updated on:2018-07-05 07:41 PM
വിദ്യാനഗര്‍ ബ്ലാസ്റ്റേഴ്‌സ് അക്കാദമിയിലെ മൂന്ന് കുട്ടികള്‍ മംഗളൂരു എഫ്.സി അണ്ടര്‍-13 ഐ ലീഗിലേക്ക്

www.utharadesam.com 2018-07-05 07:41 PM,
കാസര്‍കോട്: കേരള ബ്ലാസ്റ്റേഴ്‌സ് അക്കാദമിയിലെ മൂന്ന് യുവ കളിക്കാര്‍ക്ക് മംഗളൂരു എഫ്.സി അക്കാദമിയിലേക്ക് സെലക്ഷന്‍ ലഭിച്ചു. ബോവിക്കാനം സ്വദേശി വരുണ്‍ പ്രസാദ്, വിദ്യാനഗര്‍ സ്വദേശി ധന്‍വിന്‍ എസ്. പ്രസാദ്, മൊഗ്രാല്‍പുത്തൂരിലെ മുഹമ്മദ് ഷഹ്‌സാദ് എന്നിവര്‍ക്കാണ് അണ്ടര്‍-13 ടീമിലേക്ക് സെലക്ഷന്‍ ലഭിച്ചത്. കാസര്‍കോട് വിദ്യാനഗര്‍ ബ്ലാസ്റ്റേഴ്‌സ് അക്കാദമിയിലെ താരങ്ങളാണ് മൂവരും. ബ്ലാസ്റ്റേഴ്‌സ് അക്കാദമി കോച്ചും എസ്.എ അക്കാദമി ചെയര്‍മാനുമായ മുഹമ്മദ് സഹീറിന്റെ നേതൃത്വത്തിലായിരുന്നു പരിശീലനം. അക്കാദമിയുടെ ഈ വര്‍ഷത്തെ സെലക്ഷന്‍ ക്യാമ്പുകള്‍ ആഗസ്ത് ആദ്യവാരം വിദ്യാനഗര്‍, തളങ്കര, കുറ്റിക്കോല്‍, ചിത്താരി, ബേഡകം, നീലേശ്വരം എന്നിവിടങ്ങളിലായി ആരംഭിക്കുമെന്ന് കേരള ബ്ലാസ്റ്റേഴ്‌സ് ഫുട്‌ബോള്‍ സ്‌കൂള്‍ ജില്ലാ കോഓര്‍ഡിനേറ്റര്‍ സിദ്ദീഖ് ചക്കര അറിയിച്ചു. ബന്ധപ്പെടേണ്ട നമ്പര്‍ 9895500830, 9496961614.



Recent News
  സംസ്ഥാന സീനിയര്‍ സോഫ്റ്റ്‌ബോള്‍: കോഴിക്കോട് സെമിയില്‍

  അണ്ടര്‍-14 ജില്ലാ ക്രിക്കറ്റ് ടീമിനെ തുഷാര്‍ ബി.കെ നയിക്കും

  ഏഷ്യന്‍ ബോഡി ബില്‍ഡിംഗ് ചാമ്പ്യന്‍ഷിപ്പില്‍ ഷെരീഫ് കരിപ്പൊടിക്ക് നേട്ടം

  ആറാമത് ടിഫ ട്രോഫി ഫുട്‌ബോളില്‍ ചെന്നൈ എഫ്.സി ജേതാക്കള്‍

  പ്രണയം വെളിപ്പെടുത്തി മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍

  ഏഷ്യന്‍ ഗെയിംസ് ബാഡ്മിന്റണ്‍ പുരുഷ വിഭാഗം ; കിഡംബി ശ്രീകാന്ത് പുറത്ത്

  ലോകകപ്പ് ഫുട്‌ബോള്‍ കിരീടം: ആഹ്ലാദത്തില്‍ മുങ്ങിക്കുളിച്ച് ഫ്രാന്‍സ്

  കത്തിക്കയറാന്‍ ക്രൊയേഷ്യ, വിപ്ലവ വീര്യത്തോടെ ഫ്രഞ്ച് പട; കിരീട പോരാട്ടം ഇന്ന്

  കെ.എല്‍-14 ജേഴ്‌സിയുമായി അബ്ദുല്ലക്കുഞ്ഞി ലോകകപ്പ് ഫൈനല്‍ സ്റ്റേഡിയത്തില്‍

  ഇംഗ്ലണ്ടിനെ ഞെട്ടിച്ച് ക്രൊയേഷ്യ ഫൈനലില്‍

  ലോകകപ്പ്: ആദ്യ സെമി ഇന്ന്

  പെനാല്‍ട്ടിയില്‍ ആതിഥേയര്‍ വീണു; സെമിയില്‍ ക്രൊയേഷ്യ ഇംഗ്ലണ്ടിന്റെ എതിരാളികള്‍

  കണ്ണീരായി ബ്രസീലും; ബെല്‍ജിയം സെമിയില്‍

  പെനാല്‍റ്റി ഷൂട്ടൗട്ടില്‍ കൊളംബിയയെ തകര്‍ത്ത് ഇംഗ്ലണ്ട് ക്വാര്‍ട്ടറില്‍

  പിറകില്‍ നിന്ന് കുതിച്ചെത്തി ബെല്‍ജിയം ജപ്പാനെ തകര്‍ത്തു (3-2)