updated on:2018-07-02 07:56 PM
വീണ്ടും ഷൂട്ടൗട്ട്; ഡെന്‍മാര്‍ക്കിനെ തകര്‍ത്ത് ക്രൊയേഷ്യ ക്വാര്‍ട്ടറില്‍

www.utharadesam.com 2018-07-02 07:56 PM,
നിഷ്‌നി: ലോകകപ്പ് ഫുട്‌ബോളിലെ ക്രൊയേഷ്യ-ഡെന്‍മാര്‍ക്ക് പ്രീക്വാര്‍ട്ടറില്‍ മത്സരത്തിലും വിധിയെഴുതിയത് പെനാല്‍റ്റി ഷൂട്ടൗട്ട്. രണ്ടിനെതിരേ മൂന്ന് ഗോളിന് ക്രൊയേഷ്യ ഡെന്‍മാര്‍ക്കിനെ കീഴടക്കി. എക്‌സ്ട്രാ ടൈമില്‍ ലൂക്ക മോഡ്രിച്ച് ഒരു പെനാല്‍റ്റി പാഴാക്കിയശേഷമാണ് ഷൂട്ടില്‍ വിധിനിര്‍ണയമുണ്ടായത്. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ക്രൊയേഷ്യയ്ക്കുവേണ്ടി ക്രമാരിച്ച്, മോഡ്രിച്ച്, റാക്കിറ്റിച്ച് എന്നിവര്‍ ലക്ഷ്യം കണ്ടപ്പോള്‍ ബാദേല്‍, പിവാറിച്ച് എന്നിവരുടെ കിക്കുകള്‍ പാഴായി. ഡെന്‍മാര്‍ക്കിന്റെ കീറിനും ഡെഹ്ലിക്കിനും മാത്രമാണ് ലക്ഷ്യം കാണാനായത്. എറിക്‌സണ്‍, യോഗേര്‍സണ്‍, ഷോണ്‍ എന്നിവരുടെ കിക്കുകള്‍ ക്രൊയേഷ്യന്‍ ഗോളി സുബാസിച്ച് തടഞ്ഞു. ക്വാര്‍ട്ടര്‍ ഫൈനലില്‍ റഷ്യ ക്രൊയേഷ്യയെ നേരിടും.
നിശ്ചിത സമയത്തും എക്‌സ്ട്രാ ടൈമിലും ഇരു ടീമുകളും ഓരോ ഗോളുകള്‍ വീതം നേടി സമനിലയിലായതിനെതുടര്‍ന്നാണ് ഷൂട്ടൗട്ട് വേണ്ടിവന്നത്. ഒന്നാം മിനിറ്റില്‍ തന്നെ യോര്‍ഗന്‍സനിന്റെ ഗോളിലൂടെ ഡെന്‍മാര്‍ക്ക് ക്രൊയേഷ്യയെ ഞെട്ടിച്ചിരുന്നു. ത്രോയില്‍ നിന്നുള്ള പന്ത് ബോക്‌സിലെ കൂട്ടപ്പൊരിച്ചിലിനൊടുവില്‍ യോര്‍ഗന്‍സെന്‍ പോസ്റ്റിലേക്കടിച്ചുകയറ്റുകയായിരുന്നു. ആ പന്ത് ക്രൊയേഷ്യയുടെ ഗോളി സുബാസിച്ചിന്റെ കൈയില്‍ തട്ടി വലയിലെത്തി. എന്നാല്‍ ഡെന്‍മാര്‍ക്കിന്റെ മുന്നേറ്റത്തിന് മൂന്ന് മിനിറ്റിന്റെ ആയുസേ ഉണ്ടായിരുന്നുള്ളു. നാലാം മിനിറ്റില്‍ മന്‍സൂക്കിച്ചിലൂടെ ക്രൊയേഷ്യ ഒപ്പം പിടിച്ചു. മാന്‍സൂക്കിന്റെ വലംകാലില്‍ നിന്നുള്ള വെടിയുണ്ട ഡെന്‍മാര്‍ക്കിന്റെ ഗോള്‍പോസ്റ്റില്‍ ചെന്ന് പതിക്കുകയായിരുന്നു. പിന്നീട് ഗോളുകളൊന്നും പിറന്നില്ല. എക്‌സ്ട്രാ ടൈമും ഗോള്‍ രഹിതമായിരുന്നു. എന്നാല്‍ 115 -ാം മിനിറ്റില്‍ ക്രൊയേഷ്യ മനോഹരമായൊരു അവസരം തുലച്ചുകളഞ്ഞു. റെബിച്ചിനെ ബോക്‌സില്‍ വീഴ്ത്തിയതിന് ക്രൊയേഷ്യക്ക് അനുകൂലമായി ലഭിച്ച പെനാല്‍റ്റി ലൂക്ക മോഡ്രിച്ച് പാഴാക്കി. ഡാനിഷ് ഗോള്‍ കീപ്പര്‍ മനോഹരമായി സേവ് ചെയ്യുകയായിരുന്നു.



Recent News
  ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് പിന്‍വലിച്ചു

  ജില്ലാ ലീഗ് ക്രിക്കറ്റ്; സ്‌പോര്‍ട്ടിങ് ചട്ടഞ്ചാല്‍ ജേതാക്കള്‍

  അലി മിന്നിത്തിളങ്ങി; ഡിഫറന്റ്‌ലി ഏബിള്‍ഡ് ദേശീയ ക്രിക്കറ്റില്‍ കേരളത്തിന് തിളക്കമാര്‍ന്ന ജയം

  കാറഡുക്കയിലെ വീട്ടമ്മ ഏഷ്യന്‍ മാസ്റ്റേഴ്‌സ് അത്‌ലറ്റിക്ക് ചാമ്പ്യന്‍ഷിപ്പിന്

  സംസ്ഥാന പുരുഷവിഭാഗം സീനിയര്‍ കബഡി ചാമ്പ്യന്‍ഷിപ്പ് 22 മുതല്‍ കുറ്റിക്കോലില്‍

  ജില്ലാ ക്രിക്കറ്റ് അസോ. മുന്‍ പ്രസിഡണ്ടിനെ പുറത്താക്കിയ നടപടി; 21ന് കോടതി വാദം കേള്‍ക്കും

  ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍: ഹൈക്കോടതി സ്റ്റേ തഴയപ്പെട്ടവര്‍ക്ക് ആശ്വാസമായി

  ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍: പ്രസിഡണ്ട് തിരഞ്ഞെടുപ്പിനെതിരെയുള്ള ഹര്‍ജി തള്ളി

  'ടെസ്റ്റ്: ഇന്ത്യക്ക് ചരിത്രവിജയം

  ശക്തരായ പഞ്ചാബിനെതിരെ അസ്ഹറുദ്ദീന് സെഞ്ച്വറി

  സംസ്ഥാന സീനിയര്‍ സോഫ്റ്റ്‌ബോള്‍: കോഴിക്കോട് സെമിയില്‍

  അണ്ടര്‍-14 ജില്ലാ ക്രിക്കറ്റ് ടീമിനെ തുഷാര്‍ ബി.കെ നയിക്കും

  ഏഷ്യന്‍ ബോഡി ബില്‍ഡിംഗ് ചാമ്പ്യന്‍ഷിപ്പില്‍ ഷെരീഫ് കരിപ്പൊടിക്ക് നേട്ടം

  ആറാമത് ടിഫ ട്രോഫി ഫുട്‌ബോളില്‍ ചെന്നൈ എഫ്.സി ജേതാക്കള്‍

  പ്രണയം വെളിപ്പെടുത്തി മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍