updated on:2018-07-15 07:36 PM
കത്തിക്കയറാന്‍ ക്രൊയേഷ്യ, വിപ്ലവ വീര്യത്തോടെ ഫ്രഞ്ച് പട; കിരീട പോരാട്ടം ഇന്ന്

www.utharadesam.com 2018-07-15 07:36 PM,
മോസ്‌കോ: റഷ്യന്‍ ലോക കപ്പ് ഫുട്‌ബോള്‍ മാമാങ്കത്തിന് ഇന്ന് സമാപനമാകും. 21-ാം ലോകകപ്പ് ആര് ഉയര്‍ത്തുമെന്നത് അറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. വശ്യമനോഹരമായ കളിയഴക് കാഴ്ചവെച്ച് ആദ്യമായി ലോകകപ്പ് ഫുട്‌ബോളിന്റെ കലാശപ്പോരാട്ടത്തിന് അര്‍ഹത നേടിയ ക്രൊയേഷ്യയോ? അതോ വിപ്ലവ വീര്യത്തോടെ മുന്നേറിയ ഫ്രാന്‍സ് ഒരിക്കല്‍ കൂടി കിരീടം ചൂടുമോ? ആരാധകര്‍ ആവേശമുറ്റി കാത്തുനില്‍ക്കുകയാണ്. ലോകമെമ്പാടും ആരാധകരുള്ള ജര്‍മ്മനിയും അര്‍ജന്റീനയും ബ്രസീലും സ്‌പെയിനും പോര്‍ച്ചുഗലുമെല്ലാം പാതി വഴിയില്‍ മടങ്ങി, കണക്കുകൂട്ടലുകളെല്ലാം തെറ്റിച്ച ലോകകപ്പ് മാമാങ്കത്തില്‍ അട്ടിമറികള്‍ നടത്തിയാണ് മോഡ്‌റിച്ച് മുന്നില്‍ നിന്ന് നയിക്കുന്ന ക്രൊയേഷ്യ കപ്പിനരികിലേക്കെത്തിയത്. ആധികാരികമായ വിജയങ്ങളോടെയാണ് യൂറോപ്യന്‍ കരുത്തരായ ഫ്രാന്‍സ് കലാശപ്പോരാട്ടത്തിന് അര്‍ഹത നേടിയത്. സര്‍വ്വസജ്ജമായ പടയുമായാണ് അവര്‍ കിരീടപ്പോരാട്ടത്തിനിറങ്ങുക.
കളിയുടെ എല്ലാ മേഖലകളിലും തിളങ്ങുന്ന താരങ്ങളാണ് ഫ്രഞ്ച് നിരയിലുള്ളത്. കിലിയന്‍ എംബാപ്പെ എന്ന യുവതാരമാണ് ഫ്രാന്‍സിന്റെ കുന്തമുന. ലോകകപ്പ് കിരീടം ക്രൊയേഷ്യ നേടിയാല്‍ അത് ഫുട്‌ബോള്‍ ചരിത്രത്തിലെ പുതിയ നാഴികക്കല്ലാവും. ലൂസേഴ്‌സ് ഫൈനലില്‍ രണ്ടുഗോളുകള്‍ക്ക് ഇംഗ്ലണ്ടിനെ തകര്‍ത്ത് ബെല്‍ജിയം മൂന്നാംസ്ഥാനം നേടി.Recent News
  അണ്ടര്‍-23 ക്രിക്കറ്റ് ടീമിനെ അഭിജിത് നയിക്കും

  നാടകാന്തം ചെന്നൈ വീണു; ഐ.പി.എല്‍ കിരീടം മുംബൈക്ക്

  ബാഡ്മിന്റണ്‍ താരം സാറാ സിറാജിനെ ചേംബര്‍ ഓഫ് കൊമേഴ്‌സ് അനുമോദിച്ചു

  അത്രെയാ ഉത്ഭവ തൃശൂരിനെ തകര്‍ത്ത് റെഡ് ഫ്‌ളവേര്‍സ് ബി കെ 55 കണ്ണൂര്‍ ജേതാക്കള്‍

  ഫൈനല്‍ ഇന്ന് രാത്രി 7 മണിക്ക് ആവേശമായി അഖിലേന്ത്യാ ട്വന്റി 20 ടൂര്‍ണമെന്റ്

  റെഡ് ഫ്‌ളവേര്‍സ് ടി-20 സാങ്കോസ് കപ്പ്; അത്രയാ ഉത്ഭവ് തൃശൂരും സ്‌പോര്‍ട്ടിംഗ് ചട്ടഞ്ചാലും സെമിഫൈനലില്‍

  റെഡ് ഫ്‌ളവേര്‍സ് ടി-20 സാങ്കോസ് കപ്പ് അഖിലേന്ത്യാ ഡേ നൈറ്റ് ക്രിക്കറ്റ് ടൂര്‍ണ്ണമെന്റിന് ഉജ്ജ്വല തുടക്കം

  ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ അഖിലേന്ത്യാ ക്രിക്കറ്റ് ടൂര്‍ണമെന്റ് ഏപ്രില്‍ 26 മുതല്‍

  ജില്ലാ സീനിയര്‍ ഡിവിഷന്‍ ലീഗ് ഫുട്‌ബോള്‍: എം.എസ്.സി മൊഗ്രാലിന് ഹാട്രിക്ക് നേട്ടം

  ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് പിന്‍വലിച്ചു

  ജില്ലാ ലീഗ് ക്രിക്കറ്റ്; സ്‌പോര്‍ട്ടിങ് ചട്ടഞ്ചാല്‍ ജേതാക്കള്‍

  അലി മിന്നിത്തിളങ്ങി; ഡിഫറന്റ്‌ലി ഏബിള്‍ഡ് ദേശീയ ക്രിക്കറ്റില്‍ കേരളത്തിന് തിളക്കമാര്‍ന്ന ജയം

  കാറഡുക്കയിലെ വീട്ടമ്മ ഏഷ്യന്‍ മാസ്റ്റേഴ്‌സ് അത്‌ലറ്റിക്ക് ചാമ്പ്യന്‍ഷിപ്പിന്

  സംസ്ഥാന പുരുഷവിഭാഗം സീനിയര്‍ കബഡി ചാമ്പ്യന്‍ഷിപ്പ് 22 മുതല്‍ കുറ്റിക്കോലില്‍

  ജില്ലാ ക്രിക്കറ്റ് അസോ. മുന്‍ പ്രസിഡണ്ടിനെ പുറത്താക്കിയ നടപടി; 21ന് കോടതി വാദം കേള്‍ക്കും