updated on:2018-06-25 06:09 PM
ശൗര്യം കാട്ടി കൊളംബിയ; പോളണ്ടിനെ തകര്‍ത്തത് മൂന്ന് ഗോളുകള്‍ക്ക്

www.utharadesam.com 2018-06-25 06:09 PM,
കസാന്‍: ആദ്യ മല്‍സരത്തില്‍ ജപ്പാന്നെതിരെ തോല്‍വി ഏറ്റുവാങ്ങിയ കൊളംബിയ ലോകകപ്പ് ഫുടബാളില്‍ പോളണ്ടിനെതിരെ മടക്കമില്ലാത്ത മൂന്നു ഗോളുകളുടെ ഉജ്വല വിജയം നേടി ലാറ്റിനമേരിക്കന്‍ കരുത്ത് വരച്ചുകാട്ടി. ലോകകപ്പില്‍നിന്നും പുറത്തായേക്കും എന്ന അവസ്ഥയില്‍നിന്നാണ് ഞെട്ടലോടെ ഉയര്‍ത്തെഴുന്നേറ്റ് കൊളംബിയ മിന്നും വിജയം നേടിയത്. 40 - ാം മിനറ്റില്‍ യെറി മിനയാണ് ഗോളടിയന്ത്രം തുറന്നത്. 70 -ാം മിനിറ്റില്‍ റഡാമല്‍ ഫാല്‍ക്കാവോയും 75-ാം മിനിറ്റില്‍ ഇവാന്‍ ക്വാഡ്രോഡോയുമാണ് കൊളംബിയക്ക് വേണ്ടി പോളാണ്ടിന്റെ നെറ്റില്‍ മുത്തമിട്ടത്. ഹാമിഷ് രോഡ്രിഗസ്സിന്റെ ഇടം കാല്‍ ക്രോസിന്‍ മിന തല വെച്ചത് ഗോളിയെക്കാള്‍ ഉയര്‍ന്ന് ചാടിയാണ്. ഗോളി ഇരുകൈകളുമുയര്‍ത്തി ഒന്നു ചാടാന്‍ ശ്രമിക്കുമ്പോഴേക്കും പന്ത് നെറ്റില്‍ പതിച്ചിരുന്നു. ഹാമിഷ് റോഡ്രിഗസ്സിന്റെ മികച്ച ദിനമായിരുന്നു ഇന്നലെ. മൂന്നാമത്തെ ഗോളിനും വഴിയൊരുക്കിയത് ഹാമിഷ് തന്നെ.
ഒരു ഗോളിന്റെ ലീഡുമായി മുന്നേറിയ കൊളംബിയ രണ്ടാം പകുതിയില്‍ കൂടുതല്‍ ശൗര്യം കാണിച്ചു. പിന്നെ 70-ാം മിനിറ്റിലും 75-ാം മിനിറ്റിലും തുടരേ തുടരെ ഗോളടിച്ച് വിജയം ഉറപ്പിക്കുകയായിരുന്നു. 5 മിനിറ്റിനുള്ളില്‍ രണ്ടു ഗോളുകള്‍ വഴങ്ങേണ്ടിവന്ന പോളണ്ടാണെങ്കില്‍ മുഖത്ത് അടിയേറ്റത് പോലെയായി.



Recent News
  ജില്ലാ ക്രിക്കറ്റ് അസോ. മുന്‍ പ്രസിഡണ്ടിനെ പുറത്താക്കിയ നടപടി; 21ന് കോടതി വാദം കേള്‍ക്കും

  ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍: ഹൈക്കോടതി സ്റ്റേ തഴയപ്പെട്ടവര്‍ക്ക് ആശ്വാസമായി

  ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍: പ്രസിഡണ്ട് തിരഞ്ഞെടുപ്പിനെതിരെയുള്ള ഹര്‍ജി തള്ളി

  'ടെസ്റ്റ്: ഇന്ത്യക്ക് ചരിത്രവിജയം

  ശക്തരായ പഞ്ചാബിനെതിരെ അസ്ഹറുദ്ദീന് സെഞ്ച്വറി

  സംസ്ഥാന സീനിയര്‍ സോഫ്റ്റ്‌ബോള്‍: കോഴിക്കോട് സെമിയില്‍

  അണ്ടര്‍-14 ജില്ലാ ക്രിക്കറ്റ് ടീമിനെ തുഷാര്‍ ബി.കെ നയിക്കും

  ഏഷ്യന്‍ ബോഡി ബില്‍ഡിംഗ് ചാമ്പ്യന്‍ഷിപ്പില്‍ ഷെരീഫ് കരിപ്പൊടിക്ക് നേട്ടം

  ആറാമത് ടിഫ ട്രോഫി ഫുട്‌ബോളില്‍ ചെന്നൈ എഫ്.സി ജേതാക്കള്‍

  പ്രണയം വെളിപ്പെടുത്തി മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍

  ഏഷ്യന്‍ ഗെയിംസ് ബാഡ്മിന്റണ്‍ പുരുഷ വിഭാഗം ; കിഡംബി ശ്രീകാന്ത് പുറത്ത്

  ലോകകപ്പ് ഫുട്‌ബോള്‍ കിരീടം: ആഹ്ലാദത്തില്‍ മുങ്ങിക്കുളിച്ച് ഫ്രാന്‍സ്

  കത്തിക്കയറാന്‍ ക്രൊയേഷ്യ, വിപ്ലവ വീര്യത്തോടെ ഫ്രഞ്ച് പട; കിരീട പോരാട്ടം ഇന്ന്

  കെ.എല്‍-14 ജേഴ്‌സിയുമായി അബ്ദുല്ലക്കുഞ്ഞി ലോകകപ്പ് ഫൈനല്‍ സ്റ്റേഡിയത്തില്‍

  ഇംഗ്ലണ്ടിനെ ഞെട്ടിച്ച് ക്രൊയേഷ്യ ഫൈനലില്‍