updated on:2018-05-17 03:57 PM
പഞ്ചാബിനെതിരെ മുംബൈക്ക് മൂന്നു റൺസ് ജയം

www.utharadesam.com 2018-05-17 03:57 PM,
മുംബൈ: ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിനു കിങ്സ് ഇലവൻ പഞ്ചാബിനെതിരെ മൂന്നു റൺസിന്റെ ജയം. 187 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന പഞ്ചാബിന് അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 183 റൺസെടുക്കാനേ സാധിച്ചുള്ളു. ജയത്തോടെ മുംബൈ ഇന്ത്യൻസ് പ്ലേ ഓഫ് പ്രതീക്ഷകൾ നിലനിർത്തി.
ഓപ്പണർ ലോകേഷ് രാഹുൽ 60‌ പന്തില്‍ 94 റൺസെടുത്തെങ്കിലും പഞ്ചാബിനെ
വിജയത്തിലെത്തിക്കാനായില്ല. പഞ്ചാബ് നിരയിൽ ആരോൺ ഫിഞ്ച് 35 പന്തിൽ 46 റൺസെടുത്ത് പുറത്തായി. ക്രിസ് ഗെയിൽ (11 പന്തിൽ 18), മാർകസ്സ്റ്റോണിസ് (രണ്ട് പന്തിൽ ഒന്ന്), അക്സർ പട്ടേൽ (എട്ട് പന്തിൽ പത്ത്), യുവരാജ് സിങ് (മൂന്ന് പന്തിൽ ഒന്ന്) എന്നിങ്ങനെയാണു മറ്റ് പഞ്ചാബ് താരങ്ങളുടെ സ്കോറുകള്‍. ടീമിനെ വിജയത്തിലെത്തിക്കാനുള്ള അവസരം ലഭിച്ചിട്ടും സീനിയർ താരം യുവരാജ് സിങ് അതുപാഴാക്കി.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ മുംബൈ എട്ടു വിക്കറ്റ് നഷ്ടത്തിൽ‌ 186 റൺസെടുത്തിരുന്നു. അർധസെഞ്ചുറി നേടിയ പൊള്ളാർഡിന്റെ മികവിലായിരുന്നു മികച്ച സ്കോറിലേക്കു മുംബൈ എത്തിയത്. 23 പന്തിൽ‌ 50 റൺസുമായാണ് പൊള്ളാർഡ് പുറത്തായത്. ക്രുനാൽ പാണ്ഡ്യ (23 പന്തിൽ 32), ഇഷാന്‍ കിഷൻ (12 പന്തിൽ 20), സൂര്യകുമാർ യാദവ് (15 പന്തിൽ 27) എന്നിവരാണ് മുംബൈയുടെ മറ്റു പ്രധാന സ്കോറുകാര്‍. പഞ്ചാബിനായി നാലോവറിൽ 16 റൺസ് മാത്രം വിട്ടുകൊടുത്ത് അൻഡ്രു ടൈ നാലു വിക്കറ്റ് വീഴ്ത്തി.



Recent News
  ജില്ലാ ക്രിക്കറ്റ് അസോ. മുന്‍ പ്രസിഡണ്ടിനെ പുറത്താക്കിയ നടപടി; 21ന് കോടതി വാദം കേള്‍ക്കും

  ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍: ഹൈക്കോടതി സ്റ്റേ തഴയപ്പെട്ടവര്‍ക്ക് ആശ്വാസമായി

  ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍: പ്രസിഡണ്ട് തിരഞ്ഞെടുപ്പിനെതിരെയുള്ള ഹര്‍ജി തള്ളി

  'ടെസ്റ്റ്: ഇന്ത്യക്ക് ചരിത്രവിജയം

  ശക്തരായ പഞ്ചാബിനെതിരെ അസ്ഹറുദ്ദീന് സെഞ്ച്വറി

  സംസ്ഥാന സീനിയര്‍ സോഫ്റ്റ്‌ബോള്‍: കോഴിക്കോട് സെമിയില്‍

  അണ്ടര്‍-14 ജില്ലാ ക്രിക്കറ്റ് ടീമിനെ തുഷാര്‍ ബി.കെ നയിക്കും

  ഏഷ്യന്‍ ബോഡി ബില്‍ഡിംഗ് ചാമ്പ്യന്‍ഷിപ്പില്‍ ഷെരീഫ് കരിപ്പൊടിക്ക് നേട്ടം

  ആറാമത് ടിഫ ട്രോഫി ഫുട്‌ബോളില്‍ ചെന്നൈ എഫ്.സി ജേതാക്കള്‍

  പ്രണയം വെളിപ്പെടുത്തി മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍

  ഏഷ്യന്‍ ഗെയിംസ് ബാഡ്മിന്റണ്‍ പുരുഷ വിഭാഗം ; കിഡംബി ശ്രീകാന്ത് പുറത്ത്

  ലോകകപ്പ് ഫുട്‌ബോള്‍ കിരീടം: ആഹ്ലാദത്തില്‍ മുങ്ങിക്കുളിച്ച് ഫ്രാന്‍സ്

  കത്തിക്കയറാന്‍ ക്രൊയേഷ്യ, വിപ്ലവ വീര്യത്തോടെ ഫ്രഞ്ച് പട; കിരീട പോരാട്ടം ഇന്ന്

  കെ.എല്‍-14 ജേഴ്‌സിയുമായി അബ്ദുല്ലക്കുഞ്ഞി ലോകകപ്പ് ഫൈനല്‍ സ്റ്റേഡിയത്തില്‍

  ഇംഗ്ലണ്ടിനെ ഞെട്ടിച്ച് ക്രൊയേഷ്യ ഫൈനലില്‍