‍ നിന്നും താരങ്ങള്‍ വിട്ടുനില്‍ക്കണമെന്ന മുന്നറിയിപ്പാണ് ഇതെന്നും പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് നിയമോപദേഷ്ടാവ് തഫസുല്‍ റിസ്‌വി അഭിപ്രായപ്പെട്ടു. ഉന്നയിക്കപ്പെട്ട നാലു ആരോപണങ്ങളില്‍ മൂന്നിലും ഹസന്‍ കുറ്റക്കാരനാണെന്നു കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഒരു വര്‍ഷത്തെ വിലക്ക് ഏര്‍പ്പെടുത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി.



Recent News
  ബീറ്റണ്‍ മില്‍കേര്‍സ് ഇന്‍ഡോര്‍ വോളീ ലീഗ് നാളെ തുടങ്ങും

  ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ അഖിലേന്ത്യാ ക്രിക്കറ്റ് ടൂര്‍ണമെന്റ് ഏപ്രില്‍ 26 മുതല്‍

  ജില്ലാ സീനിയര്‍ ഡിവിഷന്‍ ലീഗ് ഫുട്‌ബോള്‍: എം.എസ്.സി മൊഗ്രാലിന് ഹാട്രിക്ക് നേട്ടം

  ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് പിന്‍വലിച്ചു

  ജില്ലാ ലീഗ് ക്രിക്കറ്റ്; സ്‌പോര്‍ട്ടിങ് ചട്ടഞ്ചാല്‍ ജേതാക്കള്‍

  അലി മിന്നിത്തിളങ്ങി; ഡിഫറന്റ്‌ലി ഏബിള്‍ഡ് ദേശീയ ക്രിക്കറ്റില്‍ കേരളത്തിന് തിളക്കമാര്‍ന്ന ജയം

  കാറഡുക്കയിലെ വീട്ടമ്മ ഏഷ്യന്‍ മാസ്റ്റേഴ്‌സ് അത്‌ലറ്റിക്ക് ചാമ്പ്യന്‍ഷിപ്പിന്

  സംസ്ഥാന പുരുഷവിഭാഗം സീനിയര്‍ കബഡി ചാമ്പ്യന്‍ഷിപ്പ് 22 മുതല്‍ കുറ്റിക്കോലില്‍

  ജില്ലാ ക്രിക്കറ്റ് അസോ. മുന്‍ പ്രസിഡണ്ടിനെ പുറത്താക്കിയ നടപടി; 21ന് കോടതി വാദം കേള്‍ക്കും

  ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍: ഹൈക്കോടതി സ്റ്റേ തഴയപ്പെട്ടവര്‍ക്ക് ആശ്വാസമായി

  ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍: പ്രസിഡണ്ട് തിരഞ്ഞെടുപ്പിനെതിരെയുള്ള ഹര്‍ജി തള്ളി

  'ടെസ്റ്റ്: ഇന്ത്യക്ക് ചരിത്രവിജയം

  ശക്തരായ പഞ്ചാബിനെതിരെ അസ്ഹറുദ്ദീന് സെഞ്ച്വറി

  സംസ്ഥാന സീനിയര്‍ സോഫ്റ്റ്‌ബോള്‍: കോഴിക്കോട് സെമിയില്‍

  അണ്ടര്‍-14 ജില്ലാ ക്രിക്കറ്റ് ടീമിനെ തുഷാര്‍ ബി.കെ നയിക്കും