updated on:2018-07-14 09:23 PM
കെ.എല്‍-14 ജേഴ്‌സിയുമായി അബ്ദുല്ലക്കുഞ്ഞി ലോകകപ്പ് ഫൈനല്‍ സ്റ്റേഡിയത്തില്‍

www.utharadesam.com 2018-07-14 09:23 PM,
മോസ്‌കോ: ലോകകപ്പ് ഫുട്‌ബോളിന്റെ കലാശപോരാട്ടത്തില്‍ നാളെ രാത്രി ഫ്രാന്‍സ് ക്രൊയേഷ്യയെ നേരിടുമ്പോള്‍ കളികാണാന്‍ സ്റ്റേഡിയത്തില്‍ കെഎല്‍-14 ജേഴ്‌സിയുമായി കാസര്‍കോട്ടുകാരന്‍ അബ്ദുല്ലക്കുഞ്ഞിയുണ്ടാകും.
ഇത് നാലാം തവണയാണ് ചേരൂര്‍ കാനത്തില്‍മൂല ഹൗസില്‍ മുഹമ്മദ് കുഞ്ഞിയുടെ മകന്‍ അബ്ദുല്ലക്കുഞ്ഞി ലോകകപ്പ് ഫുട്‌ബോള്‍ കാണുന്നത്. രണ്ട് സെമി ഫൈനല്‍ മത്സരങ്ങളും അബ്ദുല്ലക്കുഞ്ഞി നേരിട്ടുകണ്ടു.
ഇത്തവണ ലോകകപ്പ് വേദിയിലും മറ്റും കാസര്‍കോടിന്റെ സാന്നിധ്യവും പ്രകടമായിരുന്നു.
പലരും സ്വന്തം സ്ഥലത്തിന്റെ പേരെഴുതിയ പ്ലക്കാര്‍ഡുമായാണ് എത്തിയത്. 'പ്രൗഡ് ടു ബി കാസര്‍കോഡിയന്‍ കെഎല്‍-14' എന്നെഴുതിയ ജേഴ്‌സിയുമായാണ് അബ്ദുല്ലക്കുഞ്ഞി ഇത്തവണ ലോകകപ്പ് ഫുട്‌ബോള്‍ സ്റ്റേഡിയത്തിലെത്തിയത്.
നേരത്തെ ലോകകപ്പ് ക്രിക്കറ്റ് ടൂര്‍ണ്ണമെന്റുകളും ടെന്നീസ് ചാമ്പ്യന്‍ഷിപ്പുകളും അബ്ദുല്ലക്കുഞ്ഞി വിവിധ രാജ്യങ്ങളില്‍ ചെന്ന് നേരിട്ട് കണ്ടിട്ടുണ്ട്.



Recent News
  ജില്ലാ ക്രിക്കറ്റ് അസോ. മുന്‍ പ്രസിഡണ്ടിനെ പുറത്താക്കിയ നടപടി; 21ന് കോടതി വാദം കേള്‍ക്കും

  ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍: ഹൈക്കോടതി സ്റ്റേ തഴയപ്പെട്ടവര്‍ക്ക് ആശ്വാസമായി

  ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍: പ്രസിഡണ്ട് തിരഞ്ഞെടുപ്പിനെതിരെയുള്ള ഹര്‍ജി തള്ളി

  'ടെസ്റ്റ്: ഇന്ത്യക്ക് ചരിത്രവിജയം

  ശക്തരായ പഞ്ചാബിനെതിരെ അസ്ഹറുദ്ദീന് സെഞ്ച്വറി

  സംസ്ഥാന സീനിയര്‍ സോഫ്റ്റ്‌ബോള്‍: കോഴിക്കോട് സെമിയില്‍

  അണ്ടര്‍-14 ജില്ലാ ക്രിക്കറ്റ് ടീമിനെ തുഷാര്‍ ബി.കെ നയിക്കും

  ഏഷ്യന്‍ ബോഡി ബില്‍ഡിംഗ് ചാമ്പ്യന്‍ഷിപ്പില്‍ ഷെരീഫ് കരിപ്പൊടിക്ക് നേട്ടം

  ആറാമത് ടിഫ ട്രോഫി ഫുട്‌ബോളില്‍ ചെന്നൈ എഫ്.സി ജേതാക്കള്‍

  പ്രണയം വെളിപ്പെടുത്തി മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍

  ഏഷ്യന്‍ ഗെയിംസ് ബാഡ്മിന്റണ്‍ പുരുഷ വിഭാഗം ; കിഡംബി ശ്രീകാന്ത് പുറത്ത്

  ലോകകപ്പ് ഫുട്‌ബോള്‍ കിരീടം: ആഹ്ലാദത്തില്‍ മുങ്ങിക്കുളിച്ച് ഫ്രാന്‍സ്

  കത്തിക്കയറാന്‍ ക്രൊയേഷ്യ, വിപ്ലവ വീര്യത്തോടെ ഫ്രഞ്ച് പട; കിരീട പോരാട്ടം ഇന്ന്

  ഇംഗ്ലണ്ടിനെ ഞെട്ടിച്ച് ക്രൊയേഷ്യ ഫൈനലില്‍

  ലോകകപ്പ്: ആദ്യ സെമി ഇന്ന്