updated on:2018-06-22 08:43 PM
കണ്ണീരായി മെസ്സി; നാണംകെട്ട് അര്‍ജന്റീന

www.utharadesam.com 2018-06-22 08:43 PM,
നിഷ്‌നി: മെസ്സിപ്പട തോറ്റു വീണു ഒന്നല്ല മൂന്നു ഗോളുകള്‍ക്ക് അര്‍ജന്റീന ക്രൊയേഷ്യയോട് തോറ്റ് തുന്നംപാടി. റഷ്യന്‍ മണ്ണില്‍ വീരേതിഹാസം രചിക്കാനെത്തിയ അര്‍ജന്റീന ദയനീയമായി തോറ്റ ദിനം. ആദ്യ മല്‍സരത്തിലെ സമനിലയില്‍നിന്ന് വിജയത്തിലേക്ക് സഞ്ചരിക്കുന്ന അര്‍ജന്റീനയെ കാണാനെത്തിയ ആരാധകര്‍ ദയനീയ തോല്‍വി കണ്ട് മുഖംപൊത്തി. എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കാണ് ക്രൊയേഷ്യ തകര്‍പ്പന്‍ ജയം നേടിയത്.
ഗോള്‍രഹിതമായ ആദ്യപകുതിക്കു ശേഷം രണ്ടാം പകുതിയിലായിരുന്നു ക്രൊയേഷ്യയുടെ മൂന്നു ഗോളുകളും. ആദ്യ ഗോള്‍ ഗോളി വില്ലി കബല്ലറോയുടെ സമ്മാനമായിരുന്നു. ലൂക്ക മോഡ്രിച്ച്, ഇവാന്‍ റാക്കിറ്റിച്ച് എന്നിവരുടെ വകയായിരുന്നു കൊയേഷ്യയുടെ എണ്ണം പറഞ്ഞ രണ്ടും മൂന്നും ഗോളുകള്‍. ലോകകപ്പ് ഫുടബോളിലെ നാണംകെട്ട ചരിത്രമാണ് മെസ്സിയും കൂട്ടരും ഇന്നലെ അര്‍ധ രാത്രി കുറിച്ചത്. മല്‍സരം കാണാന്‍ മറഡോണ അടക്കമുള്ളവര്‍ ഉണ്ടായിരുന്നു.



Recent News
  സംസ്ഥാന സീനിയര്‍ സോഫ്റ്റ്‌ബോള്‍: കോഴിക്കോട് സെമിയില്‍

  അണ്ടര്‍-14 ജില്ലാ ക്രിക്കറ്റ് ടീമിനെ തുഷാര്‍ ബി.കെ നയിക്കും

  ഏഷ്യന്‍ ബോഡി ബില്‍ഡിംഗ് ചാമ്പ്യന്‍ഷിപ്പില്‍ ഷെരീഫ് കരിപ്പൊടിക്ക് നേട്ടം

  ആറാമത് ടിഫ ട്രോഫി ഫുട്‌ബോളില്‍ ചെന്നൈ എഫ്.സി ജേതാക്കള്‍

  പ്രണയം വെളിപ്പെടുത്തി മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍

  ഏഷ്യന്‍ ഗെയിംസ് ബാഡ്മിന്റണ്‍ പുരുഷ വിഭാഗം ; കിഡംബി ശ്രീകാന്ത് പുറത്ത്

  ലോകകപ്പ് ഫുട്‌ബോള്‍ കിരീടം: ആഹ്ലാദത്തില്‍ മുങ്ങിക്കുളിച്ച് ഫ്രാന്‍സ്

  കത്തിക്കയറാന്‍ ക്രൊയേഷ്യ, വിപ്ലവ വീര്യത്തോടെ ഫ്രഞ്ച് പട; കിരീട പോരാട്ടം ഇന്ന്

  കെ.എല്‍-14 ജേഴ്‌സിയുമായി അബ്ദുല്ലക്കുഞ്ഞി ലോകകപ്പ് ഫൈനല്‍ സ്റ്റേഡിയത്തില്‍

  ഇംഗ്ലണ്ടിനെ ഞെട്ടിച്ച് ക്രൊയേഷ്യ ഫൈനലില്‍

  ലോകകപ്പ്: ആദ്യ സെമി ഇന്ന്

  പെനാല്‍ട്ടിയില്‍ ആതിഥേയര്‍ വീണു; സെമിയില്‍ ക്രൊയേഷ്യ ഇംഗ്ലണ്ടിന്റെ എതിരാളികള്‍

  കണ്ണീരായി ബ്രസീലും; ബെല്‍ജിയം സെമിയില്‍

  വിദ്യാനഗര്‍ ബ്ലാസ്റ്റേഴ്‌സ് അക്കാദമിയിലെ മൂന്ന് കുട്ടികള്‍ മംഗളൂരു എഫ്.സി അണ്ടര്‍-13 ഐ ലീഗിലേക്ക്

  പെനാല്‍റ്റി ഷൂട്ടൗട്ടില്‍ കൊളംബിയയെ തകര്‍ത്ത് ഇംഗ്ലണ്ട് ക്വാര്‍ട്ടറില്‍