updated on:2018-10-21 06:47 PM
സംസ്ഥാന സീനിയര്‍ സോഫ്റ്റ്‌ബോള്‍: കോഴിക്കോട് സെമിയില്‍

www.utharadesam.com 2018-10-21 06:47 PM,
കാസര്‍കോട്: താളിപ്പടുപ്പ് മുനിസിപ്പല്‍ ഗ്രൗണ്ടില്‍ നടക്കുന്ന 23-ാമത് സംസ്ഥാന സീനിയര്‍ സോഫ്റ്റ് ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ പുരുഷ വിഭാഗത്തില്‍ കോഴിക്കോട് സെമി ഫൈനലില്‍ പ്രവേശിപ്പിച്ചു. ക്വാര്‍ട്ടര്‍ ഫൈനലില്‍ കണ്ണൂരിനെ (7-5) പരാജയപ്പെടുത്തിയാണ് സെമിയില്‍ പ്രവേശിച്ചത്. പുരുഷ വിഭാഗത്തില്‍ പത്തനംതിട്ട തൃശൂരിനേയും വയനാട് തിരുവനന്തപുരത്തേയും മലപ്പുറം ആലപ്പുഴയേയും ക്വാര്‍ട്ടര്‍ ഫൈനലില്‍ നേരിടും. വനിതാ വിഭാഗം ക്വാര്‍ട്ടര്‍ ഫൈനലില്‍ എറുണാകുളം കൊല്ലത്തേയും വയനാട് പാലക്കാടിനേയും തിരുവനന്തപുരം കോഴിക്കോടിനേയും കോട്ടയം പത്തനംതിട്ടയേയും നേരിടും.
മഞ്ചേശ്വരം എം.എല്‍.എ പി.ബി.അബ്ദുല്‍റസാഖിന്റെ നിര്യാണത്തില്‍ കേരള സോഫ്റ്റ് ബോള്‍ അസോസിയേഷനും ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്ത കളിക്കാരും ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.
കേരള സോഫ്റ്റ് ബോള്‍ അസോസിയേഷന്‍ വൈസ് പ്രസിഡണ്ട് പി. മാത്യുവിന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ എന്‍.എ. നെല്ലിക്കുന്ന് എം. എല്‍.എ. ചാമ്പ്യന്‍ഷിപ്പ് ഉദ്ഘാടനം ചെയ്തു. സോഫ്റ്റ് ബോള്‍ അസോസിയേഷന്‍ ഇന്ത്യ ജോ. സെക്രട്ടറി അലക്സ് എ. ജോണ്‍സണ്‍, സംസ്ഥാന സെക്രട്ടറി അനില്‍ എ. ജോണ്‍സണ്‍, വൈസ് പ്രസിഡണ്ട് എ.കെ. മുഹമ്മദ് അഷ്റഫ്, ട്രഷറര്‍ എം .രമേശന്‍, ജില്ലാ ട്രഷറര്‍ ഷാഫി എ. നെല്ലിക്കുന്ന് തുടങ്ങിയവര്‍ പങ്കെടുത്തു. സോഫ്റ്റ് ബോള്‍ അസോസിയേഷന്‍ ജില്ലാ പ്രസിഡണ്ട് സി.എല്‍. ഹമീദ് സ്വാഗതവും ഓര്‍ഗൈനൈസിംഗ് സെക്രട്ടറി കെ.എം. ബല്ലാള്‍ നന്ദിയും പറഞ്ഞു. ചാമ്പ്യഷിപ്പ് ഇന്ന് സമാപിക്കും.



Recent News
  ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്‍: വീരമണി പ്രസി, റഫീഖ് സെക്ര.

  പാക്കിസ്താനെതിരെ ഇന്ത്യക്ക് 89 റണ്‍സ് ജയം

  ലോകകപ്പ് ക്രിക്കറ്റിന്റെ ആവേശം ചോര്‍ത്തി മഴ

  ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യക്ക് ജയം

  ലോകകപ്പ് ക്രിക്കറ്റിന് ഇന്ന് തുടക്കം

  അണ്ടര്‍-23 ഇന്റര്‍സോണ്‍ ക്രിക്കറ്റിന് കെ.സി.എ സ്റ്റേഡിയത്തില്‍ തുടക്കമായി

  പ്രൊ-ഇന്ത്യന്‍ കബഡി; തെലുങ്ക് ടൈറ്റാന്‍ ടീം ഒരുങ്ങുന്നത് കാസര്‍കോട്ട്

  അണ്ടര്‍-23 ക്രിക്കറ്റ് ടീമിനെ അഭിജിത് നയിക്കും

  നാടകാന്തം ചെന്നൈ വീണു; ഐ.പി.എല്‍ കിരീടം മുംബൈക്ക്

  ബാഡ്മിന്റണ്‍ താരം സാറാ സിറാജിനെ ചേംബര്‍ ഓഫ് കൊമേഴ്‌സ് അനുമോദിച്ചു

  അത്രെയാ ഉത്ഭവ തൃശൂരിനെ തകര്‍ത്ത് റെഡ് ഫ്‌ളവേര്‍സ് ബി കെ 55 കണ്ണൂര്‍ ജേതാക്കള്‍

  ഫൈനല്‍ ഇന്ന് രാത്രി 7 മണിക്ക് ആവേശമായി അഖിലേന്ത്യാ ട്വന്റി 20 ടൂര്‍ണമെന്റ്

  റെഡ് ഫ്‌ളവേര്‍സ് ടി-20 സാങ്കോസ് കപ്പ്; അത്രയാ ഉത്ഭവ് തൃശൂരും സ്‌പോര്‍ട്ടിംഗ് ചട്ടഞ്ചാലും സെമിഫൈനലില്‍

  റെഡ് ഫ്‌ളവേര്‍സ് ടി-20 സാങ്കോസ് കപ്പ് അഖിലേന്ത്യാ ഡേ നൈറ്റ് ക്രിക്കറ്റ് ടൂര്‍ണ്ണമെന്റിന് ഉജ്ജ്വല തുടക്കം

  ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ അഖിലേന്ത്യാ ക്രിക്കറ്റ് ടൂര്‍ണമെന്റ് ഏപ്രില്‍ 26 മുതല്‍