updated on:2015-06-27 01:31 PM
മയക്കുമരുന്നുമായി ബംഗളൂരുവില്‍ മലയാളി യുവാക്കള്‍ പിടിയില്‍

www.utharadesam.com 2015-06-27 01:31 PM,
ബംഗളൂരു: 15 ലക്ഷം രൂപ വിലമതിക്കുന്ന മയക്കുമരുന്നുമായി രണ്ട് മലയാളി യുവാക്കള്‍ ബംഗളൂരുവില്‍ പിടിയിലായി. തിരുവനന്തപുരം സ്വദേശി റംസ്‌മോന്‍ (27), സുല്‍ത്താന്‍ബത്തേരി സ്വദേശി അജ്‌നാസ് കോയ(23) എന്നിവരാണ് പിടിയിലായത്. 'എക്സ്റ്റസി' എന്ന പേരിലറിയപ്പെടുന്ന 100 ഗ്രാം മയക്കുമരുന്ന് ഇവരില്‍നിന്ന് പിടിച്ചെടുത്തു. കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ബംഗളൂരു
കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മയക്കുമരുന്ന് റാക്കറ്റിലെ കണ്ണികളാണ് ഇവരെന്ന് പോലീസ് പറഞ്ഞു.
കുറച്ചുനാളുകളായി നഗരത്തിലെ യുവാക്കളെ കേന്ദ്രീകരിച്ച് ഇവര്‍ മയക്കുമരുന്ന് വില്‍പ്പന നടത്തിവരികയായിരുന്നെന്ന് പോലീസ് പറഞ്ഞു. കോളേജുകളെയും ഐ.ടി. കമ്പനികളെയുമാണ് സംഘം പ്രധാനമായും ലക്ഷ്യം വെച്ചിരുന്നത്. ഒരു ഗ്രാമിന്റെ പാക്കറ്റുകളിലാക്കി മയക്കുമരുന്ന് 10,000 മുതല്‍ 15,000 രൂപ വരെ നിരക്കിലാണ് വിറ്റഴിച്ചിരുന്നത്. ഒരു പാക്കറ്റ് 25 മുതല്‍ 30 പേര്‍ക്ക് വരെ ഉപയോഗിക്കാം. മുംബൈ സ്വദേശിയായ മുഹമ്മദലിയാണ് മയക്കുമരുന്ന് ബെംഗളൂരുവിലെത്തിച്ചുതരുന്നതെന്നും ഇരുവരും പോലീസിനോട് വെളിപ്പെടുത്തി.
യുവാക്കള്‍ മയക്കുമരുന്ന് വില്‍ക്കുന്നെന്ന വിവരം ലഭിച്ച സിറ്റി ക്രൈം ബ്രാഞ്ച് വിഭാഗം ബെംഗളൂരുവിലെ താവരക്കരയില്‍ നിന്നാണ് ഇരുവരെയും അറസ്റ്റു ചെയ്തത്. ഇവരില്‍നിന്ന് ലഭിച്ച വിവരങ്ങളനുസരിച്ച് സംഘത്തിലെ മറ്റുള്ളവര്‍ക്കായും പോലീസ് തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. മടിവാള പോലീസ് സ്റ്റേഷനില്‍ ഇരുവര്‍ക്കുമെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.



Recent News
  ബംഗളൂരുവില്‍ മയക്കുമരുന്നുമായി ഉപ്പള സ്വദേശികളുള്‍പ്പെടെ 3 പേര്‍ പിടിയില്‍

  ഗിരീഷ് കര്‍ണാട് അന്തരിച്ചു

  യേനപ്പോയ യൂണിവേഴ്‌സിറ്റി അക്കാദമിക് എക്‌സലന്‍സ് അവാര്‍ഡ് ദഖീറത്ത് സ്‌കൂളിന്

  യുവതിയെ വെട്ടിനുറുക്കി ശരീരഭാഗങ്ങള്‍ ഉപേക്ഷിച്ച കേസില്‍ ദമ്പതികള്‍ അറസ്റ്റില്‍

  സംവിധായകന്‍ കെ.ജി. രാജശേഖരന്‍ അന്തരിച്ചു

  മൈക്ക് ഉപയോഗിച്ച് വോട്ട് ചോദിച്ചു; നടന്‍ പ്രകാശ് രാജിനെതിരെ കേസ്

  സഅദിയ്യ ഗോള്‍ഡന്‍ ജൂബിലി സമ്മേളനം ഡിസംബറില്‍

  കെ.എസ്. ഫക്രുദ്ദീന്‍ ഐ.എന്‍.എല്‍. അഖിലേന്ത്യാ വൈസ് പ്രസിഡണ്ട്

  മിത്തബയല്‍ ജബ്ബാര്‍ മുസ്‌ലിയാരുടെ മയ്യത്ത് ഖബറടക്കി

  മിത്തബയല്‍ അബ്ദുല്‍ ജബ്ബാര്‍ മുസ്‌ലിയാര്‍ അന്തരിച്ചു

  ഒരാഴ്ചയായിട്ടും സോളോ റൈഡര്‍ സന്ദീപിനെ കണ്ടെത്താനായില്ല

  അംബരീഷ് അന്തരിച്ചു

  കര്‍ണാടക ഹൈക്കോടതി റിട്ട. ജഡ്ജി എ.എം ഫാറൂഖ് അന്തരിച്ചു

  കുമ്പളയില്‍ നിന്ന് കാണാതായ സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ മംഗലാപുരത്ത് കണ്ടെത്തി

  ബെല്ലാരിയില്‍ റെഡ്ഡി സഹോദരന്മാരുടെ വാഴ്ചക്ക് അന്ത്യം; ഉഗ്രപ്പ നേടിയത് 4,78,230 വോട്ടുകള്‍