updated on:2015-10-04 01:47 PM
പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു

www.utharadesam.com 2015-10-04 01:47 PM,
മംഗളൂരു: കൂട്ടുകാർക്കൊപ്പം പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു. ഉള്ളാൾ കെസി നഗർ പിലിക്കുരുവിലെ അബ്ബാസിന്റെ മകൻ അർഫാസ് (16 ) ആണു മരിച്ചത്. ഫലാഹ് സ്കൂൾ വിദ്യാർഥിയാണ്. തലപ്പാടി ഉച്ചില അലിവെബാഗിലു പുഴയിൽ കുളിക്കാനിറങ്ങിയപ്പോൾ ഒഴുക്കിൽ പെട്ടു മരിക്കുകയായിരുന്നു. പതിനഞ്ചോളം സുഹൃത്തുക്കൾക്കൊപ്പമാണ് അർഫാസ് കുളിക്കാനിറങ്ങിയത്.
ഒപ്പമുണ്ടായിരുന്ന രണ്ടു പേർ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ഇവരും ഒഴുക്കിൽ പെട്ടു. ഇതിനിടെ മറ്റുള്ളവരുടെ കരച്ചിൽ കേട്ടെത്തിയ നാട്ടുകാർ ചുഴിയിൽ പെട്ട രണ്ടുപേരെയും രക്ഷപ്പെടുത്തി. അഗ്നിശമന സേനയും ഉള്ളാൾ പൊലീസും നാട്ടുകാരും ചേർന്നു മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിലാണു അർഫാസിന്റെ മൃതദേഹം കണ്ടെത്തിയത്.



Recent News
  ഗിരീഷ് കര്‍ണാട് അന്തരിച്ചു

  യേനപ്പോയ യൂണിവേഴ്‌സിറ്റി അക്കാദമിക് എക്‌സലന്‍സ് അവാര്‍ഡ് ദഖീറത്ത് സ്‌കൂളിന്

  യുവതിയെ വെട്ടിനുറുക്കി ശരീരഭാഗങ്ങള്‍ ഉപേക്ഷിച്ച കേസില്‍ ദമ്പതികള്‍ അറസ്റ്റില്‍

  സംവിധായകന്‍ കെ.ജി. രാജശേഖരന്‍ അന്തരിച്ചു

  മൈക്ക് ഉപയോഗിച്ച് വോട്ട് ചോദിച്ചു; നടന്‍ പ്രകാശ് രാജിനെതിരെ കേസ്

  സഅദിയ്യ ഗോള്‍ഡന്‍ ജൂബിലി സമ്മേളനം ഡിസംബറില്‍

  കെ.എസ്. ഫക്രുദ്ദീന്‍ ഐ.എന്‍.എല്‍. അഖിലേന്ത്യാ വൈസ് പ്രസിഡണ്ട്

  മിത്തബയല്‍ ജബ്ബാര്‍ മുസ്‌ലിയാരുടെ മയ്യത്ത് ഖബറടക്കി

  മിത്തബയല്‍ അബ്ദുല്‍ ജബ്ബാര്‍ മുസ്‌ലിയാര്‍ അന്തരിച്ചു

  ഒരാഴ്ചയായിട്ടും സോളോ റൈഡര്‍ സന്ദീപിനെ കണ്ടെത്താനായില്ല

  അംബരീഷ് അന്തരിച്ചു

  കര്‍ണാടക ഹൈക്കോടതി റിട്ട. ജഡ്ജി എ.എം ഫാറൂഖ് അന്തരിച്ചു

  കുമ്പളയില്‍ നിന്ന് കാണാതായ സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ മംഗലാപുരത്ത് കണ്ടെത്തി

  ബെല്ലാരിയില്‍ റെഡ്ഡി സഹോദരന്മാരുടെ വാഴ്ചക്ക് അന്ത്യം; ഉഗ്രപ്പ നേടിയത് 4,78,230 വോട്ടുകള്‍

  കോട്ടേക്കാര്‍ അബ്ദുല്ല ഹാജി അന്തരിച്ചു