updated on:2018-06-26 05:32 PM
റൊണാള്‍ഡൊയുടെ പെനാല്‍റ്റി കിക്ക് പാഴായി; സമനിലയുമായി പോര്‍ച്ചുഗല്‍ പ്രീ ക്വാര്‍ട്ടറില്‍

www.utharadesam.com 2018-06-26 05:32 PM,
സരന്‍സ്‌ക്: വിജയിച്ചുവെന്ന് കരുതി പോര്‍ച്ചുഗല്‍ ആഹ്ലാദിച്ചു നില്‍ക്കവേ, ഇന്‍ജുറി ടൈമില്‍ ലഭിച്ച പെനല്‍റ്റി കിക്ക് ഗോളാക്കി ഇറാന്‍ പോര്‍ച്ചുഗലിനെ സമനിലയില്‍ പിടിച്ചിട്ടു(1-1). ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പെനല്‍റ്റി കിക്ക് പാഴാക്കിയില്ലായിരുന്നുവെങ്കില്‍ പോര്‍ച്ചുഗലിന് വിജയം സ്വന്തമായേനെ.
പോര്‍ച്ചുഗലിന് വേണ്ടി 45-ാം മിനിറ്റില്‍ റിക്കാര്‍ഡോ കരെസ്മയും ഇറാന് വേണ്ടി പെനല്‍റ്റി കിക്ക് ലക്ഷ്യത്തിലെത്തിച്ച് അന്‍സാരിഫര്‍ദു(90-ാം മിനിറ്റ്)മാണ് ഗോള്‍ നേടിയത്.
അത്യന്തം നാടകീയമായ കളിയുടെ ആദ്യ പകുതിയില്‍ കരെസ്മ നേടിയ ഗോളില്‍ത്തൂങ്ങി പോര്‍ച്ചുഗല്‍ രക്ഷപ്പെടുമെന്നു തോന്നിച്ച ഘട്ടത്തിലാണ് ഇറാന്‍ പെനല്‍റ്റിയിലൂടെ സമനില പിടിച്ചത്. അവാസാന നിമിഷങ്ങളില്‍ തീര്‍ത്തും പരുക്കമായ കളിയില്‍ റൊണാള്‍ഡോയടക്കം പോര്‍ച്ചുഗലിന്റെ നാലു താരങ്ങളും ഇറാന്റെ രണ്ടു താരങ്ങളും മഞ്ഞക്കാര്‍ഡ് കണ്ടു.
53-ാം മിനിറ്റില്‍, റൊണാള്‍ഡോയെ ബോക്‌സില്‍ ഇറാന്‍ ഡിഫന്‍ഡര്‍ വീഴ്ത്തിയതിനെത്തുടര്‍ന്ന് വി.എ.ആര്‍. തീരുമാനത്തിലൂടെ ലഭിച്ച പെനല്‍റ്റിയാണ് റൊണാള്‍ഡൊ പാഴാക്കിയത്. പോസ്റ്റിന്റെ വലതുമൂല ലക്ഷ്യം വച്ച് റൊണാള്‍ഡോ തൊടുത്ത ഷോട്ട് ഇറാന്‍ ഗോളി അലി റസ ബെയ്‌റന്‍വദ് രക്ഷിക്കുകയായിരുന്നു. ഇറാന്‍ പ്രതിരോധ നിരയെ മനോഹരമായി കബളിപ്പിച്ച് 18 വാരയോളം അകലെ നിന്നു തൊടുത്ത ഷോട്ടാണ് റിക്കാര്‍ഡോ കരെസ്മ ഗോളാക്കി മാറ്റിയത്. അഡ്രിയന്‍ സില്‍വയ്‌ക്കൊപ്പം പന്തു കൊടുത്തും വാങ്ങിയും രണ്ടു ഡിഫന്‍ഡര്‍മാരെ വെട്ടിച്ചു കയറി വലംകാലന്‍ ബുള്ളറ്റ് ഷോട്ട് വലയിലെത്തിക്കുകയായിരുന്നു. കോര്‍ണറിനിടെ പോര്‍ച്ചുഗല്‍ താരം സെഡ്രിക് സോറസിന്റെ ഹാന്‍ഡ്‌ബോളിന് ലഭിച്ച പെനല്‍റ്റിയാണ് ഇന്‍ജുറി ടൈമില്‍ ഇറാന് വേണ്ടി അന്‍സാരി ഫര്‍ദ് വലയിലെത്തിച്ചത്.
30ന് പ്രീക്വാര്‍ട്ടര്‍ മത്സരത്തില്‍ പോര്‍ച്ചുഗല്‍ യുറഗ്വായെ നേരിടും. ഇറാന്‍ പുറത്തായി.Recent News
  ജില്ലാ ക്രിക്കറ്റ് അസോ. മുന്‍ പ്രസിഡണ്ടിനെ പുറത്താക്കിയ നടപടി; 21ന് കോടതി വാദം കേള്‍ക്കും

  ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍: ഹൈക്കോടതി സ്റ്റേ തഴയപ്പെട്ടവര്‍ക്ക് ആശ്വാസമായി

  ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍: പ്രസിഡണ്ട് തിരഞ്ഞെടുപ്പിനെതിരെയുള്ള ഹര്‍ജി തള്ളി

  'ടെസ്റ്റ്: ഇന്ത്യക്ക് ചരിത്രവിജയം

  ശക്തരായ പഞ്ചാബിനെതിരെ അസ്ഹറുദ്ദീന് സെഞ്ച്വറി

  സംസ്ഥാന സീനിയര്‍ സോഫ്റ്റ്‌ബോള്‍: കോഴിക്കോട് സെമിയില്‍

  അണ്ടര്‍-14 ജില്ലാ ക്രിക്കറ്റ് ടീമിനെ തുഷാര്‍ ബി.കെ നയിക്കും

  ഏഷ്യന്‍ ബോഡി ബില്‍ഡിംഗ് ചാമ്പ്യന്‍ഷിപ്പില്‍ ഷെരീഫ് കരിപ്പൊടിക്ക് നേട്ടം

  ആറാമത് ടിഫ ട്രോഫി ഫുട്‌ബോളില്‍ ചെന്നൈ എഫ്.സി ജേതാക്കള്‍

  പ്രണയം വെളിപ്പെടുത്തി മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍

  ഏഷ്യന്‍ ഗെയിംസ് ബാഡ്മിന്റണ്‍ പുരുഷ വിഭാഗം ; കിഡംബി ശ്രീകാന്ത് പുറത്ത്

  ലോകകപ്പ് ഫുട്‌ബോള്‍ കിരീടം: ആഹ്ലാദത്തില്‍ മുങ്ങിക്കുളിച്ച് ഫ്രാന്‍സ്

  കത്തിക്കയറാന്‍ ക്രൊയേഷ്യ, വിപ്ലവ വീര്യത്തോടെ ഫ്രഞ്ച് പട; കിരീട പോരാട്ടം ഇന്ന്

  കെ.എല്‍-14 ജേഴ്‌സിയുമായി അബ്ദുല്ലക്കുഞ്ഞി ലോകകപ്പ് ഫൈനല്‍ സ്റ്റേഡിയത്തില്‍

  ഇംഗ്ലണ്ടിനെ ഞെട്ടിച്ച് ക്രൊയേഷ്യ ഫൈനലില്‍