like this site? Tell a friend |
updated on:2015-09-17 02:04 PM
ബംഗളൂരു റെയില്‍വേ സ്റ്റേഷന് ഇനി സങ്കൊള്ളി രായണ്ണ സ്റ്റേഷന്
www.utharadesam.com 2015-09-17 02:04 PM, ബംഗളൂരു: ബെംഗളൂരു മെജസ്റ്റിക്കിലെ പ്രധാന റെയില്‍വേ സ്റ്റേഷന് ഇനി സ്വാതന്ത്ര്യസമര സേനാനിയായ ക്രാന്തീവര സങ്കൊള്ളി രായണ്ണയുടെ പേരില്‍ അറിയപ്പെടും.ഇത് സംബന്ധിച്ച് ചൊവ്വാഴ്ച വിജ്ഞാപനമിറങ്ങി. ബുധനാഴ്ച പേരുമാറ്റം നിലവില്‍ വന്നു. റെയില്‍വേ സ്റ്റേഷന് കര്‍ണാടകത്തിലെ ചരിത്ര പുരുഷന്മാരില് പ്രധാനിയായ സങ്കൊള്ളി രായണ്ണയുടെ പേരു നല്‍കാനുള്ള കര്‍ണാടക സര്‍ക്കാറിന്റെ നിര്‍ദേശം കഴിഞ്ഞ ഏപ്രിലില്‍ കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചിരുന്നു. ബംഗളൂരു വിമാനത്താവളത്തിന് നഗരത്തിന്റെ ശില്‍പ്പിയായ കെംപെഗൗഡയുടെ പേര് നല്‍കിയതിനു പിന്നാലെയാണ് ദക്ഷിണേന്ത്യയിലെ പ്രമുഖ റെയില്‍വേ സ്റ്റേഷന്റെയും പേരുമാറ്റം. നേരത്തേ ബംഗളൂരുവും മൈസൂരുവടക്കമുള്ള കര്‍ണാടകത്തിലെ 12 നഗരങ്ങളുടെ പേരുകളും മാറ്റിയിരുന്നു. ബലഗാവി ആസ്ഥാനമായ കിത്തൂര് രാജവംശത്തിലെ രാജ്ഞിയായിരുന്ന റാണി ചെന്നമ്മയുടെ പടത്തലവനായിരുന്നു സങ്കൊള്ളി രായണ്ണ. 32ാം വയസ്സില്‍ ബ്രിട്ടീഷുകാരുമായി പടവെട്ടി മരിച്ച രായണ്ണയുടെ പേര് റെയില്‍വേ സ്റ്റേഷന് നല്‍കണമെന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. 2013 നവംബറിലാണ് കര്‍ണാടക സര്‍ക്കാര്‍ ഇതു സംബന്ധിച്ച നിര്‍ദേശം കേന്ദ്രത്തിന്റെ അംഗീകാരത്തിനായി സമര്‍പ്പിച്ചത്. വിജ്ഞാപനമിറങ്ങിയതിന്റെ അടിസ്ഥാനത്തില്‍ തങ്ങളുടെ രേഖകളിലും വെബ്സൈറ്റുകളിലും പുതിയ പേര് രേഖപ്പെടുത്താന്‍ റെയില്‍വേ നടപടികള്‍ തുടങ്ങിയിട്ടുണ്ട്. ദക്ഷിണപശ്ചിമ റെയില്‍വേയുടെ കീഴിലാണ് ബംഗളൂരു സ്റ്റേഷന്. നേരത്തേ വിവിധ സംഘടനകളുടെ ആവശ്യപ്രകാരം സങ്കൊള്ളി രായണ്ണയുടെ പ്രതിമ റെയില്‍വേ സ്റ്റേഷന് സമീപം സ്ഥാപിച്ചിരുന്നു. Recent News ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() |
LATEST NEWSGENERALREGIONALPRAVASIOBITUARYBUSINESSSPOT LIGHTNEWS TRACKKARNATAKANEWS STORYSOCIO-CULTURAL |