updated on:2015-06-18 07:58 PM
മണിപ്പാലിലേക്കു കടത്താൻ ശ്രമിച്ച 575 കിലോ രക്തചന്ദനവുമായി ഏഴുമലയാളികൾ പിടിയിൽ

www.utharadesam.com 2015-06-18 07:58 PM,
മംഗളൂരു∙ കേരളത്തിൽ നിന്നു മണിപ്പാലിലേക്കു കടത്തുകയായിരുന്ന 575 കിലോ രക്തചന്ദനവുമായി ഏഴു മലയാളികൾ പിടിയിലായി.
കൊല്ലം ശൂരനാട് പടുതാഹിൽ നട്ടാനി വിലാഹിൽ സെയ്ഫ് (32), ആലപ്പുഴ മോവൽക്കം പള്ളിക്കാൽ തെങ്കിനതാരായി എല്ലിപ്പാകുലം റോഡിൽ നദീം സുനിൽ (23), കൊല്ലം ചവറ പള്ളിക്കൽ മൊട്ടക്കൽ നിസാം മൻസിലിൽ ബി. നിസാർ (36), ആലപ്പുഴ പള്ളിക്കാൽ എല്ലിപ്പാകുലം കല്ലേത്ത് ഹൗസിൽ എ. അമീൻ (23), ആലപ്പുഴ പള്ളിക്കൽ ഇപ്പക്കുളം താറിയൽ പുത്തൻ വീട്ടിൽ നിയാസ് (23), ആലപ്പുഴ പള്ളിക്കൽ കട്ടാച്ചിറ അൽബർക്കിൽ എം.എൻ. അയ്മൻ (26), കൊല്ലം കരുനാഗപ്പള്ളി എസ്ആർപിഎം തൊടിയൂർ ബൈദത് ഹൗസിൽ ഷാജഹാൻ(32) എന്നിവരെയാണു മണിപ്പാൽ പൊലീസ് അറസ്റ്റു ചെയ്തത്.
മൂന്നു വാഹനങ്ങളിലായി സീറ്റിനടിയിൽ ഒളിപ്പിച്ചു കടത്തുകയായിരുന്നു രക്ത ചന്ദനം. 28 ലക്ഷം രൂപ വില വരും. മണിപ്പാലിലെ സച്ചിൻ ഷെട്ടി, നെൽസൺ, ഓസ്റ്റിൻ എന്നിവർക്കു നൽകാനാണു രക്തചന്ദനം എത്തിച്ചതെന്നു പിടിയിലായവർ പൊലീസിനു മൊഴി നൽകി. രഹസ്യ വിവരത്തെ തുടർന്നു വാഹനങ്ങൾ തടഞ്ഞു നിർത്തി പരിശോധിക്കുകയായിരുന്നു.



Recent News
  ബംഗളൂരുവില്‍ മയക്കുമരുന്നുമായി ഉപ്പള സ്വദേശികളുള്‍പ്പെടെ 3 പേര്‍ പിടിയില്‍

  ഗിരീഷ് കര്‍ണാട് അന്തരിച്ചു

  യേനപ്പോയ യൂണിവേഴ്‌സിറ്റി അക്കാദമിക് എക്‌സലന്‍സ് അവാര്‍ഡ് ദഖീറത്ത് സ്‌കൂളിന്

  യുവതിയെ വെട്ടിനുറുക്കി ശരീരഭാഗങ്ങള്‍ ഉപേക്ഷിച്ച കേസില്‍ ദമ്പതികള്‍ അറസ്റ്റില്‍

  സംവിധായകന്‍ കെ.ജി. രാജശേഖരന്‍ അന്തരിച്ചു

  മൈക്ക് ഉപയോഗിച്ച് വോട്ട് ചോദിച്ചു; നടന്‍ പ്രകാശ് രാജിനെതിരെ കേസ്

  സഅദിയ്യ ഗോള്‍ഡന്‍ ജൂബിലി സമ്മേളനം ഡിസംബറില്‍

  കെ.എസ്. ഫക്രുദ്ദീന്‍ ഐ.എന്‍.എല്‍. അഖിലേന്ത്യാ വൈസ് പ്രസിഡണ്ട്

  മിത്തബയല്‍ ജബ്ബാര്‍ മുസ്‌ലിയാരുടെ മയ്യത്ത് ഖബറടക്കി

  മിത്തബയല്‍ അബ്ദുല്‍ ജബ്ബാര്‍ മുസ്‌ലിയാര്‍ അന്തരിച്ചു

  ഒരാഴ്ചയായിട്ടും സോളോ റൈഡര്‍ സന്ദീപിനെ കണ്ടെത്താനായില്ല

  അംബരീഷ് അന്തരിച്ചു

  കര്‍ണാടക ഹൈക്കോടതി റിട്ട. ജഡ്ജി എ.എം ഫാറൂഖ് അന്തരിച്ചു

  കുമ്പളയില്‍ നിന്ന് കാണാതായ സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ മംഗലാപുരത്ത് കണ്ടെത്തി

  ബെല്ലാരിയില്‍ റെഡ്ഡി സഹോദരന്മാരുടെ വാഴ്ചക്ക് അന്ത്യം; ഉഗ്രപ്പ നേടിയത് 4,78,230 വോട്ടുകള്‍