updated on:2018-06-16 07:41 PM
ഹാട്രിക്കോടെ റൊണാള്‍ഡൊ തുടങ്ങി; സ്‌പെയിനിനെതിരായ മത്സരം സമനില

www.utharadesam.com 2018-06-16 07:41 PM,
സോച്ചി: അത്യന്തം ആവേശം നിറഞ്ഞ മത്സരത്തില്‍ ലോകോത്തര സൂപ്പര്‍ താരം ക്രിസ്റ്റിയാന്യോ റൊണാള്‍ഡൊ നേടിയ മിന്നുന്ന മൂന്ന് മനോഹര ഹാട്രിക് ഗോളുകള്‍ക്കും പോര്‍ച്ചുഗലിനെ രക്ഷിക്കാനായില്ല. കരുത്തരായ സ്‌പെയിനുമായുള്ള മത്സരം സമനിലയില്‍ പിരിഞ്ഞു.
ഈ ലോകകപ്പിലെ ആദ്യത്തെ ഹാട്രിക് ഗോളാണ് റൊണാള്‍ഡോയുടെ സ്വര്‍ണ്ണ പാദങ്ങളില്‍ നിന്ന് പിറന്നത്. ലോക കപ്പില്‍ മികച്ച കളിക്കാരനെ തേടിയെത്തുന്ന ഗോള്‍ഡന്‍ ബൂട്ട് ആര്‍ക്കാണെന്ന കാര്യം ചര്‍ച്ച ചെയ്യാന്‍ പോലും സമയമായിട്ടില്ലെങ്കിലും ഇന്നലത്തെ റൊണാള്‍ഡൊയുടെ മിന്നുന്ന പ്രകടനം കണ്ട് ലോകത്തെ പോര്‍ച്ചുഗല്‍ ആരാധകര്‍ ഇപ്പോള്‍ തന്നെ ഉറപ്പിച്ച് കഴിഞ്ഞു, ഗോള്‍ഡന്‍ ബൂട്ട് റൊണാള്‍ഡോയ്ക്ക് തന്നെയെന്ന്.
വിജയ സമാനമായ സമനിലയാണ് സ്‌പെയിനുമായി പോര്‍ച്ചുഗല്‍ നേടിയത്. മത്സരം അവസാനിക്കാന്‍ രണ്ടു മിനിറ്റ് ബാക്കി നില്‍ക്കെയാണ് ട്രേഡ് മാര്‍ക്ക് ഫ്രീകിക്ക് ഗോളിലൂടെ റൊണാള്‍ഡോ ഹാട്രിക് തികച്ചത്. നാലാം മിനുട്ടിലെടുത്ത പെനല്‍റ്റിക്ക് പുറമെ 44, 88 എന്നീ മിനുറ്റുകളിലാണ് റൊണാള്‍ഡോ ഗോളുകള്‍ നേടിയത്. മറുവശത്ത് സ്‌പെയിനിന് വേണ്ടി ഡീഗോ കോസ്റ്റ ഇരട്ട ഗോളുകള്‍ നേടി. 24, 55 മിനുട്ടുകളിലായിരുന്നു അത്. 58-ാം മിനിറ്റില്‍ നാച്ചോയാണ് മൂന്നാം ഗോള്‍ നേടിയത്.
അവസാന വിസിലുയരാന്‍ മിനുറ്റുകള്‍ മാത്രം ബാക്കി നല്‍ക്കേ ഗിമിനസിന്റെ ഹെഡര്‍ ഗോളില്‍ ഉറുഗ്വേ ഈജിപ്തിനെ ഏകപക്ഷീയമായ ഒരു ഗോളിന് തകര്‍ത്തു. 89-ാം മിനിറ്റിലായിരുന്നു കാര്‍ലോസ് സാഞ്ചെസിന്റെ ഫ്രീ കിക്കില്‍ നിന്നെത്തിയ പന്തിന് തലവച്ച് ഹോസെ ഗിമിനസ് വിജയ ഗോള്‍ നേടിയത്. ഈജിപ്തിന്റെ സൂപ്പര്‍ താരം സല കളിക്കാനിറങ്ങിയില്ല. ലൂയി സ്വാരസും എഡിസന്‍ കവാനിയും ഉള്‍പ്പെട്ട ഉറുഗ്വേ സൂപ്പര്‍താര നിരയെ പിടിച്ചുകെട്ടിയിട്ട ഈജിപ്ത് അവസാന നിമിഷത്തില്‍ തകരുന്നത് കാണാനാവാതെ ആരാധകര്‍ നിരാശയിലാണ്ടു. മത്സരത്തിന്റ അവസാന മിനിറ്റുകളില്‍ കളിയുടെ നിയന്ത്രണം ഈജിപ്തിന് നഷ്ടമാവുകയായിരുന്നു. സുവാരസിനും എഡിന്‍സണ്‍ കവാനിക്കും ഡി അരാസിയാറ്റയ്ക്കും വേണ്ടത്ര തിളങ്ങാന്‍ കഴിഞ്ഞില്ല.
നേരത്തെ ഗ്രൂപ്പ് ബിയിലെ ആദ്യമത്സരത്തില്‍ മൊറോക്കാ താരത്തിന്റെ സെല്‍ഫ് ഗോളില്‍ ഇറാന്‍ വിജയിച്ചു. 96-ാം മിനുറ്റില്‍ മൊറോക്കോ താരം അസീസ് ബോഹദോസിന്റെ സെല്‍ഫ് ഗോളാണ് ഇറാന് വിജയം സമ്മനിച്ചത്.
മല്‍സരത്തില്‍ ഉടനീളം ആധിപത്യം മൊറോക്കോയുടെ കൈയിലായിരുന്നുവെങ്കിലും അവസാന നിമിഷത്തില്‍ വരുത്തിയ ഒരൊറ്റ പിഴവില്‍ അവരുടെ വിധി കുറിക്കപ്പെടുകയായിരുന്നു.Recent News
  ജില്ലാ ക്രിക്കറ്റ് അസോ. മുന്‍ പ്രസിഡണ്ടിനെ പുറത്താക്കിയ നടപടി; 21ന് കോടതി വാദം കേള്‍ക്കും

  ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍: ഹൈക്കോടതി സ്റ്റേ തഴയപ്പെട്ടവര്‍ക്ക് ആശ്വാസമായി

  ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍: പ്രസിഡണ്ട് തിരഞ്ഞെടുപ്പിനെതിരെയുള്ള ഹര്‍ജി തള്ളി

  'ടെസ്റ്റ്: ഇന്ത്യക്ക് ചരിത്രവിജയം

  ശക്തരായ പഞ്ചാബിനെതിരെ അസ്ഹറുദ്ദീന് സെഞ്ച്വറി

  സംസ്ഥാന സീനിയര്‍ സോഫ്റ്റ്‌ബോള്‍: കോഴിക്കോട് സെമിയില്‍

  അണ്ടര്‍-14 ജില്ലാ ക്രിക്കറ്റ് ടീമിനെ തുഷാര്‍ ബി.കെ നയിക്കും

  ഏഷ്യന്‍ ബോഡി ബില്‍ഡിംഗ് ചാമ്പ്യന്‍ഷിപ്പില്‍ ഷെരീഫ് കരിപ്പൊടിക്ക് നേട്ടം

  ആറാമത് ടിഫ ട്രോഫി ഫുട്‌ബോളില്‍ ചെന്നൈ എഫ്.സി ജേതാക്കള്‍

  പ്രണയം വെളിപ്പെടുത്തി മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍

  ഏഷ്യന്‍ ഗെയിംസ് ബാഡ്മിന്റണ്‍ പുരുഷ വിഭാഗം ; കിഡംബി ശ്രീകാന്ത് പുറത്ത്

  ലോകകപ്പ് ഫുട്‌ബോള്‍ കിരീടം: ആഹ്ലാദത്തില്‍ മുങ്ങിക്കുളിച്ച് ഫ്രാന്‍സ്

  കത്തിക്കയറാന്‍ ക്രൊയേഷ്യ, വിപ്ലവ വീര്യത്തോടെ ഫ്രഞ്ച് പട; കിരീട പോരാട്ടം ഇന്ന്

  കെ.എല്‍-14 ജേഴ്‌സിയുമായി അബ്ദുല്ലക്കുഞ്ഞി ലോകകപ്പ് ഫൈനല്‍ സ്റ്റേഡിയത്തില്‍

  ഇംഗ്ലണ്ടിനെ ഞെട്ടിച്ച് ക്രൊയേഷ്യ ഫൈനലില്‍