മടിക്കേരിയില്‍ പഞ്ചായത്ത് അംഗത്തെ വെടിവെച്ചു കൊന്നു
www.utharadesam.com 2015-10-06 04:01 PM,
മടിക്കോരി: ബേത്തിരി ചെമ്മാട് വാക്കുതര്‍ക്കത്തിനിടയില്‍ പഞ്ചായത്ത് അംഗത്തെ വെടിവെച്ചുകൊന്നു. കാണ്ടൂര്‍ മൂര്‍നാട് പഞ്ചായത്തംഗം ഗണേഷാ(30)ണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് മണ്ണുമാന്തി യന്ത്രം കരാറുകാരന് സാമ്രാട്ട് നാക്പോക്ക് ലു പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി. ഇരുവര്‍ക്കും മണല്‍ വ്യാപാരവുമായി ബന്ധമുണ്ടായിരുന്നെന്നും ഇതുസംബന്ധിച്ചുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നും പൊലീസ് പറഞ്ഞു. തലക്കും വയറിനും നെഞ്ചിലും വെടിയേറ്റ ഗണേഷ് തല്‍ക്ഷണം മരിക്കുകയായിരുന്നു.