updated on:2015-07-08 02:20 PM
കിണറ്റില്‍ വീണ പുലിയെ രക്ഷിച്ചു

www.utharadesam.com 2015-07-08 02:20 PM,
മംഗളൂരു: ജനവാസ മേഖലയില്‍ ഇറങ്ങിയ പുലി വീട്ടുകിണറ്റില്‍ വീണു. വനംവകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേര്‍ന്നു കരയ്ക്കു കയറ്റി വനത്തിലേക്ക് ഓടിച്ചുവിട്ടു. മൂടബിദ്രി മൂഡുമര്‍നാട് കെമ്പുഗുഡെയിലെ രവി പൂജാരിയുടെ കിണറ്റിലാണു പുലി വീണത്. കിണറ്റില്‍ എന്തോ വീഴുന്ന ശബ്ദം കേട്ടു വീട്ടുകാര്‍ എത്തിയപ്പോഴാണ് വെള്ളത്തില്‍ പുലിയെ കണ്ടത്. നാട്ടുകാര്‍ വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു. ഇതിനിടെ പുലി ജലനിരപ്പിനു തൊട്ടുമുകളിലായി കിണര്‍ ഭിത്തിയിലെ വിടവില്‍ കയറി കിടന്നിരുന്നു. വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി വനത്തിലേക്കുള്ള ഭാഗം ഒഴികെ കിണറിനു ചുറ്റൂം വല കെട്ടി. തുടര്‍ന്നു കിണറ്റില്‍ നിന്നു മുകളിലേക്ക് ഏണിയും സ്ഥാപിച്ചു. പുലി ഏണിവഴി പുറത്തുകടന്നു വനത്തിലേക്ക് രക്ഷപ്പെട്ടു.



Recent News
  ബംഗളൂരുവില്‍ മയക്കുമരുന്നുമായി ഉപ്പള സ്വദേശികളുള്‍പ്പെടെ 3 പേര്‍ പിടിയില്‍

  ഗിരീഷ് കര്‍ണാട് അന്തരിച്ചു

  യേനപ്പോയ യൂണിവേഴ്‌സിറ്റി അക്കാദമിക് എക്‌സലന്‍സ് അവാര്‍ഡ് ദഖീറത്ത് സ്‌കൂളിന്

  യുവതിയെ വെട്ടിനുറുക്കി ശരീരഭാഗങ്ങള്‍ ഉപേക്ഷിച്ച കേസില്‍ ദമ്പതികള്‍ അറസ്റ്റില്‍

  സംവിധായകന്‍ കെ.ജി. രാജശേഖരന്‍ അന്തരിച്ചു

  മൈക്ക് ഉപയോഗിച്ച് വോട്ട് ചോദിച്ചു; നടന്‍ പ്രകാശ് രാജിനെതിരെ കേസ്

  സഅദിയ്യ ഗോള്‍ഡന്‍ ജൂബിലി സമ്മേളനം ഡിസംബറില്‍

  കെ.എസ്. ഫക്രുദ്ദീന്‍ ഐ.എന്‍.എല്‍. അഖിലേന്ത്യാ വൈസ് പ്രസിഡണ്ട്

  മിത്തബയല്‍ ജബ്ബാര്‍ മുസ്‌ലിയാരുടെ മയ്യത്ത് ഖബറടക്കി

  മിത്തബയല്‍ അബ്ദുല്‍ ജബ്ബാര്‍ മുസ്‌ലിയാര്‍ അന്തരിച്ചു

  ഒരാഴ്ചയായിട്ടും സോളോ റൈഡര്‍ സന്ദീപിനെ കണ്ടെത്താനായില്ല

  അംബരീഷ് അന്തരിച്ചു

  കര്‍ണാടക ഹൈക്കോടതി റിട്ട. ജഡ്ജി എ.എം ഫാറൂഖ് അന്തരിച്ചു

  കുമ്പളയില്‍ നിന്ന് കാണാതായ സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ മംഗലാപുരത്ത് കണ്ടെത്തി

  ബെല്ലാരിയില്‍ റെഡ്ഡി സഹോദരന്മാരുടെ വാഴ്ചക്ക് അന്ത്യം; ഉഗ്രപ്പ നേടിയത് 4,78,230 വോട്ടുകള്‍