updated on:2015-06-13 01:49 PM
വയോധികയെ കബളിപ്പിച്ച് യുവാവ് സ്വര്‍ണവുമായി മുങ്ങി; പൊലീസ് അന്വേഷണം ആരംഭിച്ചു

www.utharadesam.com 2015-06-13 01:49 PM,
മംഗളൂരു: വയോധികയെ കബളിപ്പിച്ച് സ്വര്‍ണവുമായി മുങ്ങിയയാളെ പോലീസ് തിരയുന്നു. ബജ്‌പെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിനു സമീപം തനിച്ച് താമസിക്കുന്ന പുഷ്പയാണ് കബളിപ്പിക്കപ്പെട്ടത്. സഹായവാഗ്ദാനവുമായി എത്തി സ്ത്രീയുടെ വിശ്വാസമാര്‍ജിച്ചാണ് അപരിചിതന്‍ സ്വര്‍ണവുമായി മുങ്ങിയത്. സുരക്ഷിതമായി സൂക്ഷിക്കാമെന്ന് പറഞ്ഞാണ് 5.7 പവന്‍ സ്വര്‍ണവും 10,000 രൂപയും വസ്തുവിന്റെ ആധാരവും യുവാവ് കൈക്കലാക്കിയത്. സ്വഭാവത്തില്‍ പിന്നീടുണ്ടായ മാറ്റത്തില്‍ സംശയം തോന്നിയ സ്ത്രീ സൂക്ഷിക്കാന്‍ ഏല്പിച്ചതെല്ലാം തിരികെ ചോദിച്ചു. വസ്തുവിന്റെ ആധാരവും പണവും തിരികെ നല്കിയ യുവാവ് വൈകാതെ മുങ്ങി. പുഷ്പയുടെ പരാതിയില്‍ ബജ്‌പെ പോലീസ് കേസ് റജിസ്റ്റര്‍ ചെയ്തു. യുവാവ് സ്ത്രീയെ വിശ്വസിപ്പിച്ച പേര് വ്യാജമാണെന്ന് പ്രാഥമിക അന്വേഷണത്തില്‍ ബോധ്യപ്പെട്ടതായി പോലീസ് പറഞ്ഞു.



Recent News
  ബംഗളൂരുവില്‍ മയക്കുമരുന്നുമായി ഉപ്പള സ്വദേശികളുള്‍പ്പെടെ 3 പേര്‍ പിടിയില്‍

  ഗിരീഷ് കര്‍ണാട് അന്തരിച്ചു

  യേനപ്പോയ യൂണിവേഴ്‌സിറ്റി അക്കാദമിക് എക്‌സലന്‍സ് അവാര്‍ഡ് ദഖീറത്ത് സ്‌കൂളിന്

  യുവതിയെ വെട്ടിനുറുക്കി ശരീരഭാഗങ്ങള്‍ ഉപേക്ഷിച്ച കേസില്‍ ദമ്പതികള്‍ അറസ്റ്റില്‍

  സംവിധായകന്‍ കെ.ജി. രാജശേഖരന്‍ അന്തരിച്ചു

  മൈക്ക് ഉപയോഗിച്ച് വോട്ട് ചോദിച്ചു; നടന്‍ പ്രകാശ് രാജിനെതിരെ കേസ്

  സഅദിയ്യ ഗോള്‍ഡന്‍ ജൂബിലി സമ്മേളനം ഡിസംബറില്‍

  കെ.എസ്. ഫക്രുദ്ദീന്‍ ഐ.എന്‍.എല്‍. അഖിലേന്ത്യാ വൈസ് പ്രസിഡണ്ട്

  മിത്തബയല്‍ ജബ്ബാര്‍ മുസ്‌ലിയാരുടെ മയ്യത്ത് ഖബറടക്കി

  മിത്തബയല്‍ അബ്ദുല്‍ ജബ്ബാര്‍ മുസ്‌ലിയാര്‍ അന്തരിച്ചു

  ഒരാഴ്ചയായിട്ടും സോളോ റൈഡര്‍ സന്ദീപിനെ കണ്ടെത്താനായില്ല

  അംബരീഷ് അന്തരിച്ചു

  കര്‍ണാടക ഹൈക്കോടതി റിട്ട. ജഡ്ജി എ.എം ഫാറൂഖ് അന്തരിച്ചു

  കുമ്പളയില്‍ നിന്ന് കാണാതായ സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ മംഗലാപുരത്ത് കണ്ടെത്തി

  ബെല്ലാരിയില്‍ റെഡ്ഡി സഹോദരന്മാരുടെ വാഴ്ചക്ക് അന്ത്യം; ഉഗ്രപ്പ നേടിയത് 4,78,230 വോട്ടുകള്‍