updated on:2018-04-02 03:01 PM
14 വർഷത്തിനു ശേഷം സന്തോഷ് ട്രോഫി കേരളത്തിലേക്ക്

www.utharadesam.com 2018-04-02 03:01 PM,
കൊല്‍ക്കത്ത: പതിനാല് വര്‍ഷത്തിന് ശേഷം കേരളം സന്തോഷ് ട്രോഫിയില്‍ മുത്തമിട്ടു. കേരളത്തിന്റെ ചുണക്കുട്ടികള്‍ പോസ്റ്റിലേക്കു തൊടുത്ത ഓരോ ഷോട്ടിനും അതേ കരുത്തില്‍ ബംഗാള്‍പ്പടയുടെ തിരിച്ചടി. പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട കലാശപ്പോരാട്ടത്തില്‍ ബംഗാളിനെ 4-2നു തറപറ്റിച്ചാണ് കേരളം കിരീടത്തില്‍ മുത്തമിട്ടത്. നിശ്ചിതസമയത്ത് രണ്ടുഗോള്‍ വീതം നേടി സമനിലയില്‍ പിരിഞ്ഞ മത്സരത്തില്‍ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ തുടരെ രണ്ടു തകര്‍പ്പന്‍ സേവുകളുമായി ഗോള്‍കീപ്പര്‍ മിഥുന്‍ വി യാണ് കേരളത്തിന്റെ റിയല്‍ ഹീറോയായി മാറിയത്. പന്തടക്കത്തിലും കളി മികവിലും ബംഗാള്‍ മുന്നിട്ടു നിന്നെങ്കിലും ആദ്യപകുതിയില്‍ ഗോള്‍ നേടാന്‍ അവര്‍ക്കായില്ല. എന്നാല്‍ ലഭിച്ച അവസരം കൃത്യമായി വിനിയോഗിച്ച കേരളം 19ാം മിനിറ്റില്‍ ലീഡെടുത്തു. എം.എസ്.ജിതിനാണ് കേരളത്തിനായി ആദ്യ ഗോള്‍ നേടിയത്. ആദ്യ പകുതിയില്‍ ലീഡ് വഴങ്ങിയതോടെ ബംഗാള്‍ കൂടുതല്‍ സമ്മര്‍ദ്ദത്തിലായി. സെറ്റ്പീസുകള്‍ ലക്ഷ്യത്തിലെത്തിക്കുന്നതിലും പരാജയപ്പെട്ടു. എന്നാല്‍ രണ്ടാം പകുതിയില്‍ 67ാം മിനിറ്റില്‍ ജിതന്‍ മുര്‍മു ബംഗാളിനായി ഗോള്‍ മടക്കി.കളി തീരാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ തിര്‍തങ്കര്‍ സര്‍ക്കാര്‍ നേടിയ സുന്ദരമായ ഗോളിലൂടെ ബംഗാള്‍ കളി ഷൂട്ടൗട്ടിലെത്തിച്ചു. ഒടുവില്‍ ആന്റി ക്ലൈമാക്സില്‍ പതിമൂന്നുവര്‍ഷം അകന്നു നിന്ന സന്തോഷ് ട്രോഫി കിരീടം കേരളത്തിന്റെ ഷോക്കേസിലെത്തി.പതിനാല് വര്‍ഷത്തിന് ശേഷം സന്തോഷ് ട്രോഫി കേരളത്തിലെത്തിക്കാനുള്ള ജീവന്മരണപോരാട്ടത്തില്‍ രാഹുല്‍ വി രാജുവും തറപറ്റിച്ചത് 32 തവണ ചാമ്പ്യന്‍ പട്ടം കരസ്ഥമാക്കിയ ബംഗാളിനെ. എതിര്‍ പോസ്റ്റില്‍ എണ്ണംപറഞ്ഞ പതിനെട്ട് ഗോള്‍ നിക്ഷേപിച്ച് മൂന്നുഗോള്‍ മാത്രം വഴങ്ങിയാണ് കേരളം കിരീടത്തിലേക്കെത്തിയത്.ബംഗാളിനെ സന്തോഷ് ട്രോഫി ഫൈനലില്‍ ഒരിക്കല്‍ പോലും കേരളത്തിന് തോല്‍പ്പിക്കാന്‍ സാധിച്ചിട്ടില്ലെന്ന ചരിത്രമാണ് ഇതോടെ പഴങ്കഥയായത്. ഗുവാഹത്തിയിലും 1994ല്‍ കട്ടക്കിലുമാണ് ഇതിനു മുന്‍പു സന്തോഷ് ട്രോഫിയില്‍ കേരളം ബംഗാള്‍ ഫൈനല്‍ നടന്നത്. രണ്ടു ഫൈനലുകളിലും കേരളം പരാജയപ്പെട്ടു. രണ്ടു മത്സരങ്ങളുടേയും വിധി നിര്‍ണയിച്ചതു ടൈ ബ്രേക്കറിലായിരുന്നു. കേരളത്തിന്റെ സന്തോഷ് ട്രോഫി ഹാട്രിക് എന്ന സ്വപ്നത്തിനും തടയിട്ടതു ബംഗാളാണ്. 92, 93 വര്‍ഷത്തെ സന്തോഷ് ട്രോഫി സ്വന്തമാക്കി ഹാട്രിക് സ്വപ്നവുമായി കട്ടക്കിലെത്തിയ കേരളത്തിന്റെ കിരീട മോഹങ്ങള്‍ തകര്‍ത്തതു ബംഗാളാണ്. ആ കണക്കെല്ലാം സാള്‍ട്ട് ലേക്കില്‍ പറഞ്ഞുതീര്‍ത്താണു കേരളം മടങ്ങുന്നത്.Recent News
  ജില്ലാ സീനിയര്‍ ഡിവിഷന്‍ ലീഗ് ഫുട്‌ബോള്‍: എം.എസ്.സി മൊഗ്രാലിന് ഹാട്രിക്ക് നേട്ടം

  ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് പിന്‍വലിച്ചു

  ജില്ലാ ലീഗ് ക്രിക്കറ്റ്; സ്‌പോര്‍ട്ടിങ് ചട്ടഞ്ചാല്‍ ജേതാക്കള്‍

  അലി മിന്നിത്തിളങ്ങി; ഡിഫറന്റ്‌ലി ഏബിള്‍ഡ് ദേശീയ ക്രിക്കറ്റില്‍ കേരളത്തിന് തിളക്കമാര്‍ന്ന ജയം

  കാറഡുക്കയിലെ വീട്ടമ്മ ഏഷ്യന്‍ മാസ്റ്റേഴ്‌സ് അത്‌ലറ്റിക്ക് ചാമ്പ്യന്‍ഷിപ്പിന്

  സംസ്ഥാന പുരുഷവിഭാഗം സീനിയര്‍ കബഡി ചാമ്പ്യന്‍ഷിപ്പ് 22 മുതല്‍ കുറ്റിക്കോലില്‍

  ജില്ലാ ക്രിക്കറ്റ് അസോ. മുന്‍ പ്രസിഡണ്ടിനെ പുറത്താക്കിയ നടപടി; 21ന് കോടതി വാദം കേള്‍ക്കും

  ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍: ഹൈക്കോടതി സ്റ്റേ തഴയപ്പെട്ടവര്‍ക്ക് ആശ്വാസമായി

  ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍: പ്രസിഡണ്ട് തിരഞ്ഞെടുപ്പിനെതിരെയുള്ള ഹര്‍ജി തള്ളി

  'ടെസ്റ്റ്: ഇന്ത്യക്ക് ചരിത്രവിജയം

  ശക്തരായ പഞ്ചാബിനെതിരെ അസ്ഹറുദ്ദീന് സെഞ്ച്വറി

  സംസ്ഥാന സീനിയര്‍ സോഫ്റ്റ്‌ബോള്‍: കോഴിക്കോട് സെമിയില്‍

  അണ്ടര്‍-14 ജില്ലാ ക്രിക്കറ്റ് ടീമിനെ തുഷാര്‍ ബി.കെ നയിക്കും

  ഏഷ്യന്‍ ബോഡി ബില്‍ഡിംഗ് ചാമ്പ്യന്‍ഷിപ്പില്‍ ഷെരീഫ് കരിപ്പൊടിക്ക് നേട്ടം

  ആറാമത് ടിഫ ട്രോഫി ഫുട്‌ബോളില്‍ ചെന്നൈ എഫ്.സി ജേതാക്കള്‍