updated on:2018-07-12 08:14 PM
ഇംഗ്ലണ്ടിനെ ഞെട്ടിച്ച് ക്രൊയേഷ്യ ഫൈനലില്‍

www.utharadesam.com 2018-07-12 08:14 PM,
മോസ്‌ക്കോ: ലുഷ്‌നിക്കി സ്‌റ്റേഡിയത്തില്‍ പുതു ചരിത്രം പിറന്നു. ലോകകപ്പ് ഫുട്‌ബോളില്‍ ചരിത്രത്തില്‍ ആദ്യമായി ക്രൊയേഷ്യ ഫൈനലില്‍. 1966ലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനെ ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്ക് തകര്‍ത്താണ് ക്രൊയേഷ്യയുടെ ചരിത്ര നേട്ടം. ഫിഫ റാങ്കിങ്ങില്‍ 20-ാം സ്ഥാനത്തുള്ള ക്രൊയേഷ്യ ലോകകപ്പിന്റെ കലാശപ്പോരിന് യോഗ്യത നേടിയത് തങ്കലിപികളാല്‍ എഴുതിച്ചേര്‍ക്കപ്പെടേണ്ട ചരിത്രമായി. ഞായറാഴ്ച ഫൈനലില്‍ ക്രൊയേഷ്യ ഫ്രാന്‍സിനെ നേരിടും കളിയുടെ അഞ്ചാം മിനിറ്റില്‍ കീറന്‍ ട്രിപ്പിയറുടെ ഞെട്ടിക്കുന്ന ഗോളില്‍ മുന്നിട്ടു നിന്ന ഇംഗ്ലണ്ടിനെ ചേയ്‌സ് ചെയ്ത് പിടിച്ചാണ് ക്രൊയേഷ്യ വിജയിച്ചത്. അറുപത്തിയെട്ടാം മിനിറ്റില്‍ ഇവാന്‍ പെരിസിച്ചും എക്‌സ്ട്രാ ടൈമിന്റെ 109-ാം മിനിറ്റില്‍ മരിയോ മന്‍സൂക്കിച്ചും നേടിയ ഗോളുകളാണ് അധികമാരും പ്രതീക്ഷിക്കാത്ത ക്രൊയേഷ്യയെ ഫൈനലിലെത്തിച്ചത്.
1998ലെ ലോകകപ്പില്‍ ക്രൊയേഷ്യ മൂന്നാം സ്ഥാനം നേടിയിരുന്നു. എന്നാല്‍ ഇതിന് ശേഷം ഗ്രൂപ്പ് റൗണ്ടിനപ്പുറത്തെത്താന്‍ അവര്‍ക്ക് കഴിഞ്ഞിട്ടില്ല.



Recent News
  സംസ്ഥാന സീനിയര്‍ സോഫ്റ്റ്‌ബോള്‍: കോഴിക്കോട് സെമിയില്‍

  അണ്ടര്‍-14 ജില്ലാ ക്രിക്കറ്റ് ടീമിനെ തുഷാര്‍ ബി.കെ നയിക്കും

  ഏഷ്യന്‍ ബോഡി ബില്‍ഡിംഗ് ചാമ്പ്യന്‍ഷിപ്പില്‍ ഷെരീഫ് കരിപ്പൊടിക്ക് നേട്ടം

  ആറാമത് ടിഫ ട്രോഫി ഫുട്‌ബോളില്‍ ചെന്നൈ എഫ്.സി ജേതാക്കള്‍

  പ്രണയം വെളിപ്പെടുത്തി മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍

  ഏഷ്യന്‍ ഗെയിംസ് ബാഡ്മിന്റണ്‍ പുരുഷ വിഭാഗം ; കിഡംബി ശ്രീകാന്ത് പുറത്ത്

  ലോകകപ്പ് ഫുട്‌ബോള്‍ കിരീടം: ആഹ്ലാദത്തില്‍ മുങ്ങിക്കുളിച്ച് ഫ്രാന്‍സ്

  കത്തിക്കയറാന്‍ ക്രൊയേഷ്യ, വിപ്ലവ വീര്യത്തോടെ ഫ്രഞ്ച് പട; കിരീട പോരാട്ടം ഇന്ന്

  കെ.എല്‍-14 ജേഴ്‌സിയുമായി അബ്ദുല്ലക്കുഞ്ഞി ലോകകപ്പ് ഫൈനല്‍ സ്റ്റേഡിയത്തില്‍

  ലോകകപ്പ്: ആദ്യ സെമി ഇന്ന്

  പെനാല്‍ട്ടിയില്‍ ആതിഥേയര്‍ വീണു; സെമിയില്‍ ക്രൊയേഷ്യ ഇംഗ്ലണ്ടിന്റെ എതിരാളികള്‍

  കണ്ണീരായി ബ്രസീലും; ബെല്‍ജിയം സെമിയില്‍

  വിദ്യാനഗര്‍ ബ്ലാസ്റ്റേഴ്‌സ് അക്കാദമിയിലെ മൂന്ന് കുട്ടികള്‍ മംഗളൂരു എഫ്.സി അണ്ടര്‍-13 ഐ ലീഗിലേക്ക്

  പെനാല്‍റ്റി ഷൂട്ടൗട്ടില്‍ കൊളംബിയയെ തകര്‍ത്ത് ഇംഗ്ലണ്ട് ക്വാര്‍ട്ടറില്‍

  പിറകില്‍ നിന്ന് കുതിച്ചെത്തി ബെല്‍ജിയം ജപ്പാനെ തകര്‍ത്തു (3-2)