updated on:2015-10-12 01:30 PM
പ്രകൃതി വിരുദ്ധപീഡനം; യുവാവ് അറസ്റ്റില്‍

www.utharadesam.com 2015-10-12 01:30 PM,
കൊണാജെ: പതിനാലുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയെന്ന പരാതിയില്‍ വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമായ യുവാവ് അറസ്റ്റിലായി. പജീര്‍ സ്വദേശി അരുണ്‍ റോഡ്രിഗസിനെ(32)യാണു മംഗളൂരു കൊണാജെ പൊലീസ് അറസ്റ്റു ചെയ്തത്. മിജാറിലെ മദ്രസയോടു ചേര്‍ന്ന സ്ഥാപനത്തില്‍ താമസിച്ചു സമീപത്തെ സ്‌കൂളില്‍ പഠിക്കുന്ന വിദ്യാര്‍ഥിയാണു പീഡനത്തിന് ഇരയായത്. ശനിയാഴ്ച ഇവിടെയെത്തിയ യുവാവ്, വിദ്യാര്‍ഥിയെ ബൈക്ക് ഓടിക്കാന്‍ പഠിപ്പിക്കാമെന്നും ചോക്ലേറ്റു വാങ്ങിക്കൊടുക്കാമെന്നും പറഞ്ഞു പ്രലോഭിപ്പിച്ചു വീട്ടിലേക്കു കൂട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചെന്നാണു പരാതി.
വിദ്യാര്‍ഥിയെ കാണാതായതോടെ മദ്രസ ജീവനക്കാര്‍ നടത്തിയ അന്വേഷണത്തില്‍ അരുണ്‍ കൂട്ടിക്കൊണ്ടു പോയതായി വിവരം ലഭിച്ചു. തുടര്‍ന്നു സംശയം തോന്നിയ മദ്രസ ജീവനക്കാരും നാട്ടുകാരും ചേര്‍ന്ന് ഇയാളുടെ വീട്ടിലെത്തി വിദ്യാര്‍ഥിയെ മോചിപ്പിച്ചു. ഇയാള്‍ പീഡിപ്പിച്ചതായി വിദ്യാര്‍ഥി വെളിപ്പെടുത്തിയതിനെ തുടര്‍ന്നു കൊണാജെ പൊലീസില്‍ പരാതി നല്‍കുകയും ഇയാളെ അറസ്റ്റു ചെയ്യുകയുമായിരുന്നു.



Recent News
  കുമ്പളയില്‍ നിന്ന് കാണാതായ സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ മംഗലാപുരത്ത് കണ്ടെത്തി

  ബെല്ലാരിയില്‍ റെഡ്ഡി സഹോദരന്മാരുടെ വാഴ്ചക്ക് അന്ത്യം; ഉഗ്രപ്പ നേടിയത് 4,78,230 വോട്ടുകള്‍

  കോട്ടേക്കാര്‍ അബ്ദുല്ല ഹാജി അന്തരിച്ചു

  കര്‍ണാടക പുത്തൂരില്‍ വീടിന് മുകളില്‍ മതിലിടിഞ്ഞ് വീണ് രണ്ടുപേര്‍ മരിച്ചു

  പി.എ. എഞ്ചിനീയറിംഗ് കോളേജിന് മികച്ച ഗവേഷണ സൗകര്യങ്ങള്‍ക്കുള്ള അംഗീകാരം

  യു.ടി ഖാദര്‍ വീണ്ടും കര്‍ണാടക മന്ത്രി

  കര്‍ണാടക ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് മുഹമ്മദ് നവാസ് കാസര്‍കോടിന്റെ മരുമകന്‍

  കര്‍ണാടക കോണ്‍ഗ്രസ് എം.എല്‍.എ വാഹനാപകടത്തില്‍ മരിച്ചു

  എം.എല്‍.എമാരെ എത്തിച്ചു; വിശ്വാസ വോട്ടില്‍ ചര്‍ച്ച തുടങ്ങി

  മംഗളൂരുവില്‍ മലയാളിയടക്കം രണ്ട് പേരുടെ രക്തസാമ്പിളുകള്‍ പരിശോധനക്കയച്ചു

  സര്‍ക്കാര്‍ ഉണ്ടാക്കുവാന്‍ സാധിക്കുമെന്ന് കോണ്‍ഗ്രസ്സ് നേതാവ് സിദ്ധരാമയ്യ

  ദക്ഷിണ കര്‍ണാടകയില്‍ കോണ്‍ഗ്രസിന് വിനയായത് പാര്‍ട്ടിക്കുള്ളിലെ പടലപ്പിണക്കങ്ങള്‍

  ദക്ഷിണ കര്‍ണാടകയിലും ബി.ജെ.പി. ആധിപത്യം; കോണ്‍ഗ്രസിന്റെ മാനം കാത്തത് യു.ടി. ഖാദര്‍

  ചാമുണ്ഡേശ്വരിയില്‍ തോറ്റു; ബദാമിയില്‍ കരകയറി

  കര്‍ണാടകയും ബി.ജെ.പി. തൂത്തൂവാരി