updated on:2015-10-03 01:17 PM
19 കാരിയെ മാനഭംഗപ്പെടുത്തി കൊലചെയ്ത കേസില്‍ പ്രതി പിടിയില്‍

www.utharadesam.com 2015-10-03 01:17 PM,
കുന്താപുരം: കുന്താപുരത്തു പത്തൊന്‍പതുകാരിയെ മാനഭംഗപ്പെടുത്തി കൊല ചെയ്ത കേസില്‍ പ്രതി അറസ്റ്റിലായി. കാരിക്കൊഡ്‌ലുവിലെ ഗോവിന്ദ നായിക്കിന്റെ മകള്‍ സുചിത്ര നായിക് ആണു വ്യാഴാഴ്ച കൊല്ലപ്പെട്ടത്. സംഭവത്തിലെ പ്രതി മണികണ്ഠനെ പരാതി ലഭിച്ചു മണിക്കൂറുകള്‍ക്കകം പൊലീസ് അറസ്റ്റു ചെയ്തു. കുന്താപുരത്തു സ്വകാര്യസ്ഥാപനത്തില്‍ ജോലിചെയ്യുന്ന പെണ്‍കുട്ടി വ്യാഴാഴ്ച വൈകിട്ട് ജോലി കഴിഞ്ഞു വീട്ടില്‍ തിരിച്ചെത്തിയില്ല. വീട്ടുകാര്‍ മൊബൈല്‍ ഫോണില്‍ വിളിച്ചെങ്കിലും ഫോണ്‍ അറ്റന്‍ഡു ചെയ്തതുമില്ല.
തുടര്‍ന്നു നടത്തിയ തിരച്ചിലില്‍ സമീപത്തെ വനമേഖലയില്‍ ചാക്കില്‍ കെട്ടി ഉപേക്ഷിച്ച നിലയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. മൃതദേഹത്തില്‍ മുറിവുകളും ഉണ്ടായിരുന്നു. മാനഭംഗപ്പെടുത്തിയ ശേഷം മൂര്‍ച്ചയുള്ള ആയുധം കൊണ്ടു കൊലപ്പെടുത്തുകയായിരുന്നെന്ന് ഇതോടെ വ്യക്തമായി. തുടര്‍ന്നു രക്ഷിതാക്കള്‍ നല്‍കിയ പരാതിയില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണു പ്രതി പിടിയിലായത്. പരാതി ലഭിച്ച പൊലീസ് പെണ്‍കുട്ടിയുടെ ഫോണില്‍ വിളിച്ചെങ്കിലും അറ്റന്‍ഡു ചെയ്തില്ല. ഇതോടെ സൈബര്‍ സെല്ലിന്റെ സഹായത്തോടെ ഫോണ്‍ എവിടെയാണെന്നു കണ്ടെത്തി ഇതു കൈവശമുണ്ടായിരുന്ന യുവാവിനെ കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിക്കുകയായിരുന്നു.



Recent News
  കോട്ടേക്കാര്‍ അബ്ദുല്ല ഹാജി അന്തരിച്ചു

  കര്‍ണാടക പുത്തൂരില്‍ വീടിന് മുകളില്‍ മതിലിടിഞ്ഞ് വീണ് രണ്ടുപേര്‍ മരിച്ചു

  പി.എ. എഞ്ചിനീയറിംഗ് കോളേജിന് മികച്ച ഗവേഷണ സൗകര്യങ്ങള്‍ക്കുള്ള അംഗീകാരം

  യു.ടി ഖാദര്‍ വീണ്ടും കര്‍ണാടക മന്ത്രി

  കര്‍ണാടക ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് മുഹമ്മദ് നവാസ് കാസര്‍കോടിന്റെ മരുമകന്‍

  കര്‍ണാടക കോണ്‍ഗ്രസ് എം.എല്‍.എ വാഹനാപകടത്തില്‍ മരിച്ചു

  എം.എല്‍.എമാരെ എത്തിച്ചു; വിശ്വാസ വോട്ടില്‍ ചര്‍ച്ച തുടങ്ങി

  മംഗളൂരുവില്‍ മലയാളിയടക്കം രണ്ട് പേരുടെ രക്തസാമ്പിളുകള്‍ പരിശോധനക്കയച്ചു

  സര്‍ക്കാര്‍ ഉണ്ടാക്കുവാന്‍ സാധിക്കുമെന്ന് കോണ്‍ഗ്രസ്സ് നേതാവ് സിദ്ധരാമയ്യ

  ദക്ഷിണ കര്‍ണാടകയില്‍ കോണ്‍ഗ്രസിന് വിനയായത് പാര്‍ട്ടിക്കുള്ളിലെ പടലപ്പിണക്കങ്ങള്‍

  ദക്ഷിണ കര്‍ണാടകയിലും ബി.ജെ.പി. ആധിപത്യം; കോണ്‍ഗ്രസിന്റെ മാനം കാത്തത് യു.ടി. ഖാദര്‍

  ചാമുണ്ഡേശ്വരിയില്‍ തോറ്റു; ബദാമിയില്‍ കരകയറി

  കര്‍ണാടകയും ബി.ജെ.പി. തൂത്തൂവാരി

  വമ്പന്‍മാരെ മലര്‍ത്തിയടിച്ച് മൂഡബിദ്രി, ബണ്ട്വാള്‍ മണ്ഡലങ്ങള്‍

  ഉഡുപ്പിയില്‍ രണ്ട് മന്ത്രിമാര്‍ക്കും പരാജയം