updated on:2018-06-21 06:53 PM
പൊരുതി നിന്ന് ഇറാന്‍; സ്‌പെയിന്‍ ജയിച്ചത് കഷ്ടിച്ച്

www.utharadesam.com 2018-06-21 06:53 PM,
കസാന്‍: ഇറാന്‍ തീര്‍ത്ത ശക്തമായ പ്രതിരോധത്തെ മറികടക്കാനാവാതെ വിഷമിച്ച മുന്‍ ചാമ്പ്യന്മാരായ സ്‌പെയിന്‍ ഒടുവില്‍ ഒരു ഗോളിന് കഷ്ടിച്ച് രക്ഷപ്പെട്ടു. ഈ ലോകകപ്പില്‍ പിടികൂടിയ സമനില പ്രേതത്തില്‍ നിന്ന് ഭാഗ്യത്തിനാണ് അവര്‍ക്ക് കരകയറാന്‍ ആയത്.
ആദ്യ മത്സരത്തില്‍ സമനില വഴങ്ങിയ സ്‌പെയിന്‍ ഇതോടെ നാല് പോയിന്റ് നേടി. പോര്‍ച്ചുഗലുമായുള്ള സ്‌പെയിനിന്റെ മത്സരം ഇതോടെ നിര്‍ണായകമായി.
54-ാം മിനിറ്റില്‍ ഡീഗോ കോസ്റ്റയാണ് സ്‌പെയിനിന്റെ വിജയഗോള്‍ നേടിയത്. ഇനിയേസ്റ്റ് കൊടുത്ത പാസാണ് ഗോളിന് വഴിവച്ചത്. ഡീഗോ കോസ്റ്റയുടെ ഈ ലോകകപ്പിലെ മൂന്നാമത്തെ ഗോളാണിത്.
62-ാം മിനിറ്റില്‍ ഇറാന്‍ സമനില ഗോള്‍ നേടി എന്ന് തോന്നിപ്പിച്ച നിമിഷമുണ്ടായിരുന്നു. ഇറാന്‍ താരങ്ങള്‍ അതിന്റെ ആഘോഷവും തുടങ്ങിയിരുന്നു.
എന്നാല്‍ ഓഫ്‌സൈഡാണെന്ന സ്‌പെയിനിന്റെ വാദം അമ്പയര്‍ അംഗീകരിച്ചതോടെ ഇറാന്റെ ആ പ്രതീക്ഷ മങ്ങി.
സ്പാനിഷ് സ്‌െ്രെടക്കര്‍മാരും ഇറാനിയന്‍ പ്രതിരോധവും തമ്മിലുള്ള പോരാട്ടമായിരുന്നു തൊണ്ണൂറ് മിനിറ്റും നടന്നത്.
തോറ്റെങ്കിലും വലിയൊരളവു വരെ സ്പാനിഷ് ആക്രമണത്തെ ഫലപ്രദമായി ചെറുക്കാന്‍ കഴിഞ്ഞുവെന്ന് ഇറാന്‍ താരങ്ങള്‍ക്ക് ആശ്വസിക്കാം. പഠിച്ച പണി പതിനെട്ടും പയറ്റേണ്ടിവന്നു മുന്‍ ലോക ചാമ്പ്യന്‍മാര്‍ക്ക്.



Recent News
  സംസ്ഥാന സീനിയര്‍ സോഫ്റ്റ്‌ബോള്‍: കോഴിക്കോട് സെമിയില്‍

  അണ്ടര്‍-14 ജില്ലാ ക്രിക്കറ്റ് ടീമിനെ തുഷാര്‍ ബി.കെ നയിക്കും

  ഏഷ്യന്‍ ബോഡി ബില്‍ഡിംഗ് ചാമ്പ്യന്‍ഷിപ്പില്‍ ഷെരീഫ് കരിപ്പൊടിക്ക് നേട്ടം

  ആറാമത് ടിഫ ട്രോഫി ഫുട്‌ബോളില്‍ ചെന്നൈ എഫ്.സി ജേതാക്കള്‍

  പ്രണയം വെളിപ്പെടുത്തി മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍

  ഏഷ്യന്‍ ഗെയിംസ് ബാഡ്മിന്റണ്‍ പുരുഷ വിഭാഗം ; കിഡംബി ശ്രീകാന്ത് പുറത്ത്

  ലോകകപ്പ് ഫുട്‌ബോള്‍ കിരീടം: ആഹ്ലാദത്തില്‍ മുങ്ങിക്കുളിച്ച് ഫ്രാന്‍സ്

  കത്തിക്കയറാന്‍ ക്രൊയേഷ്യ, വിപ്ലവ വീര്യത്തോടെ ഫ്രഞ്ച് പട; കിരീട പോരാട്ടം ഇന്ന്

  കെ.എല്‍-14 ജേഴ്‌സിയുമായി അബ്ദുല്ലക്കുഞ്ഞി ലോകകപ്പ് ഫൈനല്‍ സ്റ്റേഡിയത്തില്‍

  ഇംഗ്ലണ്ടിനെ ഞെട്ടിച്ച് ക്രൊയേഷ്യ ഫൈനലില്‍

  ലോകകപ്പ്: ആദ്യ സെമി ഇന്ന്

  പെനാല്‍ട്ടിയില്‍ ആതിഥേയര്‍ വീണു; സെമിയില്‍ ക്രൊയേഷ്യ ഇംഗ്ലണ്ടിന്റെ എതിരാളികള്‍

  കണ്ണീരായി ബ്രസീലും; ബെല്‍ജിയം സെമിയില്‍

  വിദ്യാനഗര്‍ ബ്ലാസ്റ്റേഴ്‌സ് അക്കാദമിയിലെ മൂന്ന് കുട്ടികള്‍ മംഗളൂരു എഫ്.സി അണ്ടര്‍-13 ഐ ലീഗിലേക്ക്

  പെനാല്‍റ്റി ഷൂട്ടൗട്ടില്‍ കൊളംബിയയെ തകര്‍ത്ത് ഇംഗ്ലണ്ട് ക്വാര്‍ട്ടറില്‍