updated on:2015-04-05 03:08 PM
ആസ്പത്രി തകര്‍ത്തെന്ന് പരാതി

www.utharadesam.com 2015-04-05 03:08 PM,
മംഗലാപുരം: കഴിഞ്ഞദിവസം സ്കൂട്ടര്‍ അപകടത്തില്‍ മരിച്ച വിദ്യാര്‍ത്ഥികളുടെ ബന്ധുക്കള്‍ ദെര്‍ളക്കട്ടയിലെ ആസ്പത്രി തകര്‍ക്കുകയും ഡോക്ടര്‍മാരെ കൈയ്യേറ്റം ചെയ്യുകയും ചെയ്തതായി പരാതി നല്‍കി. ദെര്‍ളക്കട്ട കെ.എസ്.ഹെഗ്ഡെ ആസ്പത്രി അധികൃതരാണ് ഉള്ളാള്‍ പൊലീസിന് പരാതി നല്‍കിയത്. മാര്‍ച്ച് 31 ന് മഞ്ചാടി അല്‍മദീന സ്കൂളിലെ വിദ്യാര്‍ത്ഥികളായ തമീം ഇഖ്ബാല്‍ (16), സക്കീര്‍ (15) എന്നിവരാണ് അപകടത്തില്‍ മരിച്ചത്. ഐ.സി.യുവില്‍ കിടക്കുന്ന സക്കീറിനെ ഡിസ്ചാര്‍ജ് ചെയ്ത് വെറെ ആസ്പത്രിയില്‍ കൊണ്ടുപോവണമെന്നാവശ്യപ്പെട്ട് സക്കീറിന്‍റെ ബന്ധുക്കള്‍ ആസ്പത്രിയില്‍ ബഹളം വെച്ചിരുന്നു. എന്നാല്‍ കുട്ടി അതീവ ഗുരുതരാവസ്ഥയിലാണെന്നും മാറ്റാനാവില്ലെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. പക്ഷേ അതുകേള്‍ക്കാതെ ബന്ധുക്കള്‍ ആസ്പത്രിയില്‍ അക്രമം കാണിക്കുകയും ഉപകരണങ്ങള്‍ അടിച്ചുതകര്‍ക്കുകയും ഡോക്ടര്‍മാരെ കയ്യേറ്റം ചെയ്യുകയുമായിരുന്നു.



Recent News
  ബംഗളൂരുവില്‍ മയക്കുമരുന്നുമായി ഉപ്പള സ്വദേശികളുള്‍പ്പെടെ 3 പേര്‍ പിടിയില്‍

  ഗിരീഷ് കര്‍ണാട് അന്തരിച്ചു

  യേനപ്പോയ യൂണിവേഴ്‌സിറ്റി അക്കാദമിക് എക്‌സലന്‍സ് അവാര്‍ഡ് ദഖീറത്ത് സ്‌കൂളിന്

  യുവതിയെ വെട്ടിനുറുക്കി ശരീരഭാഗങ്ങള്‍ ഉപേക്ഷിച്ച കേസില്‍ ദമ്പതികള്‍ അറസ്റ്റില്‍

  സംവിധായകന്‍ കെ.ജി. രാജശേഖരന്‍ അന്തരിച്ചു

  മൈക്ക് ഉപയോഗിച്ച് വോട്ട് ചോദിച്ചു; നടന്‍ പ്രകാശ് രാജിനെതിരെ കേസ്

  സഅദിയ്യ ഗോള്‍ഡന്‍ ജൂബിലി സമ്മേളനം ഡിസംബറില്‍

  കെ.എസ്. ഫക്രുദ്ദീന്‍ ഐ.എന്‍.എല്‍. അഖിലേന്ത്യാ വൈസ് പ്രസിഡണ്ട്

  മിത്തബയല്‍ ജബ്ബാര്‍ മുസ്‌ലിയാരുടെ മയ്യത്ത് ഖബറടക്കി

  മിത്തബയല്‍ അബ്ദുല്‍ ജബ്ബാര്‍ മുസ്‌ലിയാര്‍ അന്തരിച്ചു

  ഒരാഴ്ചയായിട്ടും സോളോ റൈഡര്‍ സന്ദീപിനെ കണ്ടെത്താനായില്ല

  അംബരീഷ് അന്തരിച്ചു

  കര്‍ണാടക ഹൈക്കോടതി റിട്ട. ജഡ്ജി എ.എം ഫാറൂഖ് അന്തരിച്ചു

  കുമ്പളയില്‍ നിന്ന് കാണാതായ സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ മംഗലാപുരത്ത് കണ്ടെത്തി

  ബെല്ലാരിയില്‍ റെഡ്ഡി സഹോദരന്മാരുടെ വാഴ്ചക്ക് അന്ത്യം; ഉഗ്രപ്പ നേടിയത് 4,78,230 വോട്ടുകള്‍