updated on:2018-06-24 06:28 PM
കവിത പോലൊരു ക്രൂസ് മിസൈല്‍; ജര്‍മ്മനിക്ക് ജയം

www.utharadesam.com 2018-06-24 06:28 PM,
സോച്ചി: വിജയം വിദൂരന്നെ് കരുതിയിടത്ത് നിന്ന് ജര്‍മ്മനിയെ മനോഹരമായൊരു ക്രൂസ് മിസൈലിലൂടെ രക്ഷപ്പെടുത്തിയ ടോണി ക്രൂസിന് രാജ്യത്തിന്റെ വന്ദനം. സ്വീഡന് മാത്രമല്ല, ഫുട്‌ബോള്‍ ലോകത്തിനു പോലും ആ ഗോളിന്റെ അന്ധാളിപ്പു ശരിക്കങ്ങു മാറിയിട്ടില്ല. അസ്തമിച്ചുകൊണ്ടിരുന്ന ജര്‍മനിയുടെ ലോകകപ്പ് പ്രതീക്ഷകള്‍ക്കു ജീവന്‍ പകര്‍ന്ന് ടോണി ക്രൂസ് ഉയര്‍ത്തിവിട്ട പന്ത് സ്വീഡിഷ് പോസ്റ്റിലേക്കു ചാഞ്ഞിറങ്ങിയത് മനോഹരമായൊരു കാഴ്ചയായിരുന്നു.
മത്സരം 1-1 സമനിലയിലേക്ക് നീങ്ങുകയായിരുന്നു. ജെറോം ബോട്ടെങ് ചുവപ്പുകാര്‍ഡ് കണ്ടു പുറത്തുപോയതോടെ ജര്‍മ്മന്‍പ്പട 10 പേരായി ചുരുങ്ങി. മല്‍സരം ഇന്‍ജുറി സമയത്തേക്ക് കടന്നതിന്റെ സമ്മര്‍ദ്ദവും അവര്‍ക്കുണ്ടായിരുന്നു. സ്വീഡനാണെങ്കില്‍ ഒരിഞ്ചുപോലും വിട്ടുതരില്ലെന്ന വാശിയിലും. ജര്‍മന്‍ ആരാധകര്‍ പ്രതീക്ഷ കൈവിട്ടു. സമനിലയില്‍ അവര്‍ തൃപ്തരാകുമായിരുന്നില്ല. അപ്പോഴാണ് ബോക്‌സിനു തൊട്ടുവെളിയില്‍ ജര്‍മനിക്ക് അനുകൂലമായി ഒരു ഫ്രീകിക്ക് ലഭിക്കുന്നത്.
ഇന്‍ജുറി സമയം തീരാന്‍ സെക്കന്റുകള്‍ മാത്രം ബാക്കിയിരിക്കുമ്പോഴാണ് ജര്‍മനിക്ക് അവസാനത്തെ പിടിവള്ളിപോലെ ആ ഫ്രീകിക്ക് കിട്ടിയത്. മാര്‍ക്കോ റ്യൂസിന് നല്‍കിയ പന്ത് തിരിച്ചുവാങ്ങി സുന്ദരമായൊരു മഴവില്‍ കിക്കിലൂടെ ടോണി ക്രൂസ് സ്വീഡിഷ് പോസ്റ്റിലേക്ക് പായിച്ചു. പന്ത് പറന്നുപിടിക്കാനായി ഗോളിയും തലകൊണ്ട് തെറിപ്പിക്കാനായി സഹ താരങ്ങളും സജ്ജമായി ഉണ്ടായിരുന്നു. പക്ഷേ ആ മഴവില്‍ ഷോട്ട് പാതി വഴിയില്‍ മുറിക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. വളഞ്ഞ് ചെന്ന് പന്ത് സ്വീഡിഷ് പോസ്റ്റിന്റെ വലതുമൂലയിലൂടെ വലയെ ചുംബിച്ച് ഒഴുകിപ്പോയി.
ഒരു ഗോളിനു പിന്നില്‍ നിന്ന ശേഷം രണ്ടു ഗോള്‍ തിരിച്ചടിച്ചു നേടിയ ഈ വിജയം ജര്‍മ്മനിക്ക് പുതുജീവനായി. 37-ാം മിനിറ്റില്‍ സ്വീഡന് വേണ്ടി ഒലാ ടോയ്‌വോനാണ് ആദ്യം വല ചലിപ്പിച്ചത്. എന്നാല്‍ രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ മാര്‍ക്കോ റ്യൂസിലൂടെ ജര്‍മ്മനി സമനില ഗോള്‍ നേടി. 82-ാം മിനിറ്റില്‍ ഡിഫന്‍ഡര്‍ ജെറോം ബോട്ടെങ് ചുവപ്പുകാര്‍ഡ് കണ്ടു പുറത്തായതോടെ ജര്‍മ്മന്റെ ആത്മവിശ്വാസം തകര്‍ന്നുവെന്ന് തോന്നിയെങ്കിലും കവിത പോലെ മനോഹരമായ ഗോളിലൂടെ ടോണി ക്രൂസ് ജര്‍മ്മന്‍ പക്ഷത്ത് ജയാരവം മുഴക്കി.Recent News
  സംസ്ഥാന സീനിയര്‍ സോഫ്റ്റ്‌ബോള്‍: കോഴിക്കോട് സെമിയില്‍

  അണ്ടര്‍-14 ജില്ലാ ക്രിക്കറ്റ് ടീമിനെ തുഷാര്‍ ബി.കെ നയിക്കും

  ഏഷ്യന്‍ ബോഡി ബില്‍ഡിംഗ് ചാമ്പ്യന്‍ഷിപ്പില്‍ ഷെരീഫ് കരിപ്പൊടിക്ക് നേട്ടം

  ആറാമത് ടിഫ ട്രോഫി ഫുട്‌ബോളില്‍ ചെന്നൈ എഫ്.സി ജേതാക്കള്‍

  പ്രണയം വെളിപ്പെടുത്തി മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍

  ഏഷ്യന്‍ ഗെയിംസ് ബാഡ്മിന്റണ്‍ പുരുഷ വിഭാഗം ; കിഡംബി ശ്രീകാന്ത് പുറത്ത്

  ലോകകപ്പ് ഫുട്‌ബോള്‍ കിരീടം: ആഹ്ലാദത്തില്‍ മുങ്ങിക്കുളിച്ച് ഫ്രാന്‍സ്

  കത്തിക്കയറാന്‍ ക്രൊയേഷ്യ, വിപ്ലവ വീര്യത്തോടെ ഫ്രഞ്ച് പട; കിരീട പോരാട്ടം ഇന്ന്

  കെ.എല്‍-14 ജേഴ്‌സിയുമായി അബ്ദുല്ലക്കുഞ്ഞി ലോകകപ്പ് ഫൈനല്‍ സ്റ്റേഡിയത്തില്‍

  ഇംഗ്ലണ്ടിനെ ഞെട്ടിച്ച് ക്രൊയേഷ്യ ഫൈനലില്‍

  ലോകകപ്പ്: ആദ്യ സെമി ഇന്ന്

  പെനാല്‍ട്ടിയില്‍ ആതിഥേയര്‍ വീണു; സെമിയില്‍ ക്രൊയേഷ്യ ഇംഗ്ലണ്ടിന്റെ എതിരാളികള്‍

  കണ്ണീരായി ബ്രസീലും; ബെല്‍ജിയം സെമിയില്‍

  വിദ്യാനഗര്‍ ബ്ലാസ്റ്റേഴ്‌സ് അക്കാദമിയിലെ മൂന്ന് കുട്ടികള്‍ മംഗളൂരു എഫ്.സി അണ്ടര്‍-13 ഐ ലീഗിലേക്ക്

  പെനാല്‍റ്റി ഷൂട്ടൗട്ടില്‍ കൊളംബിയയെ തകര്‍ത്ത് ഇംഗ്ലണ്ട് ക്വാര്‍ട്ടറില്‍