updated on:2019-01-20 06:04 PM
സംസ്ഥാന പുരുഷവിഭാഗം സീനിയര്‍ കബഡി ചാമ്പ്യന്‍ഷിപ്പ് 22 മുതല്‍ കുറ്റിക്കോലില്‍

www.utharadesam.com 2019-01-20 06:04 PM,
കാസര്‍കോട്: 66-ാമത് സംസ്ഥാന പുരുഷവിഭാഗം സീനിയര്‍ കബഡി ചാമ്പ്യന്‍ഷിപ്പ് 22 മുതല്‍ 24 വരെ കുറ്റിക്കോലില്‍ നടക്കുമെന്ന് സംഘാടക സമിതി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
സംസ്ഥാന കബഡി അസോസിയേഷന്‍ കുറ്റിക്കോല്‍ നെരുദ ഗ്രന്ഥാലയവുമായി സഹകരിച്ചാണ് ചാമ്പ്യന്‍ഷിപ്പ് സംഘടിപ്പിക്കുന്നത്. കുറ്റിക്കോല്‍ മഹാവിഷ്ണു ക്ഷേത്ര മൈതാനത്താണ് ചാമ്പ്യന്‍ഷിപ്പ്. 22ന് വൈകീട്ട് ആറിന് കെ. കുഞ്ഞിരാമന്‍ എം.എല്‍. എ ഉദ്ഘാടനം ചെയ്യും. കുറ്റിക്കോല്‍ പഞ്ചായത്ത് പ്രസിഡണ്ട് പി.ജെ ലിസി അധ്യക്ഷത വഹിക്കും. ബേഡഡുക്ക പഞ്ചായത്ത് പ്രസിഡണ്ട് സി. രാമചന്ദ്രന്‍, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡണ്ട് എന്‍.എ. സുലൈമാന്‍, കേരള കബഡി അസോസിയേഷന്‍ പ്രസിഡണ്ട് എം. സുധീര്‍ കുമാര്‍, തുളുനാട് കബഡി അക്കാദമി ചെയര്‍മാന്‍ സിജി മാത്യു സംബന്ധിക്കും. 24ന് രാത്രി ജില്ലാ കലക്ടര്‍ ഡോ. ഡി. സജിത്ത് ബാബു സമ്മാനദാനം നിര്‍വ്വഹിക്കും. ഈ മാസാവസാനം മഹാരാഷ്ട്രയില്‍ നടക്കുന്ന ദേശീയ കബഡി ചാമ്പ്യന്‍ഷിപ്പിലേക്കുള്ള കേരള ടീമിനെ ഈ ടൂര്‍ണമെന്റില്‍ വെച്ച് തിരഞ്ഞെടുക്കും. സംസ്ഥാനത്തെ 14 ജില്ലകളില്‍ നിന്നായി 14 ടീമുകളാണ് ഏറ്റുമുട്ടുക. 200 കബഡി താരങ്ങള്‍ പങ്കെടുക്കും.
24ന് സെമിഫൈനലും ഫൈനല്‍ മത്സരവും നടക്കും. 1500 പേര്‍ക്ക് ഇരിക്കാനുള്ള ഗ്യാലറി തയ്യാറായി കഴിഞ്ഞതായും ഭാരവാഹികള്‍ അറിയിച്ചു. പത്രസമ്മേളനത്തില്‍ എം. സുധീര്‍ കുമാര്‍, കെ. വിജയകൃഷ്ണന്‍, ജി.സുരേഷ് ബാബു, കെ. പ്രവീണ്‍ രാജ്, ജഗദീഷ് കുമ്പള, കെ.വി.സുരേഷ് കുമാര്‍ കുതിരക്കോട് സംബന്ധിച്ചു.Recent News
  കാറഡുക്കയിലെ വീട്ടമ്മ ഏഷ്യന്‍ മാസ്റ്റേഴ്‌സ് അത്‌ലറ്റിക്ക് ചാമ്പ്യന്‍ഷിപ്പിന്

  ജില്ലാ ക്രിക്കറ്റ് അസോ. മുന്‍ പ്രസിഡണ്ടിനെ പുറത്താക്കിയ നടപടി; 21ന് കോടതി വാദം കേള്‍ക്കും

  ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍: ഹൈക്കോടതി സ്റ്റേ തഴയപ്പെട്ടവര്‍ക്ക് ആശ്വാസമായി

  ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍: പ്രസിഡണ്ട് തിരഞ്ഞെടുപ്പിനെതിരെയുള്ള ഹര്‍ജി തള്ളി

  'ടെസ്റ്റ്: ഇന്ത്യക്ക് ചരിത്രവിജയം

  ശക്തരായ പഞ്ചാബിനെതിരെ അസ്ഹറുദ്ദീന് സെഞ്ച്വറി

  സംസ്ഥാന സീനിയര്‍ സോഫ്റ്റ്‌ബോള്‍: കോഴിക്കോട് സെമിയില്‍

  അണ്ടര്‍-14 ജില്ലാ ക്രിക്കറ്റ് ടീമിനെ തുഷാര്‍ ബി.കെ നയിക്കും

  ഏഷ്യന്‍ ബോഡി ബില്‍ഡിംഗ് ചാമ്പ്യന്‍ഷിപ്പില്‍ ഷെരീഫ് കരിപ്പൊടിക്ക് നേട്ടം

  ആറാമത് ടിഫ ട്രോഫി ഫുട്‌ബോളില്‍ ചെന്നൈ എഫ്.സി ജേതാക്കള്‍

  പ്രണയം വെളിപ്പെടുത്തി മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍

  ഏഷ്യന്‍ ഗെയിംസ് ബാഡ്മിന്റണ്‍ പുരുഷ വിഭാഗം ; കിഡംബി ശ്രീകാന്ത് പുറത്ത്

  ലോകകപ്പ് ഫുട്‌ബോള്‍ കിരീടം: ആഹ്ലാദത്തില്‍ മുങ്ങിക്കുളിച്ച് ഫ്രാന്‍സ്

  കത്തിക്കയറാന്‍ ക്രൊയേഷ്യ, വിപ്ലവ വീര്യത്തോടെ ഫ്രഞ്ച് പട; കിരീട പോരാട്ടം ഇന്ന്

  കെ.എല്‍-14 ജേഴ്‌സിയുമായി അബ്ദുല്ലക്കുഞ്ഞി ലോകകപ്പ് ഫൈനല്‍ സ്റ്റേഡിയത്തില്‍