updated on:2015-08-03 06:55 PM
പിറന്നാളാഘോഷത്തിന്റെ ആവേശത്തില്‍ അമിതവേഗതയില്‍ കുതിച്ച ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് സോഫ്റ്റ് വെയര്‍ എഞ്ചിനീയറും കാമുകിയും മരിച്ചു

www.utharadesam.com 2015-08-03 06:55 PM,
മംഗളൂരു: പിറന്നാളാഘോഷത്തിന്റെ ആഹ്ലാദത്തില്‍ അമിതവേഗതയില്‍ ബൈക്കില്‍ മടങ്ങുകയായിരുന്ന സോഫ്റ്റ് വെയര്‍ എഞ്ചിനീയറും കാമുകിയും അപകടത്തില്‍ മരിച്ചു. പ്രമുഖ മള്‍ട്ടി നാഷണല്‍ ഐ.ടി. കമ്പനിയിലെ എഞ്ചിനീയറും ജയനഗര്‍ സ്വദേശിയുമായ താഹിര്‍ അഹ്മദ് (22), കാമുകി ലത (22) എന്നിവരാണ് മരിച്ചത്. കെ. പഗൗഡ അന്താരാഷ്ട്ര വിമാനത്താവള റോഡില്‍ ശനിയാഴ്ചയായിരുന്നു അപകടം. പിറന്നാളാഘോഷത്തിന് കാമുകി ലതക്കും മറ്റ് അഞ്ചു കൂട്ടുകാരോടുമൊപ്പം ശനിയാഴ്ച പുലര്‍ച്ചെ 6 മണിക്ക് താഹിര്‍ വീട്ടില്‍ നിന്ന് പുറപ്പെട്ടതായിരുന്നു. നന്ദി ഹില്‍സില്‍ വച്ചായിരുന്നു ആഘോഷം. ആഘോഷം കഴിഞ്ഞ് കാമുകിക്കൊപ്പം ബൈക്കില്‍ വീട്ടിലേക്ക് മടങ്ങവേ നിയന്ത്രണം വിട്ട് അപകടത്തില്‍പെടുകയായിരുന്നു. റോഡിന് നടുവിലെ മീഡിയന്‍ തകര്‍ത്ത് മറുവശത്തെ റോഡിലേക്ക് തെറിച്ച ഇരുവരുടെയും ദേഹത്തൂടെ അതുവഴി വന്നകാര്‍ കയറിയിറങ്ങുകയായിരുന്നു. എയര്‍പോര്‍ട്ട് റോഡില്‍ ഡെക്കാത്തലോണ്‍ സ്‌പോര്‍ട്‌സ് കോംപ്ലക്‌സിന് സമീപത്താണ് അപകടം നടന്നത്. തലക്ക് സാരമായി ക്ഷതമേറ്റ ഇരുവരെയും പരിസരവാസികളും പൊലീസും ചേര്‍ന്ന് ഉടന്‍ തൊട്ടടുത്ത ആസ്പത്രിയിലെത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. താഹില്‍ ആസ്പത്രിയിലെത്തുന്നതിന് മുമ്പ് മരിച്ചിരുന്നു. ലതക്ക് നിംഹാന്‍സ് ആസ്പത്രിയില്‍ അടിയന്തിര ശുശ്രൂഷ നല്‍കിയെങ്കിലും ഫലിച്ചില്ല. ഒപ്പമുണ്ടായിരുന്ന കൂട്ടുകാര്‍ ഏറെ പിറകിലായിരുന്നു. അഹ്മദും ലതയും ഇരു വീട്ടുകാരുടെയും സമ്മതത്തോടെ വിവാഹിതരാകാന്‍ തീരുമാനിച്ചിരിക്കുകയായിരുന്നു. ജ്യേഷ്ഠന്റെ കല്യാണത്തിനൊപ്പം അഹ്മദിന്റെയും നടത്താമെന്ന കണക്കുകൂട്ടലില്‍ കുടുംബം ഒരുക്കങ്ങള്‍ നടത്തി വരികയായിരുന്നു.Recent News
  ഗിരീഷ് കര്‍ണാട് അന്തരിച്ചു

  യേനപ്പോയ യൂണിവേഴ്‌സിറ്റി അക്കാദമിക് എക്‌സലന്‍സ് അവാര്‍ഡ് ദഖീറത്ത് സ്‌കൂളിന്

  യുവതിയെ വെട്ടിനുറുക്കി ശരീരഭാഗങ്ങള്‍ ഉപേക്ഷിച്ച കേസില്‍ ദമ്പതികള്‍ അറസ്റ്റില്‍

  സംവിധായകന്‍ കെ.ജി. രാജശേഖരന്‍ അന്തരിച്ചു

  മൈക്ക് ഉപയോഗിച്ച് വോട്ട് ചോദിച്ചു; നടന്‍ പ്രകാശ് രാജിനെതിരെ കേസ്

  സഅദിയ്യ ഗോള്‍ഡന്‍ ജൂബിലി സമ്മേളനം ഡിസംബറില്‍

  കെ.എസ്. ഫക്രുദ്ദീന്‍ ഐ.എന്‍.എല്‍. അഖിലേന്ത്യാ വൈസ് പ്രസിഡണ്ട്

  മിത്തബയല്‍ ജബ്ബാര്‍ മുസ്‌ലിയാരുടെ മയ്യത്ത് ഖബറടക്കി

  മിത്തബയല്‍ അബ്ദുല്‍ ജബ്ബാര്‍ മുസ്‌ലിയാര്‍ അന്തരിച്ചു

  ഒരാഴ്ചയായിട്ടും സോളോ റൈഡര്‍ സന്ദീപിനെ കണ്ടെത്താനായില്ല

  അംബരീഷ് അന്തരിച്ചു

  കര്‍ണാടക ഹൈക്കോടതി റിട്ട. ജഡ്ജി എ.എം ഫാറൂഖ് അന്തരിച്ചു

  കുമ്പളയില്‍ നിന്ന് കാണാതായ സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ മംഗലാപുരത്ത് കണ്ടെത്തി

  ബെല്ലാരിയില്‍ റെഡ്ഡി സഹോദരന്മാരുടെ വാഴ്ചക്ക് അന്ത്യം; ഉഗ്രപ്പ നേടിയത് 4,78,230 വോട്ടുകള്‍

  കോട്ടേക്കാര്‍ അബ്ദുല്ല ഹാജി അന്തരിച്ചു