updated on:2018-06-17 06:42 PM
പെനാല്‍റ്റി പാഴാക്കി പെറു പരാജയം ഏറ്റുവാങ്ങി; ക്രൊയേഷ്യക്ക് രണ്ട് ഗോള്‍ ജയം

www.utharadesam.com 2018-06-17 06:42 PM,
കാലിനിന്‍ഗ്രാഡ്: നൈജീരിയയെ വീഴ്ത്തി ഗ്രൂപ്പ് ഡി യിലെ രണ്ടാം മത്സരത്തില്‍ ക്രൊയേഷ്യയ്ക്ക് ഏകപക്ഷീയമായ രണ്ടു ഗോളിന്റെ വിജയം. 32-ാം മിനിറ്റില്‍ നൈജീരിയന്‍ താരം ഒഗനകാരോ ഇറ്റേബോയുടെ സെല്‍ഫ് ഗോളില്‍ മുന്നിട്ടുനിന്ന ക്രൊയേഷ്യ 72-ാം മിനിറ്റില്‍ ലൂക്കാ മോഡ്രിച്ചിന്റെ പെനല്‍റ്റി ഗോളിലൂടെയാണ് വിജയം ഉറപ്പിച്ചത്. ഡി ഗ്രൂപ്പില്‍ മൂന്നു പോയിന്റുമായി ക്രൊയേഷ്യ ഒന്നാമതായി.
നൈജീരിയന്‍ ബോക്‌സിനുള്ളിലെ കൂട്ടപ്പൊരിച്ചിലിനൊടുവില്‍ ഒഗനകാരോ ഇറ്റേബോയുടെ ദേഹത്തുതട്ടി പന്തു വലയില്‍ കയറിയാണ് ക്രൊയേഷ്യ സ്‌കോര്‍ ബോര്‍ഡ് തുറന്നത്. ബോക്‌സിനുള്ളില്‍ മാന്‍സൂക്കിച്ചിനെ വില്ല്യം ട്രൂസ്റ്റ് ഇകോങ് വീഴ്ത്തിയതിന് ലഭിച്ച പെനല്‍റ്റി ലൂക്കാ മോഡ്രിച്ച് ഗോളാക്കി മാറ്റിയതോടെ ക്രോയേഷ്യയുടെ പട്ടിക 2-0 ആയി.
മറ്റൊരു മത്സരത്തില്‍ ഡെന്‍മാര്‍ക്ക് പെറുവിനെ ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെടുത്തി. 59-ാം മിനിട്ടില്‍ യൂസഫ് പോള്‍സനാണ് ഡെന്‍മാര്‍ക്കിന്റെ വിജയ ഗോള്‍ നേടിയത്. ക്രിസ്റ്റ്യന്‍ എറിക്‌സണ്‍ നല്‍കിയ പാസുമായി മുന്നേറി പെറുവിന്റെ പ്രതിരോധത്തിന്റെയും ഗോളിയേയും സമര്‍ത്ഥമായി മറികടന്നാള്‍ പോള്‍സന്‍ പന്ത് വലയിലെത്തിച്ചത്. ആദ്യ പകുതിയിലെ അധികസമയത്ത് ലഭിച്ച പെനാല്‍റ്റി പെറുവിന്റെ ക്രിസ്റ്റ്യന്‍ കുവ പാഴാക്കിയത് അവര്‍ക്ക് തിരിച്ചടിയായി. 36 വര്‍ഷങ്ങള്‍ക്ക് ശേഷം ലോകകപ്പ് മത്സരത്തിനിറങ്ങിയ പെറുവിന് തോല്‍വി വലിയ നിരാശയായി.
ഇന്ന് ആദ്യ മത്സരത്തില്‍ കൊസ്റ്റാറിക്ക് സെര്‍ബിയയേയും രണ്ടാംമത്സരത്തില്‍ ജര്‍മ്മനി മെക്‌സികോയേയും അവസാന മത്സരത്തില്‍ ബ്രസീല്‍ സ്വിസ്റ്റര്‍ലാന്റിനേയും നേരിടും.

എല്ലാറ്റിനും ഉത്തരവാദി ഞാന്‍-വേദനയോടെ മെസ്സി

മോസ്‌കോ: ലോകകപ്പിലെ അരങ്ങേറ്റക്കാരായ ഐസ്‌ലാന്റിനെതിരെ പെനാല്‍റ്റി നഷ്ടപ്പെടുത്തിയതില്‍ തനിക്ക് ഏറെ ദുഃഖമുണ്ടെന്ന് അര്‍ജന്റീനയുടെ സൂപ്പര്‍താരം ലയണല്‍ മെസ്സി. അര്‍ജന്റീന അര്‍ഹിച്ചിരുന്ന വിജയമാണ് തന്റെ വലിയ പിഴവ് കൊണ്ട് നഷ്ടമായത്. പെനാല്‍റ്റി എടുത്തിരുന്നുവെങ്കില്‍ മത്സരത്തിന്റെ ഗതി മാറിയേനെ. മത്സരം സമനിലയില്‍ അവസാനിച്ചതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം ഞാന്‍ ഏറ്റെടുക്കുന്നു-മെസ്സി വേദനയോടെ പറഞ്ഞു.
പെനാല്‍റ്റി പാഴാക്കി പെറു പരാജയം ഏറ്റുവാങ്ങി;
ക്രൊയേഷ്യക്ക് രണ്ട് ഗോള്‍ ജയം

Recent News
  ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് പിന്‍വലിച്ചു

  ജില്ലാ ലീഗ് ക്രിക്കറ്റ്; സ്‌പോര്‍ട്ടിങ് ചട്ടഞ്ചാല്‍ ജേതാക്കള്‍

  അലി മിന്നിത്തിളങ്ങി; ഡിഫറന്റ്‌ലി ഏബിള്‍ഡ് ദേശീയ ക്രിക്കറ്റില്‍ കേരളത്തിന് തിളക്കമാര്‍ന്ന ജയം

  കാറഡുക്കയിലെ വീട്ടമ്മ ഏഷ്യന്‍ മാസ്റ്റേഴ്‌സ് അത്‌ലറ്റിക്ക് ചാമ്പ്യന്‍ഷിപ്പിന്

  സംസ്ഥാന പുരുഷവിഭാഗം സീനിയര്‍ കബഡി ചാമ്പ്യന്‍ഷിപ്പ് 22 മുതല്‍ കുറ്റിക്കോലില്‍

  ജില്ലാ ക്രിക്കറ്റ് അസോ. മുന്‍ പ്രസിഡണ്ടിനെ പുറത്താക്കിയ നടപടി; 21ന് കോടതി വാദം കേള്‍ക്കും

  ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍: ഹൈക്കോടതി സ്റ്റേ തഴയപ്പെട്ടവര്‍ക്ക് ആശ്വാസമായി

  ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍: പ്രസിഡണ്ട് തിരഞ്ഞെടുപ്പിനെതിരെയുള്ള ഹര്‍ജി തള്ളി

  'ടെസ്റ്റ്: ഇന്ത്യക്ക് ചരിത്രവിജയം

  ശക്തരായ പഞ്ചാബിനെതിരെ അസ്ഹറുദ്ദീന് സെഞ്ച്വറി

  സംസ്ഥാന സീനിയര്‍ സോഫ്റ്റ്‌ബോള്‍: കോഴിക്കോട് സെമിയില്‍

  അണ്ടര്‍-14 ജില്ലാ ക്രിക്കറ്റ് ടീമിനെ തുഷാര്‍ ബി.കെ നയിക്കും

  ഏഷ്യന്‍ ബോഡി ബില്‍ഡിംഗ് ചാമ്പ്യന്‍ഷിപ്പില്‍ ഷെരീഫ് കരിപ്പൊടിക്ക് നേട്ടം

  ആറാമത് ടിഫ ട്രോഫി ഫുട്‌ബോളില്‍ ചെന്നൈ എഫ്.സി ജേതാക്കള്‍

  പ്രണയം വെളിപ്പെടുത്തി മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍