updated on:2018-07-04 06:53 PM
പെനാല്‍റ്റി ഷൂട്ടൗട്ടില്‍ കൊളംബിയയെ തകര്‍ത്ത് ഇംഗ്ലണ്ട് ക്വാര്‍ട്ടറില്‍

www.utharadesam.com 2018-07-04 06:53 PM,
മോസ്‌കോ: ഇഞ്ചുറി ടൈമില്‍ തിരിച്ചുവന്ന കൊളംബിയയെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ വീഴ്ത്തി ഇംഗ്ലണ്ട് ലോകകപ്പ് ഫുട്‌ബോളിന്റെ ക്വാര്‍ട്ടര്‍ഫൈനലില്‍ പ്രവേശിച്ചു.
ക്വാര്‍ട്ടറല്‍ സ്വീഡനാണ് അവസാന എട്ടിലെ ഇംഗ്ലണ്ടിന്റെ എതിരാളി. ഷൂട്ടൗട്ടില്‍ മൂന്നിനെതിരേ നാലു ഗോളുകള്‍ക്കായിരുന്നു ഇംഗ്ലണ്ടിന്റെ ജയം. നിശ്ചിത സമയത്തും എക്‌സ്ട്രാടൈമിലും ഇരു ടീമുകളും ഓരോ ഗോള്‍ വീതമടിച്ച് സമനില പാലിച്ചതിനെ തുടര്‍ന്നാണ് ഷൂട്ടൗട്ട് വേണ്ടി വന്നത്.
ഇംഗ്ലണ്ടിനുവേണ്ടി ഹാരി കെയ്ന്‍, റാഷ്‌ഫോര്‍ഡ്, ട്രിപ്പിയര്‍, ഡീര്‍ എന്നിവര്‍ ലക്ഷ്യം കണ്ടപ്പോള്‍ ഹെന്‍ഡേഴ്‌സന്റെ കിക്ക് കൊളംബിയന്‍ ഗോളി ഓസ്പിന തടഞ്ഞിട്ടു. കൊളംബിയക്കുവേണ്ടി ഫാല്‍ക്കാേവോ, ക്വാഡ്രാഡോ, മുറിയാല്‍ എന്നിവര്‍ ഗോള്‍ നേടിയപ്പോള്‍ ഉറിബേയുടെ ഷോട്ട് ക്രോസ് ബാറിനിടിച്ച് മടങ്ങുകയും കാര്‍ലോസ് ബാക്ക എടുത്ത കിക്ക് ഇംഗ്ലീഷ് ഗോളി ജോര്‍ദന്‍ പിക്ക്‌ഫോര്‍ഡ് തടയുകയും ചെയ്തു. ഇംഗ്ലണ്ടിന്റെ ഹെന്‍ഡേഴ്‌സണിന്റെ കിക്ക് ഒസ്പിന തടഞ്ഞതോടെ കൊളംബിയക്ക് ഷൂട്ടൗട്ടില്‍ മുന്‍തൂക്കം ലഭിച്ചുവെങ്കിലും അവസാന രണ്ട് കിക്കുകള്‍ പാഴാക്കി കൊളംബിയ വിജയം കൈവിടുകയായിരുന്നു.



Recent News
  സംസ്ഥാന സീനിയര്‍ സോഫ്റ്റ്‌ബോള്‍: കോഴിക്കോട് സെമിയില്‍

  അണ്ടര്‍-14 ജില്ലാ ക്രിക്കറ്റ് ടീമിനെ തുഷാര്‍ ബി.കെ നയിക്കും

  ഏഷ്യന്‍ ബോഡി ബില്‍ഡിംഗ് ചാമ്പ്യന്‍ഷിപ്പില്‍ ഷെരീഫ് കരിപ്പൊടിക്ക് നേട്ടം

  ആറാമത് ടിഫ ട്രോഫി ഫുട്‌ബോളില്‍ ചെന്നൈ എഫ്.സി ജേതാക്കള്‍

  പ്രണയം വെളിപ്പെടുത്തി മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍

  ഏഷ്യന്‍ ഗെയിംസ് ബാഡ്മിന്റണ്‍ പുരുഷ വിഭാഗം ; കിഡംബി ശ്രീകാന്ത് പുറത്ത്

  ലോകകപ്പ് ഫുട്‌ബോള്‍ കിരീടം: ആഹ്ലാദത്തില്‍ മുങ്ങിക്കുളിച്ച് ഫ്രാന്‍സ്

  കത്തിക്കയറാന്‍ ക്രൊയേഷ്യ, വിപ്ലവ വീര്യത്തോടെ ഫ്രഞ്ച് പട; കിരീട പോരാട്ടം ഇന്ന്

  കെ.എല്‍-14 ജേഴ്‌സിയുമായി അബ്ദുല്ലക്കുഞ്ഞി ലോകകപ്പ് ഫൈനല്‍ സ്റ്റേഡിയത്തില്‍

  ഇംഗ്ലണ്ടിനെ ഞെട്ടിച്ച് ക്രൊയേഷ്യ ഫൈനലില്‍

  ലോകകപ്പ്: ആദ്യ സെമി ഇന്ന്

  പെനാല്‍ട്ടിയില്‍ ആതിഥേയര്‍ വീണു; സെമിയില്‍ ക്രൊയേഷ്യ ഇംഗ്ലണ്ടിന്റെ എതിരാളികള്‍

  കണ്ണീരായി ബ്രസീലും; ബെല്‍ജിയം സെമിയില്‍

  വിദ്യാനഗര്‍ ബ്ലാസ്റ്റേഴ്‌സ് അക്കാദമിയിലെ മൂന്ന് കുട്ടികള്‍ മംഗളൂരു എഫ്.സി അണ്ടര്‍-13 ഐ ലീഗിലേക്ക്

  പിറകില്‍ നിന്ന് കുതിച്ചെത്തി ബെല്‍ജിയം ജപ്പാനെ തകര്‍ത്തു (3-2)