updated on:2018-07-03 06:47 PM
പിറകില്‍ നിന്ന് കുതിച്ചെത്തി ബെല്‍ജിയം ജപ്പാനെ തകര്‍ത്തു (3-2)

www.utharadesam.com 2018-07-03 06:47 PM,
റോസ്‌തോവ്: രണ്ട് ഗോളിന് ജപ്പാനോട് പിന്നിട്ടുനിന്നശേഷം അവിശ്വസനീയമാംവണ്ണം തിരിച്ചുവന്ന ബെല്‍ജിയം അവസാനശ്വാസത്തില്‍ നേടിയ ഗോളിന് ലോകകപ്പ് ഫുട്‌ബോളിലെ പ്രീക്വാര്‍ട്ടറില്‍ കടന്നു. രണ്ടിനെതിരേ മൂന്ന് ഗോളിനായിരുന്നു ബെല്‍ജിയത്തിന്റെ വിജയം. 1970 നുശേഷം ഇതാദ്യമായാണ് ഒരു ടീം നോക്കൗട്ട് റൗണ്ടില്‍ രണ്ട് ഗോളിന് പിന്നിട്ടുനിന്നശേഷം തിരിച്ചുവരുന്നത്. ക്വാര്‍ട്ടര്‍ഫൈനലില്‍ ബ്രസീലാണ് ഇവരുടെ എതിരാളി.
52-ാം മിനിറ്റ് വരെ രണ്ട് ഗോളിന് മുന്നിലായിരുന്നു ജപ്പാന്‍. 48-ാം മിനിറ്റില്‍ ഹരാഗുച്ചിയും 52-ാം മിനിറ്റില്‍ ഇന്യൂയിയുമാണ് ജപ്പാന് വേണ്ടി ഗോള്‍ നേടിയത്. എന്നാല്‍ നാലു മിനിറ്റില്‍ രണ്ട് ഗോള്‍ മടക്കി ബെല്‍ജിയം തിരിച്ചുവന്നു. 69-ാം മിനിറ്റില്‍ വെര്‍ട്ടോന്‍ഗനും 74-ാം മിനിറ്റില്‍ പകരക്കാരന്‍ ഫെല്ലെയ്‌നിയുമാണ് ബെല്‍ജിയത്തെ ഒപ്പമെത്തിച്ചത്. മത്സരം എക്‌സ്ട്രാ ടൈമിലേയ്ക്ക് നീങ്ങുമെന്ന് കരുതിയിരിക്കെ ഇഞ്ചുറി ടൈമിന്റെ നാലാം മിനിറ്റില്‍ മറ്റൊരു പകരക്കാരന്‍ ചാഡ്‌ലിയാണ് എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് വിജയഗോള്‍ നേടിയത്.



Recent News
  ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് പിന്‍വലിച്ചു

  ജില്ലാ ലീഗ് ക്രിക്കറ്റ്; സ്‌പോര്‍ട്ടിങ് ചട്ടഞ്ചാല്‍ ജേതാക്കള്‍

  അലി മിന്നിത്തിളങ്ങി; ഡിഫറന്റ്‌ലി ഏബിള്‍ഡ് ദേശീയ ക്രിക്കറ്റില്‍ കേരളത്തിന് തിളക്കമാര്‍ന്ന ജയം

  കാറഡുക്കയിലെ വീട്ടമ്മ ഏഷ്യന്‍ മാസ്റ്റേഴ്‌സ് അത്‌ലറ്റിക്ക് ചാമ്പ്യന്‍ഷിപ്പിന്

  സംസ്ഥാന പുരുഷവിഭാഗം സീനിയര്‍ കബഡി ചാമ്പ്യന്‍ഷിപ്പ് 22 മുതല്‍ കുറ്റിക്കോലില്‍

  ജില്ലാ ക്രിക്കറ്റ് അസോ. മുന്‍ പ്രസിഡണ്ടിനെ പുറത്താക്കിയ നടപടി; 21ന് കോടതി വാദം കേള്‍ക്കും

  ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍: ഹൈക്കോടതി സ്റ്റേ തഴയപ്പെട്ടവര്‍ക്ക് ആശ്വാസമായി

  ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍: പ്രസിഡണ്ട് തിരഞ്ഞെടുപ്പിനെതിരെയുള്ള ഹര്‍ജി തള്ളി

  'ടെസ്റ്റ്: ഇന്ത്യക്ക് ചരിത്രവിജയം

  ശക്തരായ പഞ്ചാബിനെതിരെ അസ്ഹറുദ്ദീന് സെഞ്ച്വറി

  സംസ്ഥാന സീനിയര്‍ സോഫ്റ്റ്‌ബോള്‍: കോഴിക്കോട് സെമിയില്‍

  അണ്ടര്‍-14 ജില്ലാ ക്രിക്കറ്റ് ടീമിനെ തുഷാര്‍ ബി.കെ നയിക്കും

  ഏഷ്യന്‍ ബോഡി ബില്‍ഡിംഗ് ചാമ്പ്യന്‍ഷിപ്പില്‍ ഷെരീഫ് കരിപ്പൊടിക്ക് നേട്ടം

  ആറാമത് ടിഫ ട്രോഫി ഫുട്‌ബോളില്‍ ചെന്നൈ എഫ്.സി ജേതാക്കള്‍

  പ്രണയം വെളിപ്പെടുത്തി മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍