updated on:2018-06-05 01:59 PM
നൂറാം മത്സരത്തില്‍ ഛേത്രിക്ക് ഇരട്ട ഗോള്‍; കെനിയയെ തകര്‍ത്ത് ഇന്ത്യ

www.utharadesam.com 2018-06-05 01:59 PM,
മുംബൈ : തന്റെ നൂറാം മത്സരത്തില്‍ ഛേത്രി ഇരട്ട ഗോളുകള്‍ നേടിയപ്പോള്‍ ഇന്ത്യക്ക് ചരിത്രവിജയം. മുംബൈ ഫുട്ബാള്‍ അരീനയില്‍ വെച്ച് നടന്ന പോരാട്ടത്തില്‍ എതിരില്ലാത്ത മൂന്ന്‌ഗോളുകള്‍ക്കായിരുന്നു ഇന്ത്യന്‍ ടീം വിജയിച്ചത്. സുനില്‍ ഛേത്രി, ജെജെ എന്നിവരായിരുന്നു ഇന്ത്യയുടെ ഗോളുകള്‍ നേടിയത്. നൂറാം മത്സരം കളിയ്ക്കാന്‍ ഇറങ്ങിയ സുനില്‍ ഛേത്രിയെ അനുമോദിക്കാന്‍ ഇതിഹാസ താരങ്ങളായ ബൈച്ചുങ് ബൂട്ടിയ, ഐഎം വിജയന്‍ എന്നിവര്‍ മത്സരത്തില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു.

ആദ്യ പകുതിയില്‍ ഇരു ടീമുകള്‍ക്കും കാര്യമായ അവസരങ്ങള്‍ ലഭിച്ചില്ല. മത്സരം ആദ്യ പകുതിക്ക് പിരിയുമ്പോള്‍ ഗോള്‍ രഹിതമായിരുന്നു സ്‌കോര്‍.

രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ മികച്ച രണ്ടു അവസരങ്ങള്‍ കെനിയക്ക് ലഭിച്ചു എങ്കിലും അവസരം മുതലാക്കാനാവാഞ്ഞത് അവര്‍ക്ക് തിരിച്ചടിയായി. ഛേത്രിയെ ബോക്‌സില്‍ വീഴ്ത്തിയതിന് ലഭിച്ച പെനാല്‍റ്റി ഛേത്രി തന്നെ കെനിയയുടെ വലയില്‍ എത്തിച്ചു. ഇന്ത്യന്‍ ക്യാപ്റ്റന് തന്റെ നൂറാം മത്സരത്തില്‍ അര്‍ഹിച്ച ഗോള്‍.

മത്സരം 2 – 0 എന്ന നിലയില്‍ അവസാനിക്കും എന്ന് തോന്നിപ്പിച്ച നിമിഷത്തില്‍ ആണ് ഇന്ത്യയുടെ മൂന്നാം ഗോളും ഛേത്രിയുടെ രണ്ടാം ഗോളും പിറന്നത്. രണ്ടാം പകുതിയുടെ ഇഞ്ചുറി ടൈമില്‍ മധ്യനിരയില്‍ നിന്നും ലഭിച്ച പന്തുമായി മുന്നേറിയ ഛേത്രി ഗോള്‍ കീപ്പറുടെ തലക്ക് മുകളിലൂടെ പന്ത് കോരിയിട്ടു.

ജൂണ്‍ ഏഴിന് ന്യൂസിലന്‍ഡിനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം.



Recent News
  അണ്ടര്‍-23 ക്രിക്കറ്റ് ടീമിനെ അഭിജിത് നയിക്കും

  നാടകാന്തം ചെന്നൈ വീണു; ഐ.പി.എല്‍ കിരീടം മുംബൈക്ക്

  ബാഡ്മിന്റണ്‍ താരം സാറാ സിറാജിനെ ചേംബര്‍ ഓഫ് കൊമേഴ്‌സ് അനുമോദിച്ചു

  അത്രെയാ ഉത്ഭവ തൃശൂരിനെ തകര്‍ത്ത് റെഡ് ഫ്‌ളവേര്‍സ് ബി കെ 55 കണ്ണൂര്‍ ജേതാക്കള്‍

  ഫൈനല്‍ ഇന്ന് രാത്രി 7 മണിക്ക് ആവേശമായി അഖിലേന്ത്യാ ട്വന്റി 20 ടൂര്‍ണമെന്റ്

  റെഡ് ഫ്‌ളവേര്‍സ് ടി-20 സാങ്കോസ് കപ്പ്; അത്രയാ ഉത്ഭവ് തൃശൂരും സ്‌പോര്‍ട്ടിംഗ് ചട്ടഞ്ചാലും സെമിഫൈനലില്‍

  റെഡ് ഫ്‌ളവേര്‍സ് ടി-20 സാങ്കോസ് കപ്പ് അഖിലേന്ത്യാ ഡേ നൈറ്റ് ക്രിക്കറ്റ് ടൂര്‍ണ്ണമെന്റിന് ഉജ്ജ്വല തുടക്കം

  ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ അഖിലേന്ത്യാ ക്രിക്കറ്റ് ടൂര്‍ണമെന്റ് ഏപ്രില്‍ 26 മുതല്‍

  ജില്ലാ സീനിയര്‍ ഡിവിഷന്‍ ലീഗ് ഫുട്‌ബോള്‍: എം.എസ്.സി മൊഗ്രാലിന് ഹാട്രിക്ക് നേട്ടം

  ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് പിന്‍വലിച്ചു

  ജില്ലാ ലീഗ് ക്രിക്കറ്റ്; സ്‌പോര്‍ട്ടിങ് ചട്ടഞ്ചാല്‍ ജേതാക്കള്‍

  അലി മിന്നിത്തിളങ്ങി; ഡിഫറന്റ്‌ലി ഏബിള്‍ഡ് ദേശീയ ക്രിക്കറ്റില്‍ കേരളത്തിന് തിളക്കമാര്‍ന്ന ജയം

  കാറഡുക്കയിലെ വീട്ടമ്മ ഏഷ്യന്‍ മാസ്റ്റേഴ്‌സ് അത്‌ലറ്റിക്ക് ചാമ്പ്യന്‍ഷിപ്പിന്

  സംസ്ഥാന പുരുഷവിഭാഗം സീനിയര്‍ കബഡി ചാമ്പ്യന്‍ഷിപ്പ് 22 മുതല്‍ കുറ്റിക്കോലില്‍

  ജില്ലാ ക്രിക്കറ്റ് അസോ. മുന്‍ പ്രസിഡണ്ടിനെ പുറത്താക്കിയ നടപടി; 21ന് കോടതി വാദം കേള്‍ക്കും