updated on:2018-03-31 01:51 PM
സന്തോഷ് ട്രോഫി: മിസോറാമിനെ തകര്‍ത്ത് കേരളം ഫൈനലില്‍

www.utharadesam.com 2018-03-31 01:51 PM,
കൊല്‍ക്കത്ത: സന്തോഷ് ട്രോഫിയില്‍ കേരളം ഫൈനലില്‍ കടന്നു. മിസോറമിനെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ചാണ് അഞ്ചു വര്‍ഷത്തിനു ശേഷം കേരളം ഫൈനലിലെത്തിയത്. മല്‍സരത്തിന്റെ രണ്ടാം പകുതിയില്‍ വി.കെ അഫ്ദലാണ് കേരളത്തിനുവേണ്ടി വിജയ ഗോള്‍ നേടിയത്. ആദ്യ പകുതിയുടെ അവസാന മിനിറ്റിലാണ് അഫ്ദല്‍ പകരക്കാരനായി കളത്തിലിറങ്ങിയത്. ആദ്യ പകുതി അവസാനിക്കുമ്പോള്‍ ഇരു ടീമും ഗോള്‍ രഹിത സമനില പാലിച്ചെങ്കിലും പകരക്കാരനായിറങ്ങിയ അഫ്ദാലിലൂടെ കളിയുടെ 54-ാം മിനിറ്റില്‍ കേരളം ലീഡ് സ്വന്തമാക്കുകയായിരുന്നു. ഗോള്‍പോസ്റ്റിന് മുന്നില്‍ മിസോറമിന് നിരവധി അവസരങ്ങള്‍ ലഭിച്ചിരുന്നെങ്കിലും ഒന്നും ഫലം കണ്ടില്ല. കേരളാ ഗോളിയുടെ മികച്ച പ്രകടനത്തിനും മോഹന്‍ബഗാന്‍ സ്‌റ്റേഡിയം സാക്ഷിയായി. ഫൈനലില്‍ ബംഗാളാണ് കേരളത്തിന്റെ എതിരാളി. രണ്ടാം സെമിയില്‍ കര്‍ണാടകയെ തോല്‍പ്പിച്ചാണ് ബംഗാള്‍ ഫൈനല്‍ യോഗ്യത സ്വന്തമാക്കിയത്. എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കായിരുന്നു ബംഗാളിന്റെ ജയം. ഇത്തവണ ഒരു മത്സരത്തില്‍ പോലും തോല്‍വിയറിയാതെയാണ് കേരളം ഫൈനലിലെത്തിയത്. മുന്‍ ജൂനിയര്‍ ഇന്ത്യന്‍ കോച്ചുകൂടിയായ സതീവന്‍ ബാലന്‍ പരിശീലിപ്പിക്കുന്ന കേരളം ആദ്യ മത്സരത്തില്‍ ചണ്ഡിഗഡിനെ ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് തുടങ്ങിയത്.



Recent News
  സംസ്ഥാന സീനിയര്‍ സോഫ്റ്റ്‌ബോള്‍: കോഴിക്കോട് സെമിയില്‍

  അണ്ടര്‍-14 ജില്ലാ ക്രിക്കറ്റ് ടീമിനെ തുഷാര്‍ ബി.കെ നയിക്കും

  ഏഷ്യന്‍ ബോഡി ബില്‍ഡിംഗ് ചാമ്പ്യന്‍ഷിപ്പില്‍ ഷെരീഫ് കരിപ്പൊടിക്ക് നേട്ടം

  ആറാമത് ടിഫ ട്രോഫി ഫുട്‌ബോളില്‍ ചെന്നൈ എഫ്.സി ജേതാക്കള്‍

  പ്രണയം വെളിപ്പെടുത്തി മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍

  ഏഷ്യന്‍ ഗെയിംസ് ബാഡ്മിന്റണ്‍ പുരുഷ വിഭാഗം ; കിഡംബി ശ്രീകാന്ത് പുറത്ത്

  ലോകകപ്പ് ഫുട്‌ബോള്‍ കിരീടം: ആഹ്ലാദത്തില്‍ മുങ്ങിക്കുളിച്ച് ഫ്രാന്‍സ്

  കത്തിക്കയറാന്‍ ക്രൊയേഷ്യ, വിപ്ലവ വീര്യത്തോടെ ഫ്രഞ്ച് പട; കിരീട പോരാട്ടം ഇന്ന്

  കെ.എല്‍-14 ജേഴ്‌സിയുമായി അബ്ദുല്ലക്കുഞ്ഞി ലോകകപ്പ് ഫൈനല്‍ സ്റ്റേഡിയത്തില്‍

  ഇംഗ്ലണ്ടിനെ ഞെട്ടിച്ച് ക്രൊയേഷ്യ ഫൈനലില്‍

  ലോകകപ്പ്: ആദ്യ സെമി ഇന്ന്

  പെനാല്‍ട്ടിയില്‍ ആതിഥേയര്‍ വീണു; സെമിയില്‍ ക്രൊയേഷ്യ ഇംഗ്ലണ്ടിന്റെ എതിരാളികള്‍

  കണ്ണീരായി ബ്രസീലും; ബെല്‍ജിയം സെമിയില്‍

  വിദ്യാനഗര്‍ ബ്ലാസ്റ്റേഴ്‌സ് അക്കാദമിയിലെ മൂന്ന് കുട്ടികള്‍ മംഗളൂരു എഫ്.സി അണ്ടര്‍-13 ഐ ലീഗിലേക്ക്

  പെനാല്‍റ്റി ഷൂട്ടൗട്ടില്‍ കൊളംബിയയെ തകര്‍ത്ത് ഇംഗ്ലണ്ട് ക്വാര്‍ട്ടറില്‍