updated on:2018-07-07 09:16 PM
കണ്ണീരായി ബ്രസീലും; ബെല്‍ജിയം സെമിയില്‍

www.utharadesam.com 2018-07-07 09:16 PM,
കസാന്‍: ലോകകപ്പ് ഫുട്‌ബോള്‍ മൈതാനിയില്‍ ഇത്തവണ വിജയാരവങ്ങളേക്കാള്‍ കണ്ണീരാണ് വീണത്. അര്‍ജന്റീനക്കും പോര്‍ച്ചുഗലിനും ജര്‍മ്മനിക്കും സ്‌പെയിനിനും പിന്നാലെ കണ്ണീരോടെ ബ്രസീലും മടങ്ങുന്നു. ഇന്നലെ അര്‍ധരാത്രി നടന്ന ക്വാര്‍ട്ടര്‍ ഫൈനലില്‍ ബെല്‍ജിയത്തിന്റെ ആക്രമണ മുന്നേറ്റത്തിന് മുന്നില്‍ തകര്‍ന്നുപോയ ബ്രസീല്‍ ബെല്‍ജിയത്തോട് അടിയറവ് പറഞ്ഞു. ഒന്നിനെതിരെ രണ്ട് ഗോള്‍ വിജയിച്ചാണ് ബെല്‍ജിയം സെമിയില്‍ കടന്നത്.
13-ാം മിനുറ്റില്‍ ഫെര്‍ണാന്‍ഡിന്യോയുടെ സെല്‍ഫ് ഗോളിലാണ് ബെല്‍ജിയം ലീഗ് നേടിയത്. 31-ാം മിനുറ്റില്‍ ഡിബ്രോയും ലീഡ് ഉയര്‍ത്തി വിജയം ഉറപ്പിച്ചുവെങ്കിലും 76-ാം മിനുറ്റില്‍ റെനാറ്റോ അഗസ്റ്റോ നേടിയ ഗോള്‍ ബ്രസീലിന് ആശ്വാസമായി. പൗളിന്യോക്ക് പകരക്കാരനായി ഇറങ്ങി മൂന്നാം മിനുറ്റിനുള്ളിനാണ് അഗസ്റ്റോ ബ്രസീലിന് വേണ്ടി ഈ ഗോള്‍ നേടിയത്.
1986ലാണ് ബെല്‍ജിയം അവസാനമായി ലോക ഫുട്‌ബോളില്‍ സെമി കളിച്ചത്. 32 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടുമൊരിക്കല്‍ കൂടി ബെല്‍ജിയം സെമിയുടെ തീരത്തെത്തി നില്‍ക്കുമ്പോള്‍ പിന്നില്‍ കണ്ണീരോടെ ബ്രസീല്‍ മടങ്ങുകയാണ്. ആദ്യത്തെ സെല്‍ഫ് ഗോള്‍ തന്നെ ബ്രസീലിനെ ഞ്ഞെട്ടിച്ചിരുന്നു. ഡിബ്രൂയിനടുത്ത കോര്‍ണറില്‍ വിന്‍സെന്റ് കാമ്പനിന്‍ ഹെഡ്ഡ് ചെയ്തപ്പോള്‍ പന്ത് ഫെര്‍ണാന്‍ഡിന്യോയുടെ കയ്യില്‍ തട്ടി റിഫ്‌ളെക്ട് ചെയ്ത് വലയിലെത്തുകയായിരുന്നു. അതോടെ തന്നെ ബ്രസീലിന്റെ ജീവന്‍ പാതി നിലച്ചു.
അധികം വൈകാതെ ലൂക്കാക്കൊ നല്‍കിയ പാസ് പിടിച്ചെടുത്ത് കെവില്‍ ഡി ബ്രുയിന്‍ ബോക്‌സിലേക്ക് കുതിക്കുകയും മനോഹരമായി തീര്‍ത്ത ഷോട്ട് പോസ്റ്റിന്റെ വലത് മൂലയില്‍ ചെന്ന് പതിക്കുകയുമായിരുന്നു. ഇതോടെ ബ്രസീല്‍ ആകെ തകര്‍ന്നു. രണ്ട് ഗോള്‍ മടക്കുക എന്നതും വിജയഗോള്‍ നേടുക എന്നതും അവര്‍ക്ക് ഏറെ ശ്രമകരമായിരുന്നു.
എങ്കിലും റൊണാറ്റൊ അഗസ്റ്റോ മുന്‍ ചാമ്പ്യന്‍മാര്‍ക്ക് വേണ്ടി ഒരു ആശ്വാസ ഗോളെങ്കിലും സമ്മാനിച്ചു. ഗോളി തിബൂട്ട് കുര്‍ട്ടോയിസിന്റെ മികച്ച പ്രകടനം ബെല്‍ജിയത്തിന്റെ വിജയത്തില്‍ നിര്‍ണ്ണായകമായി. ഗോളെന്നുറപ്പിച്ച അഞ്ചിലേറെ കിടിലന്‍ ഷോട്ടുകളാണ് കുര്‍ട്ടോയിസ് മിന്നും സേവുകളിലൂടെ മായ്ച്ചു കളഞ്ഞത്. ബ്രസീല്‍ തോറ്റ് നിരാശയോടെ മടങ്ങുമ്പോഴും ടൂര്‍ണമെന്റിലുടനീളം 'വീഴ്ച' അഭിനയിച്ചുവെന്ന ചീത്തപ്പേരും സൂപ്പര്‍ താരം നെയ്മറിന് ചാര്‍ത്തപ്പെട്ടിട്ടുണ്ട്.Recent News
  സംസ്ഥാന സീനിയര്‍ സോഫ്റ്റ്‌ബോള്‍: കോഴിക്കോട് സെമിയില്‍

  അണ്ടര്‍-14 ജില്ലാ ക്രിക്കറ്റ് ടീമിനെ തുഷാര്‍ ബി.കെ നയിക്കും

  ഏഷ്യന്‍ ബോഡി ബില്‍ഡിംഗ് ചാമ്പ്യന്‍ഷിപ്പില്‍ ഷെരീഫ് കരിപ്പൊടിക്ക് നേട്ടം

  ആറാമത് ടിഫ ട്രോഫി ഫുട്‌ബോളില്‍ ചെന്നൈ എഫ്.സി ജേതാക്കള്‍

  പ്രണയം വെളിപ്പെടുത്തി മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍

  ഏഷ്യന്‍ ഗെയിംസ് ബാഡ്മിന്റണ്‍ പുരുഷ വിഭാഗം ; കിഡംബി ശ്രീകാന്ത് പുറത്ത്

  ലോകകപ്പ് ഫുട്‌ബോള്‍ കിരീടം: ആഹ്ലാദത്തില്‍ മുങ്ങിക്കുളിച്ച് ഫ്രാന്‍സ്

  കത്തിക്കയറാന്‍ ക്രൊയേഷ്യ, വിപ്ലവ വീര്യത്തോടെ ഫ്രഞ്ച് പട; കിരീട പോരാട്ടം ഇന്ന്

  കെ.എല്‍-14 ജേഴ്‌സിയുമായി അബ്ദുല്ലക്കുഞ്ഞി ലോകകപ്പ് ഫൈനല്‍ സ്റ്റേഡിയത്തില്‍

  ഇംഗ്ലണ്ടിനെ ഞെട്ടിച്ച് ക്രൊയേഷ്യ ഫൈനലില്‍

  ലോകകപ്പ്: ആദ്യ സെമി ഇന്ന്

  പെനാല്‍ട്ടിയില്‍ ആതിഥേയര്‍ വീണു; സെമിയില്‍ ക്രൊയേഷ്യ ഇംഗ്ലണ്ടിന്റെ എതിരാളികള്‍

  വിദ്യാനഗര്‍ ബ്ലാസ്റ്റേഴ്‌സ് അക്കാദമിയിലെ മൂന്ന് കുട്ടികള്‍ മംഗളൂരു എഫ്.സി അണ്ടര്‍-13 ഐ ലീഗിലേക്ക്

  പെനാല്‍റ്റി ഷൂട്ടൗട്ടില്‍ കൊളംബിയയെ തകര്‍ത്ത് ഇംഗ്ലണ്ട് ക്വാര്‍ട്ടറില്‍

  പിറകില്‍ നിന്ന് കുതിച്ചെത്തി ബെല്‍ജിയം ജപ്പാനെ തകര്‍ത്തു (3-2)