updated on:2015-04-10 04:13 PM
മതതീവ്രവാദികള്‍ യഥാര്‍ത്ഥ ഇസ്ലാമല്ല-എം.കെ. ചിസ്തി

www.utharadesam.com 2015-04-10 04:13 PM,
മംഗലാപുരം: മതത്തിന്‍റെ പേരില്‍ തീവ്രവാദം പ്രചരിപ്പിക്കുന്നവര്‍ യഥാര്‍ത്ഥ ഇസ്ലാമുകളല്ലെന്ന് ഗുജറാത്ത് ബി.ജെ.പി. ന്യൂനപക്ഷമോര്‍ച്ച നേതാവും ഹജ്ജ് കമ്മിറ്റി പ്രസിഡണ്ടുമായ യു.കെ. ചിസ്തി പറഞ്ഞു. മംഗളൂരു സര്‍ക്യൂട്ട് ഹൗസില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തീവ്രവാദത്തില്‍ വിശ്വസിക്കുന്നവരെ മുസ്ലിങ്ങള്‍ എന്നു വിളിക്കാനാവില്ലെന്ന് പ്രവാചകന്‍ തന്നെ പറഞ്ഞിട്ടുണ്ട്. ഖുര്‍ആനും ഹദീസും പിന്തുടരുന്നവനാണ് യഥാര്‍ത്ഥ മുസ്ലിം. അങ്ങനെയുള്ളയാള്‍ക്ക് തീവ്രവാദിയോ ഭീകരവാദിയോ ആകാനാവില്ല. അതുകൊണ്ടുതന്നെ ഇസ്ലാമിന്‍റെ പേരില്‍ നടക്കുന്ന ക്രൂരതകള്‍ക്ക് ആരും പിന്തുണ നല്‍കുത്. അതൊന്നും ഇസ്ലാമിനു വേണ്ടിയല്ല-അദ്ദേഹം അഭിപ്രായപ്പെട്ടു.
ഉള്ളാള്‍ ദര്‍ഗയില്‍ നടക്കുന്ന ഉറൂസിലും അദ്ദേഹം പങ്കെടുത്തു. വികസനത്തിന് സമാധാനം അത്യാവശ്യമാണെന്ന് വിശ്വസിക്കുന്ന പ്രധാനമന്ത്രിയാണ് മോദി. രാജ്യത്ത് ന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള അക്രമങ്ങളില്‍ ശക്തമായ നടപടിതന്നെ കൈക്കൊള്ളാനാണ് അദ്ദേഹത്തിന്‍റെ സര്‍ക്കാറിന്‍റെ തീരുമാനമെന്നും ചിസ്തി പറഞ്ഞു. റഹീം ഉച്ചിള, സതീഷ് പ്രഭു എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.



Recent News
  ബംഗളൂരുവില്‍ മയക്കുമരുന്നുമായി ഉപ്പള സ്വദേശികളുള്‍പ്പെടെ 3 പേര്‍ പിടിയില്‍

  ഗിരീഷ് കര്‍ണാട് അന്തരിച്ചു

  യേനപ്പോയ യൂണിവേഴ്‌സിറ്റി അക്കാദമിക് എക്‌സലന്‍സ് അവാര്‍ഡ് ദഖീറത്ത് സ്‌കൂളിന്

  യുവതിയെ വെട്ടിനുറുക്കി ശരീരഭാഗങ്ങള്‍ ഉപേക്ഷിച്ച കേസില്‍ ദമ്പതികള്‍ അറസ്റ്റില്‍

  സംവിധായകന്‍ കെ.ജി. രാജശേഖരന്‍ അന്തരിച്ചു

  മൈക്ക് ഉപയോഗിച്ച് വോട്ട് ചോദിച്ചു; നടന്‍ പ്രകാശ് രാജിനെതിരെ കേസ്

  സഅദിയ്യ ഗോള്‍ഡന്‍ ജൂബിലി സമ്മേളനം ഡിസംബറില്‍

  കെ.എസ്. ഫക്രുദ്ദീന്‍ ഐ.എന്‍.എല്‍. അഖിലേന്ത്യാ വൈസ് പ്രസിഡണ്ട്

  മിത്തബയല്‍ ജബ്ബാര്‍ മുസ്‌ലിയാരുടെ മയ്യത്ത് ഖബറടക്കി

  മിത്തബയല്‍ അബ്ദുല്‍ ജബ്ബാര്‍ മുസ്‌ലിയാര്‍ അന്തരിച്ചു

  ഒരാഴ്ചയായിട്ടും സോളോ റൈഡര്‍ സന്ദീപിനെ കണ്ടെത്താനായില്ല

  അംബരീഷ് അന്തരിച്ചു

  കര്‍ണാടക ഹൈക്കോടതി റിട്ട. ജഡ്ജി എ.എം ഫാറൂഖ് അന്തരിച്ചു

  കുമ്പളയില്‍ നിന്ന് കാണാതായ സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ മംഗലാപുരത്ത് കണ്ടെത്തി

  ബെല്ലാരിയില്‍ റെഡ്ഡി സഹോദരന്മാരുടെ വാഴ്ചക്ക് അന്ത്യം; ഉഗ്രപ്പ നേടിയത് 4,78,230 വോട്ടുകള്‍