updated on:2018-06-27 08:16 PM
മെസ്സി ഗോളടിച്ച് നയിച്ചു; അര്‍ജന്റീന പ്രീക്വാര്‍ട്ടറില്‍

www.utharadesam.com 2018-06-27 08:16 PM,
സെന്റ് പീറ്റേഴ്‌സ്ബര്‍ഗ്: ലോകത്തിന്റെ നാനാഭാഗത്ത് നിന്നുമുള്ള ആരാധകരുടെ പ്രാര്‍ഥനകള്‍ സഫലമായി. അര്‍ജന്റീനയിതാ റഷ്യന്‍ ലോകകപ്പിലെ പ്രീ ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് കടന്നിരിക്കുന്നു. അല്ലെങ്കിലും കാല്‍പന്ത് കളിയുടെ അഴകായ അര്‍ജന്റീനയില്ലാത്ത ലോകകപ്പ് നോക്കൗട്ടിന് എന്ത് ചന്തം. കഴിഞ്ഞ രണ്ട് കളികളിലും ആരാധകരെ നിരാശപ്പെടുത്തിയ അര്‍ജന്റീന ഒടുവില്‍, അനിവാര്യ സമയത്ത് ഫോമിലേക്ക് ഉയര്‍ന്നിരിക്കുന്നു. ലോകകപ്പ് ഗ്രൂപ്പ് ഡിയിലെ അത്യന്തം ആവേശം നിറഞ്ഞ പോരാട്ടത്തില്‍ ആഫ്രിക്കന്‍ കരുത്തരായ നൈജീരിയയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തകര്‍ത്താണ് മെസ്സിയും കൂട്ടരും നോക്കൗട്ടിലേക്ക് കടന്നത്. മറ്റൊരു മത്സരത്തില്‍ ക്രൊയേഷ്യ ഇതേ ഗോള്‍ വ്യത്യാസത്തില്‍ ഐസ്‌ലാന്റിനെ വീഴ്ത്തി 9 പോയിന്റോടെ ഗ്രൂപ്പ് ചാമ്പ്യന്‍മാരായി. രണ്ടാം സ്ഥാനക്കാരായാണ് അര്‍ജന്റീനയുടെ നോക്കൗട്ട് പ്രവേശനം. കളിയുടെ 14-ാം മിനിട്ടില്‍ സൂപ്പര്‍ താരം ലയണല്‍ മെസ്സിയും 86-ാം മിനിട്ടില്‍ മാര്‍ക്കസ് റോഹോയുമാണ് നൈജീരിയയുടെ വല കുലുക്കിയത്. പെനാല്‍ട്ടി ഗോളിലൂടെ വിക്ടര്‍ മോസസിന്റെ (51) വകയായിരുന്നു നൈജീരിയയുടെ ഗോള്‍. പ്രീക്വാര്‍ട്ടറില്‍ ഇടം പിടിക്കാന്‍ ജയം അനിവാര്യമായ മത്സരത്തില്‍ ടീം ലൈനപ്പ് അടിമുടി മാറ്റിയാണ് കോച്ച് ജോര്‍ജ് സാംപോളി ടീമിനെ ഇറക്കിയത്. 14-ാം മിനിട്ടില്‍ സ്വതസിദ്ധമായ മാജിക്കിലൂടെ മെസ്സിയുടെ കാലില്‍ നിന്ന് ഗോള്‍ പിറന്നതോടെ ആരാധകര്‍ ഇളകി മറിഞ്ഞു.
മധ്യവരയില്‍ നിന്നും എവര്‍ബനേഗ ഉയര്‍ത്തി നല്‍കിയ നെടുനീളന്‍ ക്രോസ് നൈജീരിയന്‍ പ്രതിരോധ മതിലിന് മുകളിലൂടെ മെസ്സിയിലേക്ക്. പന്ത് അരക്കെട്ടില്‍ സ്വീകരിച്ച്, നിയന്ത്രിച്ച് വലത് കാല്‍കൊണ്ടൊരു ഫയര്‍. പോസ്റ്റിന് നെടുനീളെ ഡൈവ് ചെയ്ത നൈജീരിയന്‍ ഗോളി ഫ്രാന്‍സിസ് ഉസോഹുവിനെ മറി കടന്ന് വലയിലേക്കത് തുളച്ചുകയറി.Recent News
  ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് പിന്‍വലിച്ചു

  ജില്ലാ ലീഗ് ക്രിക്കറ്റ്; സ്‌പോര്‍ട്ടിങ് ചട്ടഞ്ചാല്‍ ജേതാക്കള്‍

  അലി മിന്നിത്തിളങ്ങി; ഡിഫറന്റ്‌ലി ഏബിള്‍ഡ് ദേശീയ ക്രിക്കറ്റില്‍ കേരളത്തിന് തിളക്കമാര്‍ന്ന ജയം

  കാറഡുക്കയിലെ വീട്ടമ്മ ഏഷ്യന്‍ മാസ്റ്റേഴ്‌സ് അത്‌ലറ്റിക്ക് ചാമ്പ്യന്‍ഷിപ്പിന്

  സംസ്ഥാന പുരുഷവിഭാഗം സീനിയര്‍ കബഡി ചാമ്പ്യന്‍ഷിപ്പ് 22 മുതല്‍ കുറ്റിക്കോലില്‍

  ജില്ലാ ക്രിക്കറ്റ് അസോ. മുന്‍ പ്രസിഡണ്ടിനെ പുറത്താക്കിയ നടപടി; 21ന് കോടതി വാദം കേള്‍ക്കും

  ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍: ഹൈക്കോടതി സ്റ്റേ തഴയപ്പെട്ടവര്‍ക്ക് ആശ്വാസമായി

  ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍: പ്രസിഡണ്ട് തിരഞ്ഞെടുപ്പിനെതിരെയുള്ള ഹര്‍ജി തള്ളി

  'ടെസ്റ്റ്: ഇന്ത്യക്ക് ചരിത്രവിജയം

  ശക്തരായ പഞ്ചാബിനെതിരെ അസ്ഹറുദ്ദീന് സെഞ്ച്വറി

  സംസ്ഥാന സീനിയര്‍ സോഫ്റ്റ്‌ബോള്‍: കോഴിക്കോട് സെമിയില്‍

  അണ്ടര്‍-14 ജില്ലാ ക്രിക്കറ്റ് ടീമിനെ തുഷാര്‍ ബി.കെ നയിക്കും

  ഏഷ്യന്‍ ബോഡി ബില്‍ഡിംഗ് ചാമ്പ്യന്‍ഷിപ്പില്‍ ഷെരീഫ് കരിപ്പൊടിക്ക് നേട്ടം

  ആറാമത് ടിഫ ട്രോഫി ഫുട്‌ബോളില്‍ ചെന്നൈ എഫ്.സി ജേതാക്കള്‍

  പ്രണയം വെളിപ്പെടുത്തി മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍