updated on:2018-05-24 02:26 PM
അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച് ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് താരം ഡിവില്ലിയേഴ്‌സ്

www.utharadesam.com 2018-05-24 02:26 PM,
ദക്ഷിണാഫ്രിക്ക: ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് താരമായ എ.ബി ഡിവില്ലിയേഴ്‌സ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. ഉചിതമായ സമയത്താണ് തീരുമാനം എടുത്തതെന്നാണ് വിരമിക്കലിനെ കുറിച്ച് ഡിവില്ലിയേഴ്‌സ് പ്രതികരിച്ചത്.

14 വര്‍ഷം നീണ്ട കരിയറിന് ശേഷമാണ് മുപ്പത്തിനാലുകാരനായ ഡിവില്ലിയേഴ്‌സ് വിരമിച്ചത്. 228 ഏകദിനങ്ങളും 114 ടെസ്റ്റുകളും 78 ട്വന്റി 20 മത്സരങ്ങളും താരം കളിച്ചിട്ടുണ്ട്. വിരമിക്കാനുള്ള ശരിയായ സമയം ഇതാണെന്നും മറ്റുള്ളവര്‍ക്ക് വേണ്ടി വഴിമാറി കൊടുക്കാന്‍ സന്തോഷമേയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.ഇതൊരു കടുപ്പമേറിയ തീരുമാനമാണെന്ന് അറിയാം. ദീര്‍ഘനാളായി ഈ കാര്യത്തെ കുറിച്ച് ആലോചിച്ച് വരികയായിരുന്നു. മാന്യമായി കളിച്ചു കൊണ്ടിരിക്കുമ്പോള്‍ തന്നെ വിരമിക്കണമെന്നായിരുന്നു ആഗ്രഹം. ഇന്ത്യയ്ക്കും ഓസ്‌ട്രേലിയയ്ക്കും എതിരായ പരമ്പര വിജയത്തിന് ശേഷം ഇത് തന്നെയാണ് വിരമിക്കാനുള്ള ഏറ്റവും നല്ല സമയം ഡിവില്ലിയേഴ്‌സ് വ്യക്തമാക്കി.



Recent News
  സംസ്ഥാന സീനിയര്‍ സോഫ്റ്റ്‌ബോള്‍: കോഴിക്കോട് സെമിയില്‍

  അണ്ടര്‍-14 ജില്ലാ ക്രിക്കറ്റ് ടീമിനെ തുഷാര്‍ ബി.കെ നയിക്കും

  ഏഷ്യന്‍ ബോഡി ബില്‍ഡിംഗ് ചാമ്പ്യന്‍ഷിപ്പില്‍ ഷെരീഫ് കരിപ്പൊടിക്ക് നേട്ടം

  ആറാമത് ടിഫ ട്രോഫി ഫുട്‌ബോളില്‍ ചെന്നൈ എഫ്.സി ജേതാക്കള്‍

  പ്രണയം വെളിപ്പെടുത്തി മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍

  ഏഷ്യന്‍ ഗെയിംസ് ബാഡ്മിന്റണ്‍ പുരുഷ വിഭാഗം ; കിഡംബി ശ്രീകാന്ത് പുറത്ത്

  ലോകകപ്പ് ഫുട്‌ബോള്‍ കിരീടം: ആഹ്ലാദത്തില്‍ മുങ്ങിക്കുളിച്ച് ഫ്രാന്‍സ്

  കത്തിക്കയറാന്‍ ക്രൊയേഷ്യ, വിപ്ലവ വീര്യത്തോടെ ഫ്രഞ്ച് പട; കിരീട പോരാട്ടം ഇന്ന്

  കെ.എല്‍-14 ജേഴ്‌സിയുമായി അബ്ദുല്ലക്കുഞ്ഞി ലോകകപ്പ് ഫൈനല്‍ സ്റ്റേഡിയത്തില്‍

  ഇംഗ്ലണ്ടിനെ ഞെട്ടിച്ച് ക്രൊയേഷ്യ ഫൈനലില്‍

  ലോകകപ്പ്: ആദ്യ സെമി ഇന്ന്

  പെനാല്‍ട്ടിയില്‍ ആതിഥേയര്‍ വീണു; സെമിയില്‍ ക്രൊയേഷ്യ ഇംഗ്ലണ്ടിന്റെ എതിരാളികള്‍

  കണ്ണീരായി ബ്രസീലും; ബെല്‍ജിയം സെമിയില്‍

  വിദ്യാനഗര്‍ ബ്ലാസ്റ്റേഴ്‌സ് അക്കാദമിയിലെ മൂന്ന് കുട്ടികള്‍ മംഗളൂരു എഫ്.സി അണ്ടര്‍-13 ഐ ലീഗിലേക്ക്

  പെനാല്‍റ്റി ഷൂട്ടൗട്ടില്‍ കൊളംബിയയെ തകര്‍ത്ത് ഇംഗ്ലണ്ട് ക്വാര്‍ട്ടറില്‍