updated on:2018-10-08 07:40 PM
ഏഷ്യന്‍ ബോഡി ബില്‍ഡിംഗ് ചാമ്പ്യന്‍ഷിപ്പില്‍ ഷെരീഫ് കരിപ്പൊടിക്ക് നേട്ടം

www.utharadesam.com 2018-10-08 07:40 PM,
പുനെ: പുനെയിലെ ശിവഛത്രപതി സ്റ്റേഡിയത്തില്‍ ഇന്ത്യ ആതിഥ്യമരുളിയ ഏഷ്യന്‍ ബോഡി ബില്‍ഡിംഗ് ആന്റ് ഫിസിക് സ്‌പോര്‍ട്‌സ് ചാമ്പ്യന്‍ഷിപ്പില്‍ മെന്‍സ് സ്‌പോര്‍ട്‌സ് ഫിസിക് 175 സെന്റിമീറ്റര്‍ വിഭാഗത്തില്‍ ആദ്യ അഞ്ചില്‍ ഇടം നേടി കാസര്‍കോട് സ്വദേശി.
തായ്‌ലന്റ്, അഫ്ഗാനിസ്ഥാന്‍, ഇറാഖ്, കൊറിയ, കസാഖിസ്ഥാന്‍ തുടങ്ങിയ ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നായി 18 ഓളം കായികതാരങ്ങളോട് ടീം ഇന്ത്യയ്ക്ക് വേണ്ടി മത്സരിച്ചാണ് ആദ്യ അഞ്ചില്‍ ഇടം നേടി കാസര്‍കോട് ആലംപാടി സ്വദേശിയായ ഷെരീഫ് കരിപ്പൊടി രാജ്യാന്തര കപ്പ് സ്വന്തമാക്കിയത്.
കാസര്‍കോട് നിന്നും ബോഡി ബില്‍ഡിങ്ങില്‍ അന്താരാഷ്ട്ര നേട്ടം കൈവരിക്കുന്ന ഏക വ്യക്തി കൂടിയായ ഷെരീഫ് നിലവില്‍ മിസ്റ്റര്‍ കാസര്‍കോടാണ്.
ആലംപാടി ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ് (ആസ്‌ക് ആലംപാടി) അംഗമാണ്. എര്‍മാളത്തെ പരേതനായ ജലീല്‍ പുതിയല്‍ക്കയുടെയും ജമീലയുടെ മകനാണ്. ഭാര്യ: ഫാത്തിമത്ത് റിസ്‌വാന. മക്കള്‍:ഫത്തിമത്ത് നെഹ്‌ല, നൂറ അനിഖ.



Recent News
  സംസ്ഥാന സീനിയര്‍ സോഫ്റ്റ്‌ബോള്‍: കോഴിക്കോട് സെമിയില്‍

  അണ്ടര്‍-14 ജില്ലാ ക്രിക്കറ്റ് ടീമിനെ തുഷാര്‍ ബി.കെ നയിക്കും

  ആറാമത് ടിഫ ട്രോഫി ഫുട്‌ബോളില്‍ ചെന്നൈ എഫ്.സി ജേതാക്കള്‍

  പ്രണയം വെളിപ്പെടുത്തി മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍

  ഏഷ്യന്‍ ഗെയിംസ് ബാഡ്മിന്റണ്‍ പുരുഷ വിഭാഗം ; കിഡംബി ശ്രീകാന്ത് പുറത്ത്

  ലോകകപ്പ് ഫുട്‌ബോള്‍ കിരീടം: ആഹ്ലാദത്തില്‍ മുങ്ങിക്കുളിച്ച് ഫ്രാന്‍സ്

  കത്തിക്കയറാന്‍ ക്രൊയേഷ്യ, വിപ്ലവ വീര്യത്തോടെ ഫ്രഞ്ച് പട; കിരീട പോരാട്ടം ഇന്ന്

  കെ.എല്‍-14 ജേഴ്‌സിയുമായി അബ്ദുല്ലക്കുഞ്ഞി ലോകകപ്പ് ഫൈനല്‍ സ്റ്റേഡിയത്തില്‍

  ഇംഗ്ലണ്ടിനെ ഞെട്ടിച്ച് ക്രൊയേഷ്യ ഫൈനലില്‍

  ലോകകപ്പ്: ആദ്യ സെമി ഇന്ന്

  പെനാല്‍ട്ടിയില്‍ ആതിഥേയര്‍ വീണു; സെമിയില്‍ ക്രൊയേഷ്യ ഇംഗ്ലണ്ടിന്റെ എതിരാളികള്‍

  കണ്ണീരായി ബ്രസീലും; ബെല്‍ജിയം സെമിയില്‍

  വിദ്യാനഗര്‍ ബ്ലാസ്റ്റേഴ്‌സ് അക്കാദമിയിലെ മൂന്ന് കുട്ടികള്‍ മംഗളൂരു എഫ്.സി അണ്ടര്‍-13 ഐ ലീഗിലേക്ക്

  പെനാല്‍റ്റി ഷൂട്ടൗട്ടില്‍ കൊളംബിയയെ തകര്‍ത്ത് ഇംഗ്ലണ്ട് ക്വാര്‍ട്ടറില്‍

  പിറകില്‍ നിന്ന് കുതിച്ചെത്തി ബെല്‍ജിയം ജപ്പാനെ തകര്‍ത്തു (3-2)