like this site? Tell a friend |
updated on:2019-02-12 06:40 PM
കാറഡുക്കയിലെ വീട്ടമ്മ ഏഷ്യന്‍ മാസ്റ്റേഴ്സ് അത്ലറ്റിക്ക് ചാമ്പ്യന്‍ഷിപ്പിന്
![]() www.utharadesam.com 2019-02-12 06:40 PM, മുള്ളേരിയ: സിംഗപൂരില്‍ നടക്കുന്ന ഏഷ്യന്‍ മാസ്റ്റേഴ്സ് അത്ലറ്റിക്ക് ചാമ്പ്യന്‍ഷിപ്പില്‍ മത്സരിക്കാന്‍ കാറഡുക്കയില്‍ നിന്നൊരു വീട്ടമ്മ. കാറഡുക്ക കുമ്പാള ശ്രീനിലയത്തിലെ ടി. ശ്രീധരന് നായരുടെ ഭാര്യ ഇ. ശാരദയാണ് അന്താരാഷ്ട്ര മത്സരത്തിന് പോകുന്നത്. രാജസ്ഥാന് ജയ്പൂരില്‍ നടന്ന ദേശീയ മത്സരത്തില്‍ 800 മീറ്റര്‍ ഓട്ടത്തിലും അഞ്ച് കി.മീ. നടത്തത്തിലും വ്യക്തിഗത സ്വര്‍ണം കരസ്ഥമാക്കിയിരുന്നു. 400 മീറ്റര്‍ ഓട്ടത്തില്‍ സില്‍വര്‍ മെഡലും നേടി. 50-55 പ്രായക്കാരുടെ ഇനത്തിലാണ് മത്സരിച്ചത്. 4ഃ100,4ഃ400 റിലേ മത്സരത്തിലും സ്വര്‍ണം കരസ്ഥമാക്കിയിരുന്നു. കഴിഞ്ഞവര്‍ഷം ചൈനയിലെ ഗാങ്ചുവിലെ റുഗാവോയില്‍ നടന്ന അന്തരാഷ്ട്ര മത്സരത്തിലും പങ്കെടുത്തിരുന്നു. 5000 മീറ്റര്‍ നടത്തമാണ് ഇ. ശാരദയുടെ പ്രധാന ഇനം. കുടുംബശ്രീ കായിക മത്സരത്തില്‍ പങ്കെടുക്കാന്‍ തുടങ്ങിയതോടെയാണ് സ്കൂള്‍ തലത്തില്‍ പഠനം നിര്‍ത്തിയ ശാരദയുടെ കായിക മികവ് ശ്രദ്ധിക്കാന്‍ തുടങ്ങിയത്. തൊഴിലുറപ്പ് തൊഴിലിനോടൊപ്പം വീടിന് ചുറ്റുമുള്ള സ്ഥലത്ത് പച്ചക്കറി മുതല്‍ കരനെല്ല് വരെയുള്ള കൃഷിയും ചെയ്യും. ആരോഗ്യമുള്ള ശരീരം തന്നെയാണ് കായിക മത്സരത്തില്‍ പങ്കെടുത്താലുള്ള ഗുണമെന്ന് ശാരദ പറഞ്ഞു. ശ്രീജിത്ത്, ശ്രീനാഥ്, ശ്രീവിദ്യ എന്നിവര്‍ മക്കളാണ്. Recent News ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() |
LATEST NEWSGENERALREGIONALPRAVASIOBITUARYBUSINESSSPOT LIGHTNEWS TRACKKARNATAKANEWS STORYSOCIO-CULTURAL |