updated on:2015-11-18 01:56 PM
ജയിലിലെ ഇരട്ടക്കൊല: ആയുധം എത്തിച്ചവര്‍ അറസ്റ്റില്‍

www.utharadesam.com 2015-11-18 01:56 PM,
മംഗളൂരു: രണ്ടാഴ്ച മുമ്പ് ഇരട്ടക്കൊലപാതകം നടന്ന മംഗളൂരു ജില്ലാ ജയിലില്‍ കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങള്‍ ലഭ്യമാക്കിയ നാലുപേര്‍ പിടിയിലായി. കാവൂരിലെ ലതീഷ് (23), ആകാശഭവനിലെ മഹേഷ് കുമാര്‍ (35), ബണ്ട്വാള്‍ ബെഞ്ചനപദവിലെ സതീഷ് ആചാര്യ (42), തെങ്കബൊള്ളൂരിലെ കമലാക്ഷ പൂജാരി (42) എന്നിവരെയാണ് അറസ്റ്റു ചെയ്തത്. ഇതോടെ കേസില്‍ മൊത്തം അറസ്റ്റിലായവരുടെ എണ്ണം 11 ആയി. നവംബര്‍ രണ്ടിനാണ് കുപ്രസിദ്ധ ക്രിമിനലുകളും അധോലോക സംഘാംഗങ്ങളുമായ മദൂര്‍ ഇസ്ബു, ഗണേഷ് ഷെട്ടി എന്നിവരെ ജയിലി!നകത്ത് ഒരു സംഘം തടവുകാര്‍ ആക്രമിച്ചു കൊലപ്പെടുത്തിയത്. ഒക്ടോബര്‍ 31നു രാത്രി മഹേഷും ലതീഷും ചേര്‍ന്നാണ് ഇതിനുള്ള ആയുധങ്ങള്‍ ജയിലിനകത്ത് എത്തിച്ചതെന്നു സിറ്റി പൊലീസ് കമ്മിഷണര്‍ എസ്. മുരുഗന്‍ പറഞ്ഞു. കമലാക്ഷ പൂജാരി ആവശ്യപ്പെട്ടതനുസരിച്ചു സതീഷ് ആചാര്യയാണു കൊലയ്ക്ക് ഉപയോഗിച്ച കത്തി നിര്‍മിച്ചുനല്‍കിയത്.
കമലാക്ഷ ഇതു മഹേഷ് കുമാറിനെ ഏല്‍പ്പിച്ചു. ഇയാള്‍ ലതീഷിനെയും കൂട്ടി 31നു രാത്രി ബൈക്കില്‍ ജയില്‍ റോഡില്‍ എത്തുകയും മഹേഷ് റോഡരികില്‍ ജയിലിന്റെ മതിലിനോടു ചേര്‍ന്നുള്ള മരത്തില്‍ കയറി കത്തിയടക്കമുള്ള ആയുധങ്ങള്‍ ജയിലിന് അകത്തേക്കിടുകയുമായിരുന്നു. ചോദ്യംചെയ്യലില്‍ ഇസ്ബുവിനെ കൊലപ്പെടുത്തിയത് മുന്‍കൂട്ടി ആസൂത്രണം ചെയ്താണെന്നു പ്രതികള്‍ മൊഴി നല്‍കി. ഇയാളെ കൊല്ലാന്‍ മാത്രമാണു പദ്ധതിയിട്ടിരുന്നത്. ഗണേഷ് പൂജാരി അബദ്ധത്തില്‍ കൊല്ലപ്പെടുകയായിരുന്നു– പൊലീസ് വ്യക്തമാക്കി. ജയിലിനകത്തു കൊല നടത്തിയ ഏഴു തടവുകാരെ നേരത്തെ അറസ്റ്റു ചെയ്തിരുന്നു. ഇവരില്‍ നിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ആയുധം ലഭ്യമാക്കിയ സംഘം പിടിയിലായത്. കൊലപാതകത്തിനുള്ള പ്രേരണ, കൂടുതല്‍ പ്രതികളുണ്ടോ തുടങ്ങിയ വിവരങ്ങള്‍ പൊലീസ് വെളിപ്പെടുത്തിയിട്ടില്ല. അറസ്റ്റിലായ മഹേഷ്‌കുമാറും കമലാക്ഷയും നേരത്തെയും കേസുകളില്‍ പ്രതികളാണ്. കമലാക്ഷയ്‌ക്കെതിരെ കൊലക്കേസുമുണ്ട്.Recent News
  ബംഗളൂരുവില്‍ മയക്കുമരുന്നുമായി ഉപ്പള സ്വദേശികളുള്‍പ്പെടെ 3 പേര്‍ പിടിയില്‍

  ഗിരീഷ് കര്‍ണാട് അന്തരിച്ചു

  യേനപ്പോയ യൂണിവേഴ്‌സിറ്റി അക്കാദമിക് എക്‌സലന്‍സ് അവാര്‍ഡ് ദഖീറത്ത് സ്‌കൂളിന്

  യുവതിയെ വെട്ടിനുറുക്കി ശരീരഭാഗങ്ങള്‍ ഉപേക്ഷിച്ച കേസില്‍ ദമ്പതികള്‍ അറസ്റ്റില്‍

  സംവിധായകന്‍ കെ.ജി. രാജശേഖരന്‍ അന്തരിച്ചു

  മൈക്ക് ഉപയോഗിച്ച് വോട്ട് ചോദിച്ചു; നടന്‍ പ്രകാശ് രാജിനെതിരെ കേസ്

  സഅദിയ്യ ഗോള്‍ഡന്‍ ജൂബിലി സമ്മേളനം ഡിസംബറില്‍

  കെ.എസ്. ഫക്രുദ്ദീന്‍ ഐ.എന്‍.എല്‍. അഖിലേന്ത്യാ വൈസ് പ്രസിഡണ്ട്

  മിത്തബയല്‍ ജബ്ബാര്‍ മുസ്‌ലിയാരുടെ മയ്യത്ത് ഖബറടക്കി

  മിത്തബയല്‍ അബ്ദുല്‍ ജബ്ബാര്‍ മുസ്‌ലിയാര്‍ അന്തരിച്ചു

  ഒരാഴ്ചയായിട്ടും സോളോ റൈഡര്‍ സന്ദീപിനെ കണ്ടെത്താനായില്ല

  അംബരീഷ് അന്തരിച്ചു

  കര്‍ണാടക ഹൈക്കോടതി റിട്ട. ജഡ്ജി എ.എം ഫാറൂഖ് അന്തരിച്ചു

  കുമ്പളയില്‍ നിന്ന് കാണാതായ സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ മംഗലാപുരത്ത് കണ്ടെത്തി

  ബെല്ലാരിയില്‍ റെഡ്ഡി സഹോദരന്മാരുടെ വാഴ്ചക്ക് അന്ത്യം; ഉഗ്രപ്പ നേടിയത് 4,78,230 വോട്ടുകള്‍