updated on:2018-07-08 07:15 PM
പെനാല്‍ട്ടിയില്‍ ആതിഥേയര്‍ വീണു; സെമിയില്‍ ക്രൊയേഷ്യ ഇംഗ്ലണ്ടിന്റെ എതിരാളികള്‍

www.utharadesam.com 2018-07-08 07:15 PM,
സോചി: ഈ ലോകകപ്പിലെ അത്യന്തം ആവേശം നിറഞ്ഞു നിന്ന മത്സരത്തില്‍ ക്രൊയേഷ്യക്ക് ജയം. പെനാല്‍ട്ടി ഷൂട്ടൗട്ട് വരെ നീണ്ട് നിന്ന മത്സരത്തില്‍ മൂന്നിനെതിരെ 4 ഗോളുകള്‍ക്കായിരുന്നു ആതിഥേയരായ റഷ്യക്കെതിരെ ക്രൊയേഷ്യയുടെ ജയം. സെമിയില്‍ ക്രൊയേഷ്യ ഇംഗ്ലണ്ടിനെ നേരിടും. സൂപ്പര്‍ ഗോളുമമായി ഡെനിസ് ചെറിഷേവിലൂടെ ആദ്യം മുന്നിട്ട് നിന്നത് റഷ്യയായിരുന്നു. 31-ാം മിനിറ്റിലായിരുന്നു ഗോള്‍. 39-ാം മിനിറ്റില്‍ ആന്ദ്രേ ക്രമറിക് നേടിയ ഹെഡ്ഡര്‍ ഗോളിലൂടെ ക്രൊയേഷ്യ തിരിച്ചടിച്ചു. ഇഞ്ചുറി സമയത്ത് ദോമാഗൊജ് വിദയുടെ ഗോളില്‍ ക്രൊയേഷ്യ മുന്നേറി. 101-ാം മിനിറ്റിലായിരുന്നു ഇത്. പിന്നീട് മറുപടി ഗോളടിക്കാനുള്ള തീവ്ര ശ്രമത്തിലായി റഷ്യയുടെ താരങ്ങള്‍. അതിന് 115-ാം മിനിറ്റില്‍ ഫലം കണ്ടു. മരിയോ ഫെര്‍ണാണ്ടസ് ആണ് ഫ്രീകിക്കില്‍ നിന്നും എത്തിയ പന്തിനെ ഹെഡ്ഡറിലൂടെ വലക്കകത്താക്കിയത്. ഇതോടെ ഗോള്‍ നില 2-2 എന്ന നിലയിലെത്തി. ഒടുവില്‍ വിധി നിര്‍ണയം പെനാല്‍ട്ടി ഷൂട്ടൗട്ടിലേക്ക് നീണ്ടു. ഭാഗ്യം ക്രൊയേഷ്യയെ തുണക്കുകയായിരുന്നു. പെനാല്‍ട്ടിയില്‍ മൂന്നിനെതിരെ 4 ഗോളുകള്‍ക്കായിരുന്നുക്രൊയേഷ്യയുടെ ജയം.



Recent News
  സംസ്ഥാന സീനിയര്‍ സോഫ്റ്റ്‌ബോള്‍: കോഴിക്കോട് സെമിയില്‍

  അണ്ടര്‍-14 ജില്ലാ ക്രിക്കറ്റ് ടീമിനെ തുഷാര്‍ ബി.കെ നയിക്കും

  ഏഷ്യന്‍ ബോഡി ബില്‍ഡിംഗ് ചാമ്പ്യന്‍ഷിപ്പില്‍ ഷെരീഫ് കരിപ്പൊടിക്ക് നേട്ടം

  ആറാമത് ടിഫ ട്രോഫി ഫുട്‌ബോളില്‍ ചെന്നൈ എഫ്.സി ജേതാക്കള്‍

  പ്രണയം വെളിപ്പെടുത്തി മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍

  ഏഷ്യന്‍ ഗെയിംസ് ബാഡ്മിന്റണ്‍ പുരുഷ വിഭാഗം ; കിഡംബി ശ്രീകാന്ത് പുറത്ത്

  ലോകകപ്പ് ഫുട്‌ബോള്‍ കിരീടം: ആഹ്ലാദത്തില്‍ മുങ്ങിക്കുളിച്ച് ഫ്രാന്‍സ്

  കത്തിക്കയറാന്‍ ക്രൊയേഷ്യ, വിപ്ലവ വീര്യത്തോടെ ഫ്രഞ്ച് പട; കിരീട പോരാട്ടം ഇന്ന്

  കെ.എല്‍-14 ജേഴ്‌സിയുമായി അബ്ദുല്ലക്കുഞ്ഞി ലോകകപ്പ് ഫൈനല്‍ സ്റ്റേഡിയത്തില്‍

  ഇംഗ്ലണ്ടിനെ ഞെട്ടിച്ച് ക്രൊയേഷ്യ ഫൈനലില്‍

  ലോകകപ്പ്: ആദ്യ സെമി ഇന്ന്

  കണ്ണീരായി ബ്രസീലും; ബെല്‍ജിയം സെമിയില്‍

  വിദ്യാനഗര്‍ ബ്ലാസ്റ്റേഴ്‌സ് അക്കാദമിയിലെ മൂന്ന് കുട്ടികള്‍ മംഗളൂരു എഫ്.സി അണ്ടര്‍-13 ഐ ലീഗിലേക്ക്

  പെനാല്‍റ്റി ഷൂട്ടൗട്ടില്‍ കൊളംബിയയെ തകര്‍ത്ത് ഇംഗ്ലണ്ട് ക്വാര്‍ട്ടറില്‍

  പിറകില്‍ നിന്ന് കുതിച്ചെത്തി ബെല്‍ജിയം ജപ്പാനെ തകര്‍ത്തു (3-2)