updated on:2015-09-18 03:09 PM
ബൈക്കും ബസും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു; ബസിന് തീപിടിച്ചു

www.utharadesam.com 2015-09-18 03:09 PM,
മംഗളൂരു: ബൈക്കും ബസും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു. അപകടത്തെ തുടര്‍ന്ന് ബസിനു തീപിടിച്ചെങ്കിലും ബസ് യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു.
ഉപ്പിനങ്ങാടിയിലെ ചേതന്‍ ഗൗഡ (28) ആണ് മരിച്ചത്. ഇയാള്‍ മണ്ണുമാന്തി യന്ത്രത്തിന്റെ ഡ്രൈവറാണ്. ബീരിയില്‍ ജോലി കഴിഞ്ഞു വീട്ടിലേക്കു മടങ്ങുമ്പോഴാണ് അപകടം.
വ്യാഴാഴ്ച ഉച്ചയോടെ ബണ്ട്വാളിനടുത്ത മാണി ബൊല്ലുക്കാലിലാണ് അപകടം. ഉപ്പിനങ്ങാടിയില്‍ നിന്നു മംഗളൂരുവിലേക്കു വരികയായിരുന്ന ബസും മാണിയില്‍ നിന്ന് ഉപ്പിനങ്ങാടി ഭാഗത്തേക്കു പോവുകയായിരുന്ന ബൈക്കുമാണു കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ ബസിനടിയിലേക്ക് കയറിയ ബൈക്കിന്റെ പെട്രോള്‍ ടാങ്ക് തകര്‍ന്നു തീ പിടിക്കുകയായിരുന്നു
അപകടം നടന്നു സെക്കന്റുകള്‍ക്കകം യാത്രക്കാര്‍ മുഴുവന്‍ പുറത്തിറങ്ങിയതിനാല്‍ ആര്‍ക്കും പൊള്ളലേറ്റില്ല. അഗ്നിശമന സേനയും പൊലീസും ചേര്‍ന്ന് തീയണക്കുമ്പോഴേക്കും ബസും ബൈക്കും പൂര്‍ണമായി കത്തി നശിച്ചു കഴിഞ്ഞിരുന്നു. ബസ് അമിതവേഗത്തിലും അശ്രദ്ധയോടെയുമാണ് ഓടിച്ചിരുന്നതെന്നും ഇതാണ് അപകടകാരണമെന്നും നാട്ടുകാര്‍ പറഞ്ഞു.



Recent News
  കുമ്പളയില്‍ നിന്ന് കാണാതായ സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ മംഗലാപുരത്ത് കണ്ടെത്തി

  ബെല്ലാരിയില്‍ റെഡ്ഡി സഹോദരന്മാരുടെ വാഴ്ചക്ക് അന്ത്യം; ഉഗ്രപ്പ നേടിയത് 4,78,230 വോട്ടുകള്‍

  കോട്ടേക്കാര്‍ അബ്ദുല്ല ഹാജി അന്തരിച്ചു

  കര്‍ണാടക പുത്തൂരില്‍ വീടിന് മുകളില്‍ മതിലിടിഞ്ഞ് വീണ് രണ്ടുപേര്‍ മരിച്ചു

  പി.എ. എഞ്ചിനീയറിംഗ് കോളേജിന് മികച്ച ഗവേഷണ സൗകര്യങ്ങള്‍ക്കുള്ള അംഗീകാരം

  യു.ടി ഖാദര്‍ വീണ്ടും കര്‍ണാടക മന്ത്രി

  കര്‍ണാടക ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് മുഹമ്മദ് നവാസ് കാസര്‍കോടിന്റെ മരുമകന്‍

  കര്‍ണാടക കോണ്‍ഗ്രസ് എം.എല്‍.എ വാഹനാപകടത്തില്‍ മരിച്ചു

  എം.എല്‍.എമാരെ എത്തിച്ചു; വിശ്വാസ വോട്ടില്‍ ചര്‍ച്ച തുടങ്ങി

  മംഗളൂരുവില്‍ മലയാളിയടക്കം രണ്ട് പേരുടെ രക്തസാമ്പിളുകള്‍ പരിശോധനക്കയച്ചു

  സര്‍ക്കാര്‍ ഉണ്ടാക്കുവാന്‍ സാധിക്കുമെന്ന് കോണ്‍ഗ്രസ്സ് നേതാവ് സിദ്ധരാമയ്യ

  ദക്ഷിണ കര്‍ണാടകയില്‍ കോണ്‍ഗ്രസിന് വിനയായത് പാര്‍ട്ടിക്കുള്ളിലെ പടലപ്പിണക്കങ്ങള്‍

  ദക്ഷിണ കര്‍ണാടകയിലും ബി.ജെ.പി. ആധിപത്യം; കോണ്‍ഗ്രസിന്റെ മാനം കാത്തത് യു.ടി. ഖാദര്‍

  ചാമുണ്ഡേശ്വരിയില്‍ തോറ്റു; ബദാമിയില്‍ കരകയറി

  കര്‍ണാടകയും ബി.ജെ.പി. തൂത്തൂവാരി